ആലപ്പുഴ ഹരിപാട് കണ്ടെയ്‌നർ ലോറിയുമായി കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരി മരിച്ചു. നങ്ങ്യാർകുളങ്ങര കന്നേൽ തെക്കതിൽ സുരേന്ദ്രൻ-സതിയമ്മ ദമ്പതികളുടെ മകൾ സുജ എന്ന ശാലിനിയാണ് മരിച്ചത്. ഹരിപാട് മാധവ ജംഗ്ഷനിലായിരുന്നു അപകടം.
തൃശ്ശൂരിൽ ഹോം നഴ്‌സാണ് സുജ. സഹോദര ഭാര്യയുമൊത്ത് ആലപ്പുഴ മെഡിക്കൽ കോളജിൽ പോയി തിരികെ വരുമ്പോഴാണ് അപകടം സംഭവിച്ചത്. സ്‌കൂട്ടറിന്റെ ഹാൻഡിലിൽ ലോറി തട്ടുകയും നിയന്ത്രണം വിട്ട സ്‌കൂട്ടറിൽ നിന്ന് സുജ താഴേക്ക് വീഴുകയുമായിരുന്നു. സുജയുടെ ദേഹത്ത് കൂടി ലോറിയുടെ ടയറുകൾ കയറിയിറങ്ങി. ഒപ്പമുണ്ടായിരുന്ന സീനക്ക് നിസാര പരുക്കുകൾ സംഭവിച്ചു.