ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരം; ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി

നിയമസഭാ പാസാക്കിയ ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി. നിയമത്തിൻ്റെ ഇത്തരം വ്യാഖ്യാനത്തിൽ ആശങ്കയുണ്ടെന്ന് കോടതി പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസിന്മേലുള്ള വാദത്തിനിടെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ഈ സാഹചര്യം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ഭരണഘടന ബെഞ്ച് പറഞ്ഞു. രാഷ്ട്രപതി റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം ഇന്നത്തോടെ പൂർത്തിയാകും. കഴിഞ്ഞതവണ റഫറൻസിനെ അനുകൂലിക്കുന്നവരുടെ വാദം കേട്ട കോടതി നിരവധി ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഗവർണറുടെ നിഷ്ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാൽ ജുഡീഷ്യൽ അവലോകനത്തിന് നിരോധനം ഉണ്ടോ എന്ന് ഭരണഘടന…

Read More

കൽപ്പറ്റയിൽ നല്ലത് വയനാട്ടുകാർ തന്നെയെന്ന് ഐ സി ബാലകൃഷ്ണൻ

കൽപ്പറ്റയിൽ പരിചയ സമ്പന്നരായ വയനാട്ടുകാരെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് വയനാട് DCC പ്രസിഡൻറും ബത്തേരി മണ്ഡലം UDF സ്ഥാർത്ഥിയുമായ ഐ സി. ബാലകൃഷ്ണൻ വ്യക്തമാക്കി. ജില്ലയിൽ തന്നെയുള്ള സ്ഥാർത്ഥി ലിസ്റ്റിൽ നിന്ന് മികച്ച സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് വയനാട്ടുകാരുടെ വികാരം മാനിച്ചു കൊണ്ട് നിശ്ചയിക്കുമെന്നു കരുതുന്നതായും ഐ സി. ബാലകൃഷ്ണൻ.

Read More

വയനാട് ജില്ലയില്‍ 244 പേര്‍ക്ക് കൂടി കോവിഡ്

  വയനാട് ജില്ലയില്‍ ഇന്ന് (13.01.22) 244 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 71 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10.12 ആണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 217 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്ന് വന്ന 12 പേര്‍ക്കും ഇതര സംസ്ഥാനത്തില്‍ നിന്നെത്തിയ 15 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 137020 ആയി. 134910 പേര്‍ രോഗമുക്തരായി. നിലവില്‍ 1110 പേരാണ് ചികിത്സയിലുള്ളത്….

Read More

കോഴിക്കോട് വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയിൽ വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു. കുറുവങ്ങാട് സ്വദേശി ഫാത്തിമ(65)യാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മരം പൊട്ടി വൈദ്യുത ലൈനിൽ വീഴുകയായിരുന്നു. വീടിന് പിൻവശത്ത് മരം വീണ ശബ്ദം കേട്ട് പുറത്തു പോയതായിരുന്നു ഫാത്തിമ. വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു കൊയിലാണ്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ കെഎസ്ഇബി അധികൃതരെത്തി മെയിൻ ലൈനിലെ…

Read More

പാലാരിവട്ടം പാലം പുനർനിർമാണം അടുത്ത മാസം ആരംഭിക്കും; ഒമ്പത് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഇ ശ്രീധരൻ

പാലാരിവട്ടം പാലത്തിന്റെ പുനർനിർമാണം അടുത്ത മാസം ആരംഭിക്കുമെന്ന് ഇ ശ്രീധരൻ. പാലം നിർമിക്കാൻ ഡിഎംആർസിക്ക് സർക്കാർ പണം നൽകേണ്ടതില്ല. സർക്കാരിന് മടക്കി നൽകാനുള്ള 17.4 കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ ഉണ്ടെന്നും ഈ പണമുപയോഗിച്ച് നിർമാണം പൂർത്തിയാക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു   ഒമ്പത് മാസത്തിനുള്ളിൽ പാലം നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇ ശ്രീധരന്റെ മേൽനോട്ടത്തിൽ പാലം പണി പൂർത്തികരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നേരത്തെ പാലത്തിന്റെ സ്ഥിതിയെ കുറിച്ചും പഠനം നടത്തി…

Read More

കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 55,838 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 77 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,838 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 77,06,946 ആയി ഉയർന്നു   7,15,812 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 68,74,518 പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്. രാജ്യത്തെ രോഗമുക്തി നിരക്ക് 89.20 ശതമാനമായി ഉയർന്നു 702 പേർ കൂടി 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 1,16,616 ആയി ഉയർന്നു. ലോകത്ത് ഏറ്റവുമധികം കൊവിഡ്…

Read More

24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു; ഡൽഹിയിൽ കര്‍ഷക പ്രക്ഷോഭം

കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. ബിഎംഎസ് ഒഴികെയുള്ള പത്ത് തൊഴിലാളി സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളത്തിലും പശ്ചിമബംഗാളിലും പണിമുടക്ക് ഹര്‍ത്താലായി മാറിയിട്ടുണ്ട്.  കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുൾപ്പടെ 25 കോടിയിലധികം തൊഴിലാളികളും ജീവനക്കാരും പണിമുടക്കിന്‍റെ ഭാഗമാകുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. ബാങ്കിംഗ്, ടെലികോം, ഇൻഷ്വറൻസ്, റെയിൽവെ, ഖനി തൊഴിലാളികളും പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. റെയിൽവെയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെയായിരിക്കും റെയിൽവെ തൊഴിലാളികൾ പണിമുടക്കുക. കാര്‍ഷിക…

Read More

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ; കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബഞ്ച്

എസ് എൻ സി ലാവ്‌ലിൻ കേസ് ഇന്ന് സുപ്രീം കോടതിയിൽ. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് രവീന്ദ്ര ഭട്ടിനെ കൂടി ബഞ്ചിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളാ ഹൈക്കോടതി വിധിക്കെതിരെ സിബിഐ, കസ്തൂരി രംഗ അയ്യർ അടക്കമുള്ള ഉദ്യോഗസ്ഥരാണ് സുപ്രീം കോടതിയെ സമീപിച്ചത്   കേരളം വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് ലാവ്‌ലിൻ കേസ് ഒരിക്കൽ കൂടി പൊന്തി വരുന്നത്. ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബഞ്ചാണ് മൂന്ന് വർഷം കേസ് പരിഗണിച്ചത്….

Read More

ഉത്ര കൊലക്കേസ്: മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം തുറന്ന് സമ്മതിച്ച് സൂരജ്

കൊല്ലം അഞ്ചൽ ഉത്ര കൊലക്കേസിൽ മാധ്യമങ്ങൾക്ക് മുമ്പിൽ കുറ്റം തുറന്ന് സമ്മതിച്ച് ഉത്രയുടെ ഭർത്താവും കേസിലെ ഒന്നാം പ്രതിയുമായ സൂരജ്. അടൂർ പറക്കോടുള്ള വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് സൂരജ് കുറ്റസമ്മതം നടത്തിയത്. പ്രതികളായ സൂരജ്, സൂരജിന് പാമ്പ് നൽകിയ സുരേഷ് എന്നിവരെ ചാത്തന്നൂർ തിരുമുക്കിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് സൂരജ് കുറ്റം സമ്മതിച്ചത്. എല്ലാം ചെയ്തത് താൻ ആണെന്നാണ് സൂരജ് ഏറ്റുപറഞ്ഞു. വനം വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖനെ സൂക്ഷിച്ച പ്ലാസ്റ്റിക്ക് പാത്രം തിരുമുക്കിലെ…

Read More

വീണ്ടും താഴേക്ക്; ഇന്നത്തെ സ്വര്‍ണവില അറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ നേരിയ ഇടിവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73200 രൂപയായി. ഗ്രാമിന് 9150 രൂപയും ഗ്രാമിന് നല്‍കേണ്ടി വരും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. പകരച്ചുങ്കവിഷയത്തില്‍ വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ഡോളര്‍ പിടിച്ചുനില്‍ക്കുന്നതാണ് വിലയില്‍ ഇടിവുണ്ടാക്കിയിരിക്കുന്നത് ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില….

Read More