സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 20 രൂപയുടെ ഇടിവാണുണ്ടായിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ നേരിയ ഇടിവും ഇന്ന് രേഖപ്പെടുത്തി. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73200 രൂപയായി. ഗ്രാമിന് 9150 രൂപയും ഗ്രാമിന് നല്‍കേണ്ടി വരും. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 500 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. പകരച്ചുങ്കവിഷയത്തില്‍ വിപണിയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ടെങ്കിലും ഡോളര്‍ പിടിച്ചുനില്‍ക്കുന്നതാണ് വിലയില്‍ ഇടിവുണ്ടാക്കിയിരിക്കുന്നത്
ജൂലൈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്.
ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കും.