Headlines

‘ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിൽ; സിപിഐഎമ്മിന് ഭയമില്ല’; എംവി ​ഗോവിന്ദൻ

കേരളം ഞെട്ടിപ്പോകുന്ന വാർത്ത ഉടൻ വരാനുണ്ടെന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മുന്നറിയിപ്പിന് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. ബോംബുകൾ വീണുകൊണ്ടിരിക്കുന്നത് കോൺഗ്രസിലാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സിപിഐഎമ്മിന് ഒരു ഭയവുമില്ല. കേസിനേക്കാൾ പ്രധാനപ്പെട്ട തെളിവുകൾ വന്നതുകൊണ്ടാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി എടുത്തതെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു

രാഹുൽ മാങ്കൂട്ടത്തിൽ രാജിവെക്കാത്തത് ക്രിമിനൽ മനസുള്ള ആയതുകൊണ്ടാണെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. മുകേഷ് എം എൽ എയുടെ കേസ് പതിറ്റാണ്ടുകൾക്ക് മുമ്പുള്ളതാണ്. മുകേഷ് രാജി വെക്കേണ്ടതില്ല. കേസിന്റെ വിധി വരുമ്പോൾ പറയാമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.സിപിഐഎം അധികം കളിക്കേണ്ടെന്നും കാത്തിരിക്കൂവെന്നുമായിരുന്നു വി ഡി സതീശന്റെ മുന്നറിയിപ്പ്. ആരോപണവിധേയരായ എംഎൽഎമാർ ഇപ്പോഴും സിപിഐഎമ്മിലുണ്ടെന്നും അദേഹം പറഞ്ഞു. തന്റെ ഔദ്യോഗിക വസതിയിലേക്ക് പ്രതിഷേധവുമായി കൊണ്ടുവന്ന കാളയെ ബിജെപി കളരുത്. ആ കാളയെ ബിജെപി ഓഫീസിന് മുന്നിൽ കെട്ടിയിടണം.രാജീവ് ചന്ദ്രശേഖറിന്റെ വീട്ടിലേക്ക് ആ കാളയുമായി ബിജെപിക്കാരെ കൊണ്ട് താൻ പ്രകടനം നടത്തിക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.