ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും

ആലപ്പുഴ:ഒരുകോടിരൂപ വീതം അഞ്ചുപേർക്ക് ഒന്നാംസമ്മാനം ലഭിക്കുന്ന ‘ഭാഗ്യമിത്ര’ ഭാഗ്യക്കുറി അടുത്തമാസം വിപണിയിലെത്തും. ഇതിന്റെ സമ്മാനഘടന സംബന്ധിച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. ഞായറാഴ്ചകളിലെ പൗർണമി ടിക്കറ്റുകൾ റദ്ദാക്കിയതോടെയുള്ള പ്രതിസന്ധി മറികടക്കാനാണ് ഭാഗ്യമിത്ര പുറത്തിറക്കുന്നത്. ഒന്നാംസമ്മാനം ഒന്നിലധികംപേർക്കുനൽകുന്ന ഏക ടിക്കറ്റാണിത്. 78.13 രൂപയാണ് ടിക്കറ്റുവിലയെങ്കിലും 28 ശതമാനം ജി.എസ്.ടി. കൂടി ഉൾപ്പെടുത്തിയാണ് 100 രൂപ നിശ്ചയിച്ചിരിക്കുന്നത്. വിജ്ഞാപനംവന്നശേഷം അച്ചടി ആരംഭിക്കും. ഒക്ടോബർ 10-നുമുൻപ് വിപണിയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭാഗ്യക്കുറിവകുപ്പ്. ഒന്നാം സമ്മാനത്തിനു പുറമെ രണ്ടുംമൂന്നും സമ്മാനങ്ങളായി യഥാക്രമം 10 ലക്ഷവും…

Read More

മാധ്യമ പ്രവർത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുറാറ്റോവിനും സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് മാധ്യമ പ്രവർത്തകർക്ക്. മരിയ റെസ്സ, ദിമിത്രി മുറാറ്റോവ് എന്നിവർക്കാണ് പുരസ്‌കാരം. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്. ഫിലിപ്പീൻസ് സ്വദേശിയാണ് മരിയ റെസ്സ. അധികാര ദുർവിനിയോഗത്തിനെതിരെയാണ് മരിയ റെസ്സ പോരാടിയത് . കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അർഹമാക്കിയത്. 2012 ൽ സ്ഥാപിച്ച റാപ്‌ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മരിയ റെസ്സ. റഷ്യൻ സ്വദേശിയായ ദിമിത്രി മുറാറ്റോവ്…

Read More

BIN MAJID HOTELS CAREERS 2022 IN RAS AL KHAIMAH MULTIPLE STAFF

You will be having amazing opportunities for Bin Majid Hotels Careers. Multiple hotel jobs are being offered by the Bin Majid Hotels and Resorts known as “4 Star Luxury Hotel in Abu Dhabi and Ras Al Khaimah” seeking highly talented, well qualified, experienced professionals and most of all be courteous all time with our hotel guests. These are the following…

Read More

കുഞ്ഞിനെ ഇന്ന് തന്നെ കാണണം; ഡിഎൻഎ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയെന്ന് അനുപമ

ദത്ത് കേസിൽ കുട്ടിയുടെ ഡി എൻ എ പരിശോധനയിൽ അട്ടിമറിക്ക് സാധ്യതയുണ്ടെന്ന് പരാതിക്കാരി അനുപമ. പരിശോധനക്കായി സാമ്പിളുകൾ ഒരുമിച്ച് ശേഖരിക്കണം. കുഞ്ഞിനെ കാണാൻ ഇന്ന് തന്നെ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു   ഡിഎൻഎ പരിശോധനക്കായി സാമ്പിൾ എപ്പോഴാണ് എങ്ങനെയാണ് എടുക്കുകയെന്ന് അറിയിപ്പൊന്നും നൽകിയിട്ടില്ല. കുഞ്ഞിന്റെ സാമ്പിൾ പ്രത്യേകമായാണ് എടുക്കുന്നതെന്ന് പറയുന്നത് കേട്ടു. എന്തിനാണ് അങ്ങനെയൊരു വാശി. ഇവരെല്ലാം വ്യക്തിപരമായാണ് കാണുന്നത്. കുഞ്ഞിന്റെ കാര്യം പുതിയ കേസായി പരിഗണിച്ച് എന്ത് തീരുമാനവും സി ഡബ്ല്യുസിക്ക് എടുക്കാമെന്ന് കോടതി നിർദേശം…

Read More

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ച സംഭവം: റിസോർട്ട് ഉടമകൾ അറസ്റ്റിൽ

വയനാട്ടിൽ വിനോദ സഞ്ചാരത്തിനായി എത്തിയ യുവതി കാട്ടാന ആക്രമണത്തിൽ മരിച്ച സംഭവത്തിൽ റിസോർട്ട് ഉടമകൾ അറസ്റ്റിൽ. സുനീർ, റിയാസ് എന്നിവരെയാണ് മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 23നാണ് കണ്ണൂർ സ്വദേശി ഷഹാന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അനുമതിയില്ലാതെയാണ് റിസോർട്ട് നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പ്രതികളാക്കി പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇവർ സ്‌റ്റേഷനിൽ നേരിട്ട് ഹാജരാകുകയായിരുന്നു. ഇവർ നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഇതേ തുടർന്ന് അറസ്റ്റ് ചെയ്ത് വിട്ടയക്കും എന്നാണ് പോലീസ് അറിയിച്ചത്.

Read More

രാഹുലുമായി സംസാരിച്ചപ്പോൾ മനസ്സിലെ പ്രയാസങ്ങൾ മാറി; ഒരു സ്ഥാനമില്ലെങ്കിലും പ്രവർത്തിക്കും: ചെന്നിത്തല

പാർലമെന്ററി പാർട്ടി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ പ്രകടിപ്പിച്ചുവെന്നത് സത്യമാണെന്നും ആ കാര്യങ്ങളെല്ലാം രാഹുൽ ഗാന്ധിയോട് വിശദീകരിച്ചുവെന്നും രമേശ് ചെന്നിത്തല. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല കൂടിക്കാഴ്ചയിൽ പൂർണ തൃപ്തനാണ്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങളെ കുറിച്ച് വിശദമായി രാഹുലിനെ ധരിപ്പിച്ചു. കോൺഗ്രസ് ഹൈക്കമാൻഡിനൊപ്പം എന്നും ചേർന്നു നിന്നിട്ടുള്ളവരാണ് ഞാനും ഉമ്മൻ ചാണ്ടിയും. നേതൃത്വമെടുക്കുന്ന ഏത് തീരുമാനത്തെയും അംഗീകരിക്കുകയും അനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങൾ. നാളെയും അതുപോലെ തന്നെയായിരിക്കും രാഹുൽ ഗാന്ധിയുമായി സംസാരിച്ചപ്പോൾ മനസ്സിലെ എല്ലാ പ്രയാസങ്ങളും…

Read More

മാനനഷ്ടക്കേസ്: ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ വിധിക്കെതിരെ വി എസ് അപ്പീൽ നൽകി

  സോളാർ വിവാദത്തിൽ അപകീർത്തികരമായ പരാമർശം നടത്തിയതിന്റെ പേരിൽ 10.10 ലക്ഷം രൂപ ഉമ്മൻ ചാണ്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന കോടതി വിധിക്കെതിരെ വി എസ് അച്യുതാനന്ദൻ കോടതിയെ സമീപിച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് വി എസ് അപ്പീൽ നൽകിയത്. സോളാർ ഇടപാടിൽ ഉമ്മൻ ചാണ്ടി അഴിമതി നടത്തിയെന്നായിരുന്നു വി എസിന്റെ പരാമർശം. ഇതിനെതിരെ ഉമ്മൻ ചാണ്ടി കോടതിയെ സമീപിക്കുകയാിയരുന്നു. ഇതിൽ കോടതി അനുകൂലമായി വിധിക്കുകയും ചെയ്തു. 2013 ലാണ് വി എസ് ഉമ്മൻ ചാണ്ടിക്കെതിരെ അഴിമതിയാരോപണം ഉന്നയിച്ചത്.

Read More

പിണറായി കേരളത്തിലെ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും; പുതിയ പാർട്ടിയുമായി ദേവൻ

സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് മലയാളികളുടെ ആത്മാഭിമാനത്തെ തകർത്തതായി നടൻ ദേവൻ. പുതുതായി രൂപീകരിക്കുന്ന നവകേരള പീപ്പിൾസ് പാർട്ടിയുടെ നയങ്ങൾ വിശദീകരിക്കാൻ വിളിച്ച യോഗത്തിലാണ് വിമർശനം ഇടതുസർക്കാർ ജനങ്ങളെ വഞ്ചിച്ചു. നിലവിലെ രാഷ്ട്രീയ ജീർണതയാണ് പുതിയ പാർട്ടി രൂപീകരിക്കാൻ പ്രേരിപ്പിച്ചത്. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും. പിപണറായി അധികാരമേറ്റപ്പോഴുണ്ടായിരുന്ന പ്രതീക്ഷ രണ്ട് വർഷത്തിനുള്ളിൽ തന്നെ അവസാനിച്ചു. ശബരിമല വിഷയത്തോടെ ജനങ്ങൾക്ക് അത് മനസ്സിലായി. നിലവിലെ മുന്നണികൾക്കുള്ള രാഷ്ട്രീയ ബദലാണ് തൻരെ…

Read More

ഹിജാബ് നിരോധനം: ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ലെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ

  ഹിജാബ് നിരോധനം ശരിവെച്ച കോടതിയിൽ നടപടിയിൽ നിരാശരെന്ന് ഹർജി നൽകിയ വിദ്യാർഥിനികൾ. ഹൈക്കോടതിയിൽ നിന്ന് നീതി ലഭിച്ചില്ല. ഭരണഘടനാ മൂല്യങ്ങൾ കോടതി ഉയർത്തിപ്പിടിക്കുമെന്നാണ് കരുതിയത്. ഈ ഉത്തരവ് അംഗീകരിക്കാനാകാത്തതാണ്. ഹിജാബ് ധരിച്ച് തന്നെ കോളജിൽ പോകും. അവകാശം നേടിയെടുക്കും വരെ പ്രതിഷേധം തുടരുമെന്നും വിദ്യാർഥിനികൾ പറഞ്ഞു. ഹിജാബിന്റെ പ്രശ്‌നം ഇപ്പോൾ രാഷ്ട്രീയ സാമുദായിക പ്രശ്‌നമായെന്നും കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടായെങ്കിലും പഠനം നിർത്തില്ലെന്നും ഇവർ അറിയിച്ചു. ഞങ്ങൾക്ക് ഹിജാബ് വേണം. ഹിജാബ് ഇല്ലാതെ കോളജിൽ പോകില്ല. ഇത്…

Read More

ഗുജറാത്തിലെ കെമിക്കൽസ് ഫാക്ടറിയിൽ സ്‌ഫോടനം; രണ്ട് പേർ കൊല്ലപ്പെട്ടു

  ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിലെ ഫ്‌ളൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. രണ്ട് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകളോളം വരെ പ്രകമ്പനം കൊണ്ടു പരുക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ജി എൽ എഫിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ ശീതീകരണ പ്ലാന്റിലാണ് സ്‌ഫോടനമുണ്ടായത്.

Read More