സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25ന്; എം ബി രാജേഷ് 15ാം നിയമസഭയുടെ നാഥനാകും

 

പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 25ന് നടക്കും. എം ബി രാജേഷാണ് എൽഡിഎഫിന്റെ സ്പീക്കർ സ്ഥാനാർഥി. തെരഞ്ഞെടുപ്പ് നടത്തി ഔദ്യോഗിക പ്രഖ്യാപനം വരുന്നതുവരെ സഭാ നടപടികൾ നിയന്ത്രിക്കുന്നതിനായി പ്രോടെം സ്പീക്കറെ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തെരഞ്ഞെടുക്കും

എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പ്രോടെം സ്പീക്കറുടെ നേതൃത്വത്തിലായിരിക്കും. അതേസമയം പിണറായി വിജയൻ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയാണ്. വൈകുന്നേരം മൂന്നരയ്ക്ക് സെൻട്രൽ സ്റ്റേഡിയത്തിലാണ് ചടങ്ങുകൾ