നെയ്യാറ്റിൻകരയിലെ വിവാദ ഭൂമി വസന്ത വാങ്ങിയത്; രാജൻ ഭൂമി കയ്യേറിയെന്നും തഹസിൽദാറുടെ റിപ്പോർട്ട്

നെയ്യാറ്റിൻകരയിൽ ജപ്തി നടപടിക്കിടെ ആത്മഹത്യ ചെയ്ത രാജൻ വിവാദ ഭൂമി കയ്യേറിയതാണെന്ന് തഹസിൽദാറുടെ റിപ്പോർട്ട്. ഭൂമി പുറമ്പോക്കാണെന്ന വാദം തെറ്റാണെന്ന് തഹസിൽദാർ പറയുന്നു. കലക്ടർക്ക് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്

സുഗന്ധി എന്നയാളിൽ നിന്നുമാണ് വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയത്. ഭൂമിയുടെ വിൽപ്പന സാധുവാണോയെന്ന് സർക്കാർ പരിശോധിക്കണം. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറി കിട്ടിയതെന്നാണ് വസന്ത പറഞ്ഞിരുന്നത്

പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഭൂമിയുടെ ഉടമസ്ഥാവകാശത്തെ കുറിച്ച് കലക്ടർ റിപ്പോർട്ട് തേടിയത്. വസന്തയുടെ ഹർജിയിൽ ഈ മാസം 22ന് ഭൂമി ഒഴിയാനായിരുന്നു കോടതി ഉത്തരവിട്ടത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഒഴിപ്പിക്കൽ നടപടിക്ക് പോലീസ് എത്തിയപ്പോഴാണ് രാജനും ഭാര്യയും പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്തത്.