താത്കാലിക വി സി നിയമനത്തിലെ ഹൈക്കോടതി വിധിയിൽ അപ്പീൽ നൽകാൻ രാജ്ഭവൻ. നാളെ സുപ്രീംകോടതിയിൽ അപ്പീൽ ഫയൽ ചെയ്യും. ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. എന്നാൽ ആ വിധി അംഗീകരിക്കാൻ കൂട്ടാക്കാതെ ഇപ്പോൾ രാജ്ഭവൻ അപ്പീൽ നൽകാനുള്ള തീരുമാനത്തിലേക്ക് പോവുകയാണ്.
നിയമ വിമുക്തരുമായുള്ള പ്രാഥമിക ചർച്ചയ്ക്ക് ശേഷമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ പോകാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. സർവ്വകലാശാലകളിലെ ഭരണ പ്രതിസന്ധിക്കും പ്രശ്നങ്ങൾക്കും അയവില്ലാതെ തുടരുന്നതിനിടെയാണ് രാജ്ഭവൻ നിയമനടപടിയുമായി മുന്നോട്ട് പോകുന്നത്.
താത്കാലിക വിസി നിയമനത്തിൽ ഗവർണർ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. താത്കാലിക വൈസ് ചാൻസലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ചാൻസലറായ ഗവർണർ നൽകിയ അപീലിലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം നിയമനമെന്ന് ഹൈക്കോടതി സിംഗിൽ ബെഞ്ചിന്റെ ഉത്തരവാണ് ഗവർണർ ചോദ്യം ചെയ്തത്.