കണ്ണൂർ വി സി നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു; സർക്കാരിന് ആശ്വാസം

 

കണ്ണൂർ വിസി നിയമന വിവാദത്തിൽ സംസ്ഥാന സർക്കാരിന് ആശ്വാസമായി ഹൈക്കോടതി വിധി. വി സി നിയമനം ഹൈക്കോടതി ഡിവിഷൻ ബഞ്ച് ശരിവെച്ചു. കണ്ണൂർ സർവകലാശാല വൈസ് ചെയർമാനായി ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനമാണ് ഡിവിഷൻ ബഞ്ച് ശരിവെച്ചത്.

നേരത്തെ സിംഗിൾ ബഞ്ചും നിയമനം അംഗീകരിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ ആണ് ചീഫ് ജസ്റ്റിസ് എസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയത്. പുനർ നിയമനം സംബന്ധിച്ച നിയമപരമായ കാര്യങ്ങളാണ് കോടതി പരിഗണിച്ചത്. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം നിയമപരമായി സാധുതയുള്ളതാണെന്ന് ഡിവിഷൻ ബഞ്ച് കണ്ടെത്തുകയായിരുന്നു.