24 മണിക്കൂറിനിടെ 15,102 പേർക്ക് കൂടി കൊവിഡ്; 278 പേർ മരിച്ചു

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ കൊവിഡ് കേസുകളുടെ എണ്ണം  4.28 കോടി ആയി ഉയർന്നു. നിലവിൽ 1,64,522 പേരാണ് ചികിത്സയിൽ കഴിയുന്നത്

278 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 31,377 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതിനോടകം 4.21 കോടി പേരാണ് കൊവിഡിൽ നിന്ന് മുക്തി നേടിയത്. രോഗമുക്തി നിരക്ക് നിലവിൽ 98.42 ശതമാനമായി ഉയർന്നു

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,12,622 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,83,438 ടെസ്റ്റുകൾ നടത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.