രണ്ടര വയസ്സുകാരിക്ക് ഗുരുതര പരുക്കേറ്റ സംഭവം; നിരപരാധിയെന്ന് കുടുംബത്തിനൊപ്പം താമസിച്ച ആന്റണി ടിജിൻ

തൃക്കാക്കരയിൽ രണ്ടര വയസ്സുകാരിക്ക് ക്രൂരമായി മർദനമേറ്റ സംഭവത്തിൽ താൻ ഒളിവിൽ അല്ലെന്ന് കുട്ടിയുടെ അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്ന ആന്റണി ടിജിൻ. പോലീസിനെ ഭയന്നാണ് മാറി നൽകുന്നത്. കുട്ടി കളിക്കുന്നതിനിടെ വീണാണ് പരുക്കേറ്റത്. ദേഹത്ത് പൊള്ളലേറ്റത് കുന്തിരക്കം വീണിട്ടാണ്. കുട്ടി കരഞ്ഞ് കാണാത്തതുകൊണ്ടാണ് ആശുപത്രിയിൽ എത്തിക്കാത്തതെന്നും ആന്റണി ടിജിൻ പറഞ്ഞു

്‌നിരപരാധിത്വം തെളിയിക്കണം. അതിനായി പോലീസിനെ ചെന്ന് കാണും. അപസ്മാരം കണ്ടതോടെ താനാണ് കുട്ടിയെ ആദ്യം ആശുപത്രിയിൽ എത്തിച്ചതെന്നും ഇയാൾ പറയുന്നു. എ്‌നാൽ കുട്ടിയെ ഉപദ്രവിച്ച്ത് ആന്റണിയാകും എന്നായിരുന്നു കുട്ടിയുടെ പിതാവ് ഇന്നലെ പറഞ്ഞത്.  ആന്റണിയുടെ സംശയാസ്പദമായ പശ്ചാത്തലത്തെ കുറിച്ച് പോലീസിന് നിരവധി വിവരങ്ങൾ ലഭിച്ചിരുന്നു.

അതേസമയം ഗുരുതരമായി പരുക്കേറ്റ കുട്ടി വെന്റിലേറ്ററിലാണ് ഇപ്പോഴും. 24 മണിക്കൂർ കൂടി പിന്നിട്ടാൽ മാത്രമേ എന്തെങ്കിലും പറയാനാകൂവെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടിയുടെ തലച്ചോറിലുണ്ടായ രക്തസ്രാവം കുറഞ്ഞിട്ടുണ്ട്. തലച്ചോറിന്റെ ഇരുവശത്തുമുണ്ടായിരുന്ന നീർക്കെട്ടിനും കുറവുണ്ട്.