തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ചയാൾ പിടിയിൽ

 

മലപ്പുറം അരീക്കോട് കാവനൂരിൽ തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് മാനസിക വെല്ലുവിളി നേരിടുന്ന മകളെ പീഡിപ്പിച്ച പ്രതി പിടിയിൽ. മുട്ടാളൻ ഷിഹാബ് എന്നറിയപ്പെടുന്ന ടി വി ഷിഹാബാണ് പിടിയിലായത്. പരാതി നൽകിയ ഇവർക്കെതിരെ പ്രതിയുടെ വധഭീഷണിയുണ്ട്. ജയിലിൽ നിന്ന് ജാമ്യം നേടി ഇയാൾ പുറത്തിറങ്ങിയാൽ ജീവന് ഭീഷണിയാകുമെന്ന ആശങ്കയിലാണ് സാക്ഷി പറഞ്ഞവരും

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷിഹാബ്. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ വീടിന്റെ വാതിൽ ചവിട്ടിത്തുറന്ന് അകത്തേക്ക് പ്രവേശിച്ചത്. തുടർന്ന് തളർന്നുകിടക്കുന്ന അമ്മയുടെ മുന്നിലിട്ട് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. പ്രാഥമിക കൃത്യങ്ങൾക്ക് പോലും കട്ടിലിൽ നിന്ന് ഇറങ്ങാൻ കഴിയാത്ത അമ്മയുടെ ഏക ആശ്രയം കൂടിയാണ് മാനസിക വെല്ലുവിളി നേരിടുന്ന ഈ മകൾ

  1. പീഡിപ്പിച്ചത് പുറത്തുപറഞ്ഞാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ മടങ്ങിയത്. അയൽക്കാർ അറിയിച്ചതിനെ തുടർന്നാണ് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്.