പാലക്കാട് മാനസിക വെല്ലുവിളി നേരിടുന്ന ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

 

പാലക്കാട് മലമൽക്കാവിൽ മാനസിക വെല്ലുവിളി നേരിടുന്ന 58കാരന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. പുളിക്കൽ സിദ്ധിഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യ ഫാത്തിമയെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് സിദ്ധിഖ് കൊല്ലപ്പെട്ടത്.

തിങ്കളാഴ്ച രാവിലെയാണ് സിദ്ധിഖ് മരിച്ച വിവരം നാട്ടുകാർ അറിയുന്നത്. ഇതിനിടെ ഖബറടക്കം നടത്താനുള്ള ശ്രമം വീട്ടുകാർ നടത്തി. എന്നാൽ സംശയം തോന്നിയ നാട്ടുകാർ ഇത് തടയുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

പോസ്റ്റുമോർട്ടത്തിൽ കഴുത്തുമുറുകി ശ്വാസം മുട്ടിയാണ് സിദ്ധിഖ് മരിച്ചതെന്ന് വ്യക്തമായി. തുടർന്ന് ഫാത്തിമയെ ചോദ്യം ചെയ്തു. ഇവർ കുറ്റം സമ്മതിക്കുകയും ചെയ്തു. വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് സിദ്ധിഖ്. ഞായറാഴ്ച രാത്രിയും ഇയാൾ ഉറങ്ങാതെ വീടിന്റെ തിണ്ണയിൽ ഇരിക്കുകയായിരുന്നു.

ഫാത്തിമ സിദ്ധിഖിനെ താഴേക്ക് തള്ളിയിടുകയും പുതപ്പ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് മൊഴി നൽകിയത്. തുടർന്ന് ഇവർ കിടന്നുറങ്ങി. രാവിലെ മകൾ ഫസീലയെയും മരുമകനെയും വിളിച്ച് ഭർത്താവ് ഉമ്മറത്ത് മരിച്ചു കിടക്കുകയാണെന്ന് വിളിച്ചു പറയുകയായിരുന്നു