Headlines

ഒഡിഷയിൽ അധ്യാപകന്റെ പീഡ‍നത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു

ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥി മരിച്ചു. രണ്ടാം വർഷ ബിഎഡ് വിദ്യാർഥിനിയാണ് മരിച്ചത്. ഒഡിഷ മുഖ്യമന്ത്രി മോഹൻ ചരൺ മാഝി ആണ് ഇക്കാര്യം അറിയിച്ചത്. കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ഉപമുഖ്യമന്ത്രി പ്രവതി പരിദ വ്യക്തമാക്കി. രാത്രി 11:45 ഓടെയാണ് പെൺകുട്ടി മരിച്ചത്. അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതിനെ തുടർന്ന് തീക്കോളുത്തി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റതിനെ തുടർന്ന് എയിംസ് ഭുവനേശ്വറിൽ ചികിത്സയിലായിരുന്നു. ഒഡീഷ ഉപമുഖ്യമന്ത്രി പ്രവതി പരിദ ഭുവനേശ്വറിലെ എയിംസിൽ എത്തി…

Read More

നിമിഷ പ്രിയ കേസ്; കാന്തപുരത്തിന്റെ ഇടപെടലിൽ 3 ഘട്ടങ്ങളായി ചർച്ചകൾ; തലാലിന്റെ കുടുംബത്തിന് അനുകൂലമായ നിലപാട്

നിമിഷ പ്രിയയുടെ മോചനത്തിനായി കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ നേതൃത്വത്തിൽ നിർണായക ചർച്ചകൾ. മൂന്ന് ഘട്ടങ്ങളായി ചർച്ചകൾ നടന്നു. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിന് ചർച്ചയിൽ അനുകൂലമായ നിലപാട്. ചർച്ച നാളെയും തുടരും. യമനിലെ സുപ്രീം കോടതി ജഡ്ജിയും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. ചർച്ചയിൽ വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുന്നതിനു മുൻഗണന നൽ‌കിയത്. ചർച്ചയിൽ ഇവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. അതിൽ ഒരു വിഭാഗം കുടുംബാംഗങ്ങൾ അതിനെ അനുകൂലിക്കുന്നുണ്ട്. വധശിക്ഷയിൽ ഇളവ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്തു നിന്നുള്ള ഒരു അനുകൂലമായിട്ടുള്ള…

Read More

‘സർവകലാശാലകളെ ഇനിയും കലുഷിതമാക്കരുത്‌, നിയമപരമായ പ്രവർത്തനങ്ങൾ നടത്താൻ ഗവർണറും വിസിമാരും തയാറാകണം’; സിപിഐഎം

കേരളത്തിലെ സർവകലാശാലകളിൽ ഗവർണറും ചില വൈസ്‌ ചാൻസലർമാരും നടത്തുന്നത്‌ ചട്ടവിരുദ്ധ പ്രവർത്തനങ്ങളും ഇല്ലാത്ത അധികാര പ്രയോഗങ്ങളുമാണെന്ന്‌ ഹൈക്കൊടതി വിധിയിലൂടെ ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വൈസ്‌ ചാൻസലറെ നിയമിച്ച ഗവർണറുടെ നടപടി പൂർണമായും നിയമവിരുദ്ധ നടപടിയാണെന്നാണ്‌ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ചിട്ടുള്ളത്‌. സമാനമായ ഒട്ടേറെ വിധികൾ കാറ്റി പറത്തിയാണ്‌ ഗവർണർ തുടർച്ചയായി നിയമവിരുദ്ധ നിയമനങ്ങൾ നടത്തിയത്‌ എന്നതും വസ്തുതയാണ്‌. താൽകാലിക വിസി നിയമനം നടത്തേണ്ടത്…

Read More

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ സംഘത്തെയും വഹിച്ചുകൊണ്ട് ഡ്രാഗൺ പേടകം സ്പ്ലാഷ്ഡൗൺ ചെയ്യും. പതിനെട്ട് ദിവസത്തെ ദൗത്യം വിജയകരമായി പൂർത്തിയാക്കിയാണ് ആക്സിയം ഫോർ സംഘം മടങ്ങിയെത്തുന്നത് ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയ ഏടുകൾ എഴുതി ചേർത്താണ് ആക്സിയം സ്പേസിന്റെ നാലാമത്തെ ദൗത്യം പൂർത്തിയാക്കി നാൽവർ സംഘം ഭൂമിയിലേക്ക് തിരികെ എത്തുന്നത്. ഇന്ത്യൻ…

Read More