സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ പരാതികൾ ചമച്ച കേസിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ജയിലിലെത്തി അറസ്റ്റ് ചെയ്തത്.
എയർ ഇന്ത്യ സാറ്റ്‌സിൽ എച്ച് ആർ മാനേജരായിരിക്കെയാണ് സ്വപ്‌ന സിബുവിനെതിരെ വ്യാജ പരാതികൾ ചമച്ചത്. കേസിൽ എയർ ഇന്ത്യാ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.