മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സർക്കാർ, മുഖ്യമന്ത്രി ഉത്തരവിൽ ഒപ്പുവെച്ചു

പത്തനംതിട്ട ചിറ്റാറിൽ ഫാം ഉടമയായ മത്തായിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം സിബിഐക്ക് വിട്ടു. ഇതുസംബന്ധിച്ച ഉത്തരവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പുവെച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് സർക്കാർ നടപടി ഓഗസ്റ്റ് പതിമൂന്നിനാണ് ഷീബ നൽകിയ ഹർജി ഹൈക്കോടതി ആദ്യം പരിഗണിച്ചത്. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ പോലീസിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. മത്തിയായുടെ മൃതദേഹം കഴിഞ്ഞ 25 ദിവസമായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുറ്റവാളികൾക്കെതിരെ നടപടിയുണ്ടാകുന്നതുവരെ…

Read More

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജ്‌നാഥ് സിംഗും ജെ ഡി നഡ്ഡയും ഇന്ന് കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്നാഥ് സിംഗും ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും ഇന്ന് കേരളത്തിൽ. ഇന്ന് രാവിലെ 9 മണിക്ക് വർക്കലയിലെത്തുന്ന രാജ്നാഥ് സിംഗ് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥിക്കായി റോഡ് ഷോ നടത്തും. റോഡ് ഷോയ്ക്ക് ശേഷം ശിവഗിരിയിൽ എത്തുന്ന അദ്ദേഹം മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷം സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം പുതുപ്പള്ളി, ഇരിഞ്ഞാലക്കുട, എറണാകുളം മണ്ഡലങ്ങളിലും പര്യടന പരിപാടികളിൽ പങ്കെടുക്കും. ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ ധർമ്മടം, നാട്ടിക, തൊടുപുഴ,…

Read More

സർക്കാരിന് ആശ്വാസം: ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു

  ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ നിയമഭേദഗതി പ്രാബല്യത്തിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത്. സർക്കാരിന് വലിയ ആശ്വാസം നൽകുന്ന നടപടിയാണ് ഗവർണറിൽ നിന്നുണ്ടായത്. ഇതോടെ ലോകായുക്ത വിധി ഇനി സർക്കാരിന് തള്ളാൻ സാധിക്കും. ഗവർണർ ഒപ്പിട്ടതോടെ ഏറെ ദിവസത്തെ അനിശ്ചിതത്വങ്ങൾക്ക് ഇതോടെ വിരാമമായി. പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇതുവഴിയുണ്ടായിരിക്കുന്നത്. ഓർഡിനൻസിൽ ഒപ്പിടരുതെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം ഗവർണറെ കണ്ട് കത്ത് നൽകിയിരുന്നു. ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് സർക്കാർ…

Read More

സിസിടിവി ദൃശ്യങ്ങൾ തെളിവായി: കിറ്റക്‌സിൽ പോലീസിനെ ആക്രമിച്ച പത്ത് തൊഴിലാളികൾ കൂടി പിടിയിൽ

  സാബു ജേക്കബിന്റെ കിറ്റക്‌സിലെ പത്ത് തൊഴിലാളികൾ കൂടി പിടിയിൽ. ക്രിസ്മസ് ദിനത്തിൽ കിഴക്കമ്പലത്ത് അഴിഞ്ഞാടുകയും മൂന്ന് പോലീസ് ജീപ്പുകൾ കത്തിക്കുകയും ചെയ്ത ക്രിമിനലുകളിൽ പത്ത് പേരെ കൂടിയാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും മൊബൈൽ ദൃശ്യങ്ങളിൽ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഇതോടെ കേസിൽ അറസ്റ്റിലായ കിറ്റക്‌സ് ക്രിമിനലുകളുടെ എണ്ണം 174 ആയി. പെരുമ്പാവൂർ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തിലുള്ള 19 അംഗ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഭവത്തിൽ തൊഴിൽ വകുപ്പും നടപടി…

Read More

വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു

പടിഞ്ഞാറത്തറ പഞ്ചായത്തിലെ വാര്‍ഡ് 14 കാപ്പുണ്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. അതേസമയം അമ്പലവയല്‍ ഗ്രാമപഞ്ചായത്തിലെ 8,13 വാര്‍ഡുകളും പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 18ലെ പ്രദേശവും ബത്തേരി നഗരസഭയിലെ 26,33,31,15 ഡിവിഷനുകളിലെ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ്/മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു

Read More

ഹരികൃഷ്ണയെ കൊലപ്പെടുത്തിയതാണെന്ന് സഹോദരി ഭർത്താവ്; കൊല പ്രണയത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ

ആലപ്പുഴ കടക്കരപ്പള്ളിയിൽ യുവതിയെ സഹോദരിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. നഴ്‌സായിരുന്ന ഹരികൃഷ്ണയാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയത് താനാണെന്ന് പിടിയിലായ സഹോദരി ഭർത്താവ് രതീഷ് പോലീസിനോട് സമ്മതിച്ചു. പെൺകുട്ടി മറ്റൊരാളുമായി പ്രണയത്തിലായതാണ് കൊലപാതകത്തിന് കാരണമായത്. തർക്കത്തിനൊടുവിൽ രതീഷ് ഹരികൃഷ്ണയെ മർദിക്കുകയും ബോധരഹിതയായ യുവതിയെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഹരികൃഷ്ണയുമായി അടുപ്പത്തിലായിരുന്നുവെന്ന് രതീഷ് പറയുന്നു. എന്നാൽ അടുത്തിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലായി. ഇത് വിവാഹത്തിലേക്ക് എത്തുന്നതിനെ ചൊല്ലിയാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വണ്ടാനം മെഡിക്കൽ കോളജിലെ…

Read More

വിരാട് കോഹ്ലിയുടെ മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ പ്രതി പിടിയിൽ

  ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒമ്പത് മാസം മാത്രം പ്രായമുള്ള മകൾക്ക് നേരെ ബലാത്സംഗ ഭീഷണി ഉയർത്തിയ കേസിലെ പ്രതി പിടിയിൽ. റാം നാഗേഷ് അലിബാതിനി എന്ന സോഫ്റ്റ് വെയർ എൻജിനീയറാണ് പിടിയിലായത്. ടി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെയും ന്യൂസിലാൻഡിനെതിരെയും ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെയാണ് കോഹ്ലിയുടെ മകൾക്ക് നേരെ പോലും ഭീഷണി ഉയർന്നത്.

Read More

കോവിഷീൽഡ് വാക്സിന്‍റെ ഇടവേള കുറച്ച ഹൈക്കോടതി വിധി; കേന്ദ്രസര്‍ക്കാര്‍ അപ്പീല്‍ നല്‍കും

രണ്ടാം ഡോസ് കോവിഷീൽഡ് വാക്സിൻ 28 ദിവസം കഴിഞ്ഞ് ലഭ്യമാക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകും. ഹൈക്കോടതി ഡിവിഷൻബെഞ്ചിലാണ് അപ്പീൽ നൽകുക. വാക്സിൻ ഇടവേള 84 ദിവസമെന്നത് നയപരമായ തീരുമാനമാണെന്നാണ് സർക്കാറിന്റെ വാദം. അതേസമയം, ഹൈക്കോടതി വിധിയോട് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അദ്ദേഹം പറഞ്ഞു. കോവിഷീൽഡ് വാക്സിന്റെ രണ്ടാംഡോസ് 28 ദിവസത്തിനുശേഷമെടുക്കാൻ കഴിയുന്നവിധം കോവിന്‍ പോർട്ടലിൽ മാറ്റംവരുത്താനാണ് ഹൈക്കോടതി സിംഗിൾബെഞ്ച് കേന്ദ്രസർക്കാരിന് നിർദേശം…

Read More

അവർ വന്നത് ആഹാരം കഴിക്കാന്‍; ഇ.ഡിക്കെതിരെ ബിനീഷിന്റെ ഭാര്യ മാതാവ്

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കടുത്ത ആരോപണങ്ങളുമായി ലഹരിമരുന്ന് കേസ് പ്രതി ബിനീഷ് കോടിയേരിയുടെ ഭാര്യ മാതാവ്. നീണ്ട 25 മണിക്കൂർ പരിശോധനയിൽ അനൂപ് മുഹമ്മദിന്റെതാണെന്ന പേരില്‍ കണ്ടെടുത്ത ക്രഡിറ്റ് കാര്‍ഡ് മാത്രമാണ് ഇവിടെ നിന്നും കൊണ്ടുപോയത് എന്നും വേറൊരു രേഖകളും ലഭിച്ചിട്ടില്ലെന്നും ഇ.ഡി. തങ്ങളെ ഭീഷണിപ്പെടുത്തിയെന്നും ബിനീഷിന്റെ ഭാര്യ റെനിറ്റയുടെ മാതാവ് മിനി പറഞ്ഞു.   എന്നാൽ “അവര്‍ വന്നയുടന്‍ ബിനീഷിന്റെ റൂം ഏതാണെന്ന് ചോദിച്ചു. ബിനീഷിന്റെ റൂമില്‍ മാത്രം കയറിയിട്ട് വേഗം ഇറങ്ങി. മറ്റ് മുറികളിലെല്ലാം കയറി…

Read More