കൊറോണ വൈറസിന് ഒമ്പത് മണിക്കൂറോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ട്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
വാഷിംഗ്ടണ്‍: ലോകത്തെയാകെ ഭീതിയിലാക്കിയ കൊവിഡ് 19നെ കുറിച്ച് നിരവധി പഠനങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരിക്കുന്നത്. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് കൊറോണ വൈറസിന് മണിക്കൂറുകളോളം മനുഷ്യചര്‍മ്മത്തില്‍ കഴിയാനുള്ള കഴിവുണ്ടെന്നാണ്. അമേരിക്കയിലെ ക്ലിനിക്കല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഏകദേശം ഒമ്പത് മണിക്കൂറോളം മനുഷ്യന്റെ ചര്‍മ്മത്തില്‍ കൊറോണ വൈറസ് നിലനില്‍ക്കുമെന്നാണ് പഠനത്തില്‍ വ്യക്തമാക്കുന്നത്. സാര്‍സ് കോവ്-2 വൈറസിനെ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം വ്യക്തിശുചിത്വം പാലിക്കുകയെന്നതാണെന്നും പഠനത്തില്‍ പറയുന്നു. കൊറോണ വ്യാപനം രൂക്ഷമായ…