80 ലക്ഷത്തിലേക്കടുത്ത് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം

വാഷിംഗ്ടണ്‍: 80 ലക്ഷത്തിലേക്ക് കുതിച്ച് അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണം. 7,944,862 പേര്‍ക്ക് രാജ്യത്ത് കോവിഡ് ബാധയുണ്ടെന്നാണ് നിലവില്‍ ലഭ്യമാകുന്ന കണക്കുകള്‍ പ്രകാരമുള്ള വിവരം. വേള്‍ഡോ മീറ്ററും ജോണ്‍സ്‌ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തു വിട്ട കണക്കുകള്‍ പ്രകാരമാണിത്. കാലിഫോര്‍ണിയ, ടെക്‌സസ്, ഫ്‌ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, നോര്‍ത്ത്കരോലിന, അരിസോണ, ന്യൂജഴ്‌സി, ടെന്നിസി എന്നീ സംസ്ഥാനങ്ങളാണ് അമേരിക്കയില്‍ കോവിഡ് രോഗബാധയില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, ന്യൂയോര്‍ക്കാണ് കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ മുന്നില്‍. 33,377 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്.

Read More

ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ബെയ്‌റൂത്ത്: ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. 30ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ മൂന്ന് കുട്ടികളുടെ നില ഗുരുതരമാണെന്നാണ് ലെബനന്‍ റെഡ് ക്രോസ് അറിയിച്ചു. സ്ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥന്‍ അലി നജ്ം പറഞ്ഞു. പെടിഞ്ഞാറന്‍ പ്രദേശമായ താരിഖ് അല്‍ ജാദിദയിലെ ജനവാസകേന്ദ്രത്തിലാണ് ടാങ്കര്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ മാസം ബെയ്റൂത്ത് തുറമുഖത്ത് 3,000 ടണ്‍ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനത്തില്‍ 200…

Read More

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരം; ഇന്നലെ മാത്രം 17,000ത്തില്‍ അധികം രോഗികള്‍

യുകെയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിഭീകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം സ്ഥിരീകരിച്ചിരിക്കുന്നത് 17,000ത്തില്‍ കൂടുതല്‍ രോഗികളെയാണ്. ഇംഗ്ലണ്ടില്‍ 200ല്‍ കൂടുതല്‍ പട്ടണങ്ങളില്‍ കോവിഡ് ബാധ രൂക്ഷമായതിനെ തുടര്‍ന്ന് അവിടങ്ങളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയേറിയിരിക്കുന്നുവെന്നാണ് പുതിയ വൈറസ് ഹീറ്റ് മാപ്പ് വെളിപ്പെടുത്തുന്നത്. അതുപോലെ തന്നെ കോവിഡ് വ്യാപനം പിടിവിട്ടിരിക്കുന്ന നിരവധി നഗരങ്ങളിലും കര്‍ക്കശമായ കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്താന്‍ പോകുന്നത്.കോവിഡ് രൂക്ഷമായിടങ്ങളില്‍ ട്രാഫിക് ലൈറ്റ് സിസ്റ്റത്തെ മാതൃകയാക്കിയിട്ടുള്ള ത്രിതല ലോക്ക്ഡൗണാണ്…

Read More

കർഷകരേയും, ആദിവാസികളേയും കടുവയിൽ നിന്നും സംരക്ഷിക്കണം ; കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ

ബത്തേരി :കർഷകരേയും ആദിവാസികളേയും കടുവയിൽ നിന്നും സംരക്ഷിക്കണമെന്നും പ്രസ്തുത കാര്യങ്ങൾക്കായി സമരം ചെയ്തതിൻ്റെ പേരിൽ KPCC സെക്രട്ടറി കെ.കെ.അബ്രഹാം അടക്കമുള്ളവർക്കെതിരെ കേസ് എടുത്ത നടപടി പിൻവലിക്കണമെന്നും കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ ആവിശ്യപ്പെട്ടു.ബത്തേരി പരിസര പ്രദേശങ്ങളിലും 1 ഇരുളം –73പ്രദേശങ്ങളിലും മറ്റും സ്ഥിരമായി കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ച് കൊല്ലുകയാണ്. പകൽ സമയങ്ങളിൽ പോലും വീടുകളുടെ മുറ്റത്തു കടുവ എത്തുന്നു. മനുഷ്യ ജീവനും അപകടം സംഭവിക്കാം.. നിവൃത്തിയില്ലാത്ത സാഹചര്യത്തിൽ ഏതാനും ആഴ്ച മുമ്പ്…

Read More

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് 17 ആപ്പുകള്‍ നീക്കം ചെയ്തു

പ്ലേ സ്റ്റോറില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ഗൂഗിള്‍. 17 ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ നിന്ന് വീണ്ടും നീക്കം ചെയ്തത്. കാലിഫോര്‍ണിയ ആസ്ഥാനമായ ഐടി സുരക്ഷ സ്ഥാപനം എസ്കലര്‍ നടത്തിയ ഗവേഷണത്തിലാണ് ജോക്കര്‍ മാല്‍വെയര്‍ ബാധിച്ച ആപ്പുകളെ കണ്ടെത്തിയത്. ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ക്ക് ഏറ്റവും വലിയ ഭീക്ഷണി സൃഷ്ടിക്കുന്ന മാല്‍വെയറാണ് ജോക്കര്‍. നീക്കം ചെയ്ത ആപ്പുകള്‍ ആന്‍ഡ്രോയിഡ് ഉപകരണങ്ങളില്‍ ലഭ്യമാകില്ല. മെറ്റിക്കുലസ് സ്കാനർ, പേപ്പർ ഡോക് സ്കാനർ, ബ്ലൂ സ്കാനർ, സ്റ്റൈൽ ഫോട്ടോ കൊളാഷ്, ഹമ്മിംഗ്ബേർഡ് പിഡിഎഫ് സി തുടങ്ങി…

Read More

കോവിഡ്-19: ഡിസംബര്‍ ഒന്നിനകം 300,000 മുതല്‍ 400,000 വരെ അമേരിക്കക്കാർ മരിക്കാമെന്ന് ഡോ. ആന്റണി ഫൗച്ചി

വാഷിംഗ്ടണ്‍: ശരത്‌കാലത്തും ശൈത്യകാലത്തും അടിയന്തിര നടപടിയെടുത്തില്ലെങ്കിൽ 300,000 മുതൽ 400,000 വരെ അമേരിക്കക്കാർ കോവിഡ്-19 ബാധയേറ്റ് മരിക്കാന്‍ സാധ്യതയുണ്ടെന്ന് National Institute of Allergy and Infectious Diseases ഡയറക്ടർ ഡോ. ആന്റണി ഫൗച്ചി പറഞ്ഞു. “ശരത്കാലത്തും ശൈത്യകാലത്തും നമ്മള്‍ക്ക് വേണ്ടത് നമ്മള്‍ ചെയ്യുന്നില്ലെങ്കിൽ 300,000 – 400,000 വരെ കോവിഡ് -19 മരണങ്ങൾ സംഭവിക്കാമെന്ന് ഇപ്പോഴത്തെ സ്ഥിതിഗതികളില്‍ നിന്ന് മനസ്സിലാക്കുന്നു,” ഡോ. ഫൗച്ചി ചൊവ്വാഴ്ച അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ വെർച്വൽ പരിപാടിയിൽ പറഞ്ഞു. ഓഗസ്റ്റ് മാസത്തിൽ വാഷിംഗ്ടൺ…

Read More

ലോകത്ത് കൊവിഡ് ഭീതിയൊഴിയുന്നില്ല; ആകെ വൈറസ് ബാധിതര്‍ 3.67 കോടിയായി; 24 മണിക്കൂറിനിടെ മൂന്നരലക്ഷം പുതിയ രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് മഹാമാരിയായി പടര്‍ന്നുപിടിച്ച കൊവിഡ് ബാധ ശമനമില്ലാതെ തുടരുന്നു. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി മൂന്നരലക്ഷം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,67,55,338 ആയി ഉയര്‍ന്നു. 6,424 പേരാണ് ഒറ്റദിവസം മരണപ്പെട്ടത്. ഇതുവരെ 10,66,860 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം ഭേദമായി ആശുപത്രി വിട്ടവരുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നുണ്ട്. 2,76,71,442 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 80,17,036 പേര്‍ ചികില്‍സയില്‍ തുടരുകയാണ്….

Read More

നഗര മലിനീകരണം കോവിഡ് -19 നെ കൂടുതൽ മാരകമാക്കുമെന്ന് പഠനം

ന്യൂയോര്‍ക്ക്: ദീർഘകാല നഗര മലിനീകരണം, പ്രത്യേകിച്ച് നൈട്രജൻ ഡൈ ഓക്സൈഡ് എക്സ്പോഷർ ചെയ്യുന്നത് കോവിഡ് -19 കൂടുതൽ മാരകമാകാൻ കാരണമാകുമെന്ന് അമേരിക്കയിലെ ‘ദി ഇന്നൊവേഷന്‍ ജേര്‍ണലില്‍’ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതൽ ജൂലൈ വരെ അമേരിക്കയിലെ 3,122 കൗണ്ടികളിലെ പ്രധാന മലിനീകരണങ്ങളായ പിഎം 2.5, നൈട്രജൻ ഡൈ ഓക്സൈഡ്, ഓസോൺ എന്നിവയെക്കുറിച്ച് വിശകലനം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. “മലിനീകരണത്തിന് ഹ്രസ്വകാലവും ദീർഘകാലവുമായ എക്സ്പോഷർ ഉണ്ടായാൽ, ഓക്സിഡേറ്റീവ് മർദ്ദം, വീക്കം, അപകടസാധ്യത എന്നിവയുടെ രൂപത്തിൽ മനുഷ്യ…

Read More

സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന്

സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലൂക്കിന് ലഭിച്ചു. ഏഴര കോടി രൂപയാണ് സമ്മാനത്തുക. 1993ല്‍ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിനും 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡിനും ഗ്ലൂക്ക് അര്‍ഹയായിട്ടുണ്ട്. 1943 ല്‍ ന്യൂയോര്‍ക്കിലാണ് ഗ്ലൂക്കിന്റെ ജനനം. മസാച്യുസെറ്റ്‌സിലെ കേംബ്രിഡ്ജില്‍ താമസിക്കുന്ന അവര്‍ കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിലെ യേല്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് പ്രൊഫസറാണ്. 1968 ല്‍ ഫസ്റ്റ്ബോണ്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അവര്‍ അമേരിക്കന്‍ സമകാലീന സാഹിത്യത്തിലെ ഏറ്റവും പ്രമുഖ കവയിത്രികളില്‍ ഒരാളായി പ്രശംസ…

Read More

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്

2020ലെ രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം രണ്ട് വനിതാ ശാസ്ത്രജ്ഞർക്ക്. ഫ്രഞ്ച് ഗവേഷക ഇമ്മാനുവല്ലെ ചാർപെന്റിയർ, അമേരിക്കൻ ബയോ കെമിസ്റ്റ് ജെന്നിഫർ എ ഡൗഡ്‌ന എന്നിവർക്കാണ് പുരസ്‌കാരം. ജീനോ എഡിറ്റിംഗിന് നൂതന മാർഗം കണ്ടെത്തിയതിനാണ് നൊബേൽ സമ്മാനത്തിന് അർഹമായത്.   ജർമനിയിലെ മാക്‌സ് പ്ലാങ്ക് യൂനിറ്റ് ഫോർ സയൻസ് ഓഫ് പാത്തോജൻസ് ഡയറക്ടറാണ് ഇമ്മാനുവല്ലെ. ബെർക്കിലി സർവകലാശാല പ്രൊഫസറാണ് ജെന്നിഫർ

Read More