ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്‌സാപ്പ്
ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്‌സാപ്പ്. ചാറ്റുകള്‍ ഇനിമുതല്‍ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്. ചാറ്റുകള്‍ നിശബ്ദമാക്കി വെക്കാനുള്ള സൗകര്യം ഏറെ നാളുകളായി വാട്‌സാപ്പില്‍ ലഭ്യമാണ്. മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് ഓപ്ഷനില്‍ ഒരു വര്‍ഷം വരെ നിശബ്ദമാക്കിവെക്കാനുള്ള സൗകര്യമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇതിനു പകരമായാണ് ‘മ്യൂട്ട് ഓള്‍വേയ്‌സ്’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താനായി നിങ്ങള്‍ക്ക് മ്യൂട്ട് ചെയ്യേണ്ട ചാറ്റ് തുറക്കുക. അതിന്റെ വലത് ഭാഗത്ത് മുകളിലുള്ള മെനു ഓപ്ഷന്‍ തുറക്കുക,…