ഇന്ത്യയിലെ വായു മലിനമാണെന്ന ട്രംപിന്റെ പരാമർശത്തെ വിമർശിച്ച് ബൈഡൻ; സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെ പറയരുത്

ഇന്ത്യയിലെ വായു മലിനമാണെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനക്കെതിരെ ഡെമോക്രാറ്റിക് പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡൻ. ആഗോളപ്രശ്‌നങ്ങളെ കുറിച്ച് ട്രംപിന് ശരിയായ ധാരണയില്ലെന്നും സുഹൃത്തുക്കളെ കുറിച്ച് ഇങ്ങനെ പ്രതികരിക്കരുതെന്നുമായിരുന്നു ബൈഡൻ പറഞ്ഞത് ആഗോള പ്രശ്‌നങ്ങളെ പരിഹരിക്കേണ്ടത് ഈ രീതിയിൽ അല്ല. ഇന്ത്യൻ അമേരിക്കൻ സൗഹൃദത്തിന് കൂടുതൽ ശോഭനമായ ഭാവിയുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദത്തിനിടെയാണ് ട്രംപിന്റെ വിവാദ പരാമർശം നടന്നത്.  

Read More

കാബൂളിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ചാവേറാക്രമണം; 18 പേർ കൊല്ലപ്പെട്ടു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന ചാവേറാക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരത്തോടെ വിദ്യാഭ്യാസ കേന്ദ്രത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്. വിദ്യാർഥികൾ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടു   വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് ചാവേർ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടയുകയുമായിരുന്നു. തുടർന്നാണ് സ്‌ഫോടനം സംഭവിച്ചത്. ആക്രമണത്തിൽ 57 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം തീവ്രവാദികളായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.

Read More

ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്‌സാപ്പ്

ഉപയോക്താക്കൾ ഏറെനാളായി കാത്തിരുന്ന ഫീച്ചറുമായി വാട്‌സാപ്പ്. ചാറ്റുകള്‍ ഇനിമുതല്‍ എന്നെന്നേക്കുമായി മ്യൂട്ട് ചെയ്ത് വെക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചത്. ട്വിറ്ററിലൂടെയാണ് വാട്‌സാപ്പ് ഇക്കാര്യം അറിയിച്ചത്. ചാറ്റുകള്‍ നിശബ്ദമാക്കി വെക്കാനുള്ള സൗകര്യം ഏറെ നാളുകളായി വാട്‌സാപ്പില്‍ ലഭ്യമാണ്. മ്യൂട്ട് നോട്ടിഫിക്കേഷന്‍സ് ഓപ്ഷനില്‍ ഒരു വര്‍ഷം വരെ നിശബ്ദമാക്കിവെക്കാനുള്ള സൗകര്യമാണ് ഇതുവരെ ലഭ്യമായിരുന്നത്. ഇതിനു പകരമായാണ് ‘മ്യൂട്ട് ഓള്‍വേയ്‌സ്’ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സൗകര്യം പ്രയോജനപ്പെടുത്താനായി നിങ്ങള്‍ക്ക് മ്യൂട്ട് ചെയ്യേണ്ട ചാറ്റ് തുറക്കുക. അതിന്റെ വലത് ഭാഗത്ത് മുകളിലുള്ള മെനു ഓപ്ഷന്‍ തുറക്കുക,…

Read More

ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം 4.25 കോടിയിലേക്ക്; 3.14 കോടി രോഗമുക്തര്‍; മരണം 11.49 ലക്ഷം

വാഷിങ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 25 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് റിപോര്‍ട്ട്.11.49 ലക്ഷം പേര്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു. 3.14 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 99.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 75,925 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 24 മണിക്കൂറിനിടെ 45,000ലേറപ്പേര്‍ക്കാണ് രോഗം വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. 6000…

Read More

ഒരിടവേളക്ക് ശേഷം അമേരിക്കയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഇന്നലെ 63,000ത്തിലധികം പേർക്ക് രോഗബാധ

അമേരിക്കയിൽ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഇന്നലെ മാത്രം 63,000ത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 770 പേർ മരിക്കുകയും ചെയ്തു. ഏറെക്കാലത്തിന് ശേഷമാണ് യുഎസിൽ പ്രതിദിന വർധനവ് ഇന്ത്യയുടേതിനേക്കാൾ മുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ഒരു മാസത്തിലധികമായി ലോകത്ത് ഏറ്റവുമധികം പ്രതിദിന വർധനവ് റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യയിലായിരുന്നു. യുഎസിൽ ഇതിനോടകം 87 ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.29 ലക്ഷം പേർ മരിച്ചു.   28 ലക്ഷത്തോളം പേർ നിലവിൽ ചികിത്സയിലുണ്ട്. ഇതിൽ 17,000ത്തോളം പേരുടെ നില ഗുരുതരമാണ്….

Read More

ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണ്; പ്രസിഡന്റ് ചർച്ചയിൽ ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദത്തിൽ ഇന്ത്യക്കെതിരെ പരാമർശവുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ വായു അങ്ങേയറ്റം മലിനമാണെന്ന് ട്രംപ് പറഞ്ഞു. പാരീസ് ഉടമ്പടിയിൽ നിന്ന് പിൻമാറിയതുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കുകയായിരുന്നു ട്രംപ്   ചൈനയെ നോക്കൂ, ഇത് എത്ര മലിനമാണ്. റഷ്യയെ നോക്കു, ഇന്ത്യയെ നോക്കു, വായു മലിനമാണ്, എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. ട്രില്യൺ കണക്കിന് ഡോളർ എടുക്കേണ്ടിവന്നതിനാൽ ഞാൻ പാരീസ് കരാറിൽ നിന്ന് പിന്മാറി, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് വേണ്ടത്ര…

Read More

കോവിഡ് ആരംഭം മുതല്‍ ആറിലൊരു കുട്ടി കൊടുംപട്ടിണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്

കോവിഡ് ആരംഭം മുതല്‍ ആറിലൊരു കുട്ടി കൊടുംപട്ടിണി നേരിടുന്നുവെന്ന് റിപ്പോര്‍ട്ട്. ലോകബാങ്കിന്റെയും യുണിസെഫിന്റെയും വിശകലന റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയിരിക്കുന്നത്. ആറില്‍ ഒരു കുട്ടി അല്ലെങ്കില്‍ ആഗോളതലത്തില്‍ 356 മില്യന്‍ കുട്ടികള്‍ കൊടുംപട്ടിണിയിലാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് മഹാമാരി തുടങ്ങിയതു മുതല്‍ നേരിടുന്ന പട്ടിണി ക്രമേണ കൂടുതല്‍ ഗുരുതരമായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സബ് സഹാറന്‍ ആഫ്രിക്കയില്‍ മൂന്നില്‍ രണ്ട് കുട്ടികളും ഒരു ദിവസത്തെ ഉപജീവനത്തിനായി ഒരാള്‍ക്ക് 1.95 ഡോളറോ അതില്‍ കുറവോ ചെലവഴിക്കാനായി ഇല്ലാത്ത കുടുംബങ്ങളിലാണ് ഗ്ലോബല്‍ എസ്റ്റിമേറ്റ്…

Read More

കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു

സാവോപോളോ: ബ്രസീലില്‍ ഓക്‌സ്ഫഡ് അസ്ട്രാസെനകയുടെ കൊവിഡ് വാക്സിന്‍ പരീക്ഷണത്തിന് തിരഞ്ഞെടുത്ത യുവാവ് കൊവിഡ് ബാധിച്ച് മരിച്ചു. ബ്രസീല്‍ ആരോഗ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. അതേസമയം വാക്സിന്‍ പരീക്ഷണം തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.   ബ്രസിലീല്‍ കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നല്‍കുന്ന ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മരിച്ചാളുടെ പേരു വിവരങ്ങളും പുറത്തു വിട്ടിട്ടില്ല. വ്യക്തിയുടെ സ്വകാര്യതയെ മാനിച്ചും കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ പ്രാധാന്യം…

Read More

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി​ പി​ന്നി​ട്ടു

ലോ​ക​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം നാ​ല് കോ​ടി​യും പി​ന്നി​ട്ട് കു​തി​ക്കു​ന്നു. 40,264,219 പേർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. 30,108,034 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,118,167 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ. ആ​ഗോ​ള​ത​ല​ത്തി​ൽ 9,038,018 പേ​ർ വൈ​റ​സ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ. ഇ​തി​ൽ 71,972 പേ​രു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണെ​ന്നും ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യും വേ​ൾ​ഡോ​മീ​റ്റ​റും പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​മേ​രി​ക്ക, ഇ​ന്ത്യ, ബ്ര​സീ​ൽ, റ​ഷ്യ, സ്പെ​യി​ൻ, അ​ർ​ജ​ൻ​റീ​ന, കൊ​ളം​ബി​യ, ഫ്രാ​ൻ​സ്, പെ​റു, മെ​ക്സി​ക്കോ, ബ്രി​ട്ട​ൻ,…

Read More

കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച ന്യൂസിലാൻഡിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു

രാജ്യം കോവിഡ് മുക്തമെന്ന് പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കുശേഷം ന്യൂസിലാൻഡിൽ വീണ്ടും രോഗബാധ സ്ഥിരീകരിച്ചു. രാജ്യം വീണ്ടും വൈറസിനെ തോൽപ്പിച്ചുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡെർൻ പ്രഖ്യാപിച്ചത് രണ്ടാഴ്ച മുമ്പായിരുന്നു.   ഇന്ന് ഒരു കോവിഡ് കൂടി റിപ്പോർട്ട് ചെയ്തു. തുറമുഖത്തെ ഒരു തൊഴിലാളിയ്ക്കാണ് വെെറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇദ്ദേഹം രോഗ ബാധിതനായതെന്നും രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച ദിവസം തന്നെ ഇയാളെ പരിശോധനയ്ക്ക് വിധേയമാക്കുകയും നിരീക്ഷണത്തിലാക്കിയെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.   അതേസമയം, ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട്…

Read More