വാഷിങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി മുപ്പത് ലക്ഷത്തിലേക്ക്. 42,924,533 പേർക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്.
1,154,761 പേർ രോഗബാധയെ തുടർന്ന് മരണപ്പെട്ടു. 3.17 കോടിപേർ (31,666,683)ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 10,013,089 പേരാണ് ചികിത്സയിലുള്ളതെന്ന് വേൾഡോ മീറ്റർ കണക്കുകൾ വ്യക്തമാക്കുന്നു.
യുഎസ്എ, ഇന്ത്യ, ബ്രസീൽ, റഷ്യ, സ്പെയിൻ, ഫ്രാൻസ്, അർജന്റീന, കൊളംബിയ, മെക്സിക്കോ, പെറു എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിലുള്ളത്.