രണ്ടരലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ മൂന്നരക്കോടി കടന്നു, ഇന്ത്യയിലും അമേരിക്കയിലും തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി രണ്ടരലക്ഷം പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 3,54,05,847 ആയി ഉയര്‍ന്നു. ഇതുവരെ 10,41,874 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. 4,019 മരണവും റിപോര്‍ട്ട് ചെയ്തു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, പെറു, സ്‌പെയിന്‍, അര്‍ജന്റീന, മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനമേറുന്നത്. അമേരിക്കയിലും ഇന്ത്യയിലും തീവ്രവ്യാപനമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 34,066 പേര്‍ക്കും ഇന്ത്യയില്‍ 74,767 പേര്‍ക്കും രോഗം പിടിപെട്ടു. അതേസമയം, രോഗമുക്തരാവുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആശ്വാസകരമാണ്. ഇതുവരെ 2,66,31,114 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. 77,32,859 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ഇതില്‍ 66,487 പേരുടെ നില ഗുരുതവുമാണ്.

 

വിവിധ രാജ്യങ്ങളിലെ രോഗബാധയുടെ വിശദാംശങ്ങള്‍ ഇപ്രകാരമാണ്. രാജ്യം, ആകെ രോഗികള്‍, ബ്രായ്ക്കറ്റില്‍ മരണം എന്ന ക്രമത്തില്‍: അമേരിക്ക- 76,36,912 (2,14,611), ഇന്ത്യ- 66,23,815 (1,02,714), ബ്രസീല്‍- 49,15,289), റഷ്യ- 12,15,001 (21,358), കൊളംബിയ- 8,55,052 (26,712), പെറു- 8,28,169 (32,742), സ്‌പെയിന്‍- 8,10,807 (32,086), അര്‍ജന്റീന- 7,98,486 (21,018), മെക്‌സിക്കോ- 7,61,665 (79,088), ദക്ഷിണാഫ്രിക്ക- 6,81,289 (16,976).