അമേരിക്കയിൽ വിജയമുറപ്പിച്ച് ബൈഡൻ; കോടതി കയറി ഡൊണാൾഡ് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വിജയത്തിന് അരികെ എത്തി. നിലവിൽ ബൈഡൻ 264 ഇലക്ടറൽ വോട്ടുകൾ ഉറപ്പിച്ചു. മുന്നിട്ട് നിൽക്കുന്ന നൊവാഡയിലെ ആറ് ഇലക്ടറൽ വോട്ട് കൂടി സ്വന്തമായാൽ 270 എന്ന മാജിക്കൽ നമ്പർ ബൈഡന് പൂർത്തിയാക്കാനാകും. നിലവിൽ നൊവാഡയിൽ 8200 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ബൈഡനുള്ളത് ബൈഡൻ യുഎസ് പ്രസിഡന്റാകും എന്ന് തന്നെയാണ് അമേരിക്കയിൽ നിന്നും വരുന്ന സൂചനകൾ. ട്രംപിന്റെ തെറ്റായ നയങ്ങൾ തിരുത്തുമെന്നും ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. പാരീസ് ഉടമ്പടിയിൽ നിന്ന്…

Read More

ആഘോഷങ്ങൾ തുടങ്ങാൻ അനുയായികളോട് ട്രംപ്; നിയമപരമായി നേരിടുമെന്ന് ബൈഡൻ: അമേരിക്കയിൽ അനിശ്ചിതത്വം തുടരുന്നു

അമേരിക്കയിൽ വോട്ടെണ്ണൽ പൂർത്തിയാകുന്നതിന് മുമ്പ് തന്നെ സ്വയം വിജയം പ്രഖ്യാപിച്ച ഡൊണാൾഡ് ട്രംപ് ആഘോഷങ്ങൾ ആരംഭിക്കാൻ അനുയായികൾക്ക് നിർദേശം നൽകി. അതേസമയം ഫലസൂചനകളിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ചില സംസ്ഥാനങ്ങളിൽ നിന്നുള്ള അന്തിമഫലം വരാത്തതിനെ തുടർന്നാണിത്. പെൻസിൽവാനിയ, മിഷിഗൺ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫലമാണ് വൈകുന്നത്. ഇതിനാൽ തന്നെ ഇന്ന് അന്തിമഫലം വരാൻ സാധ്യതയില്ല. ഹവായിയിലും വോട്ടെണ്ണൽ തുടരുകയാണ്. എന്നാൽ പുലർച്ചെ നാല് മണിക്ക് ശേഷം ലഭിച്ച വോട്ടുകൾ എണ്ണരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ട്രംപ് പറഞ്ഞു….

Read More

39-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തക മേളക്ക് ഇന്ന് തുടക്കം

39-ാമത് ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ (എസ്‌ഐ‌ബി‌എഫ് 2020) ഭൗതികവും വെർച്വലും ആയ വാതിലുകൾ ഇന്ന് (ബുധനാഴ്ച) ആഗോള പ്രേക്ഷകർക്കായി തുറന്നു. പുസ്തക പ്രേമികൾക്കും സാംസ്കാരിക താൽപ്പര്യക്കാർക്കും 11 ദിവസത്തെ മികച്ച സാഹിത്യ വിനോദത്തിൻ്റെ വാതിലുകളാണ് ഇതോടെ തുറക്കപ്പെട്ടത്. കൊറോണ വൈറസ് (കോവിഡ് -19) രോഗത്തിന്റെ വ്യാപനം ഉൾക്കൊള്ളാനുള്ള യുഎഇ സർക്കാരിന്റെ ശ്രമങ്ങൾക്ക് അനുസൃതമായി ഈ വർഷം മേള ഒരു സവിശേഷ ഹൈബ്രിഡ് ഓൺലൈൻ-ഓഫ്‌ലൈൻ ഫോർമാറ്റാണ് സ്വീകരിച്ചിട്ടുള്ളത്. ‘ഷാർജയിൽ നിന്നും ലോകം വായിക്കുന്നു’ എന്ന തലക്കെട്ടിലൂടെ ഇക്കുറി…

Read More

ഇനി വോട്ടെണ്ണേണ്ട ആവശ്യമില്ല, ഞാൻ ജയിച്ചു കഴിഞ്ഞു; സ്വയം പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡൊണാൾഡ് ട്രംപ്. പോസ്റ്റൽ ബാലറ്റ് ഉൾപ്പെടെ എണ്ണാൻ ബാക്കിയുണ്ടെങ്കിലും അതിന്റെയൊന്നും ആവശ്യമില്ലെന്നാണ് ട്രംപ് പ്രതികരിച്ചത്. തനിക്കെതിരെ ജയിക്കാൻ കഴിയില്ലെന്ന് ഡെമോക്രാറ്റുകൾക്ക് അറിയാമായിരുന്നു. പിന്തുണച്ചവരോട് നന്ദി പറയുകയാണ്. ജോ ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണം തട്ടിപ്പാണ്. ഇനിയുള്ള വോട്ടെണ്ണൽ നിർത്തിവെക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്നും ട്രംപ് പറഞ്ഞു.

Read More

ഫ്ലോറിഡയും ടെക്‌സാസും കീഴടക്കി ട്രംപ്; ഇലക്ടറല്‍ വോട്ടുകളിൽ ബൈഡൻ മുന്നേറ്റം തുടരുന്നു

ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ അമേരിക്കയിൽ വിധിയെഴുത്ത് പുരോഗമിക്കുകയാണ്. ആരാകും അമേരിക്കയുടെ തലവനെന്ന് ലോകമാകെ ഉറ്റുനോക്കുന്നു. 224 ഇലക്ടറല്‍ വോട്ടുകളുമായി ജോ ബൈഡനാണ് നിലവിൽ മുന്നിട്ടു നില്‍ക്കുന്നത്. അതേസമയം 213 ഇലക്ട്രല്‍ വോട്ടുകളുമായി ഡോണൾഡ്‌ ട്രംപ് തൊട്ടുപിന്നിൽ തന്നെയുണ്ട്. എന്നാൽ തിരഞ്ഞെടുപ്പിൽ ഏറെ നി‍ർണായകമായ ഫ്ലോറിഡയിൽ ട്രംപിനാണ് വിജയം. 270 ഇലക്ടറൽ വോട്ടുകൾ നേടുന്നയാൾ പ്രസിഡന്റാകുമെന്നിരിരിക്കെ 29 ഇലക്ടറൽ വോട്ടുകളുള്ള ഫ്ലോറിഡയിലെ വിജയം ട്രംപിന് സ്വന്തമായി. കനത്ത മത്സരം നടന്ന ഫ്ലോറിഡയിൽ തുടക്കം മുതൽ തന്നെ ട്രംപും ബൈഡനും തമ്മിൽ…

Read More

മാലിയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടതായി ഫ്രാന്‍സ്

മാലിയില്‍ തങ്ങള്‍ നടത്തിയ വ്യോമാക്രമണത്തില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 50 അല്‍ ഖ്വായിദ ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് ഫ്രാന്‍സ്. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് സര്‍ക്കാര്‍ അറിയിച്ചു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. അതിര്‍ത്തിയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്ന് സൂചന ലഭിച്ചതിന് പിറകെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് മിസൈല്‍ ആക്രമണത്തിന് എത്തിയത്. അല്‍…

Read More

രാജ്യത്തെ ആരു നയിക്കുമെന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും

വാഷിങ്ടണ്‍: പുതിയ രാഷ്രീയ സാഹചര്യത്തില്‍ രാജ്യത്തെ ആരു നയിക്കുമെന്നതില്‍ അമേരിക്കന്‍ ജനത ഇന്ന് വിധിയെഴുതും. ഇന്ത്യന്‍ സമയം ഇന്ന് ഉച്ചയ്ക്ക് 3.30ന് ആരംഭിക്കുന്ന വോട്ടെടുപ്പ് നാളെ രാവിലെ അവസാനിക്കും. 50 സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നാളെ രാവിലെ മുതല്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരും. ജനുവരി ആറിന് പ്രസിഡന്റ് ആരെന്ന കാര്യത്തില്‍ ഔദ്യോഗിക ഫലം പുറത്തുവരും. പ്രതിദിനം ഒരു ലക്ഷം പുതിയ കൊവിഡ് രോഗികള്‍ ഉണ്ടാകുന്ന അമേരിക്ക മഹാമാരിക്കിടെയാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞടുക്കുന്നത്. 538…

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 4.68 കോടി കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിയെട്ട് ലക്ഷം കടന്നു. 4,68,04,418 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. മരണം പന്ത്രണ്ട് ലക്ഷം കടന്നു. 12,05,044 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗമുക്തി നേടിയവരുടെ എണ്ണം 3,37,42,719 ആയി ഉയര്‍ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 436,346 പേ​ര്‍​ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 5,299 പേര്‍ മരണമടഞ്ഞു. യുഎസില്‍ കോവിഡ് ബാധിതരുടെ എണ്ണം തൊണ്ണൂറ്റിനാല് ലക്ഷം കടന്നു. 2,36,471 മരണവും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത് ലക്ഷം കടന്നു….

Read More

കൊവിഡ് രോഗിയുമായി സമ്പർക്കം; ലോകാരോഗ്യ സംഘടന മേധാവി ക്വാറന്റൈനിൽ

കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദനോം ഗെബ്രിയേയസ് ക്വാറന്റൈനിൽ പ്രവേശിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.   ഞാൻ ആരോഗ്യവാനാണ്. കൊവിഡ് ലക്ഷണങ്ങളില്ല. വരും ദിവസങ്ങളിൽ ക്വാറന്റൈനിലായിരിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വീട്ടിലിരുന്ന് ജോലി ചെയ്യുമെന്ന് ടെഡ്രോസ് ട്വീറ്റ് ചെയ്തു

Read More

എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലാൻഡിൽ മന്ത്രി

ന്യൂസിലാൻഡിൽ മന്ത്രിയായി മലയാളി. എറണാകുളം സ്വദേശി പ്രിയങ്ക രാധാകൃഷ്ണനാണ് ന്യൂസിലാൻഡ് സർക്കാരിൽ മന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. പദവിയിലേക്ക് എത്തുന്ന ആദ്യ ഇന്ത്യക്കാരൻ എന്ന ബഹുമതിയും പ്രിയങ്കക്ക് ലഭിച്ചു ലേബർ പാർട്ടി എംപിയാണ് പ്രിയങ്ക. സാമൂഹിക വികസനം, യുവജനക്ഷേമം, തുടങ്ങിയ വകുപ്പുകളാണ് ഇവർക്ക് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി ചുമതല കൂടി പ്രിയങ്കക്കുണ്ട്. കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്ന ജെന്നി സെയിൽസയുടെ പേഴ്‌സണൽ സെക്രട്ടറിയായിരുന്നു പ്രിയങ്ക. എറണാകുളം വടക്കൻ പറവൂർ സ്വദേശിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്‌സണാണ് ഭർത്താവ്.  …

Read More