കൊവിഡ്: ലോകത്ത് 24 മണിക്കൂറിനിടെ ആറു ലക്ഷത്തില്‍പരം രോഗ ബാധിതര്‍; 10,063 മരണം
വാഷിങ്ടണ്‍ ഡിസി: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു ലക്ഷത്തില്‍പരം കൊവിഡ് രോഗികള്‍. 609,618 പേര്‍ക്കാണ് രോഗം ബാധിച്ചതെന്ന് വേള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും പുറത്തുവിടുന്ന കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 52,417,937പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. പുതിയതായി 10,063 പേര്‍കൂടി മരിച്ചതോടെ രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,288,778 ആയി ഉയര്‍ന്നു. 36,663,495 പേര്‍ ഇതുവരെ രോഗമുക്തി നേടി. നിലവില്‍ 14,465,664 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 94,739 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപോര്‍ട്ട്…