തോൽവി അംഗീകരിക്കുന്നുവെന്ന സൂചന നൽകി ട്രംപ്; രാഷ്ട്രീയ പ്രതിസന്ധി അയയുന്നു
പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കുന്നുവെന്ന സൂചനയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊവിഡുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ പരാമർശങ്ങൾ ഈ ഭരണം ഒരിക്കലും ലോക്ക് ഡൗണിലേക്ക് ഇനി പോകില്ല. ഭാവിയിലെന്താണ് നടക്കാൻ പോകുന്നതെന്ന് ആർക്കറിയാം. ആരാണ് ഭരണത്തിലുണ്ടാകുകയെന്നും. കാലമായിരിക്കും അതിനെല്ലാം ഉത്തരം നൽകുക. എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ഇതാദ്യമായാണ് ഇത്തരമൊരു പ്രതികരണം ട്രംപ് നടത്തുന്നത് നേരത്തെ തോൽവി അംഗീകരിക്കാൻ തയ്യാറല്ലെന്ന പരാമർശങ്ങളാണ് ട്രംപ് ഇതുവരെ നടത്തിയിരുന്നത്. അരിസോണ, ജോർജിയ എന്നീ…