നൈജീരിയയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന 110 കർഷകരെ കൂട്ടക്കൊല ചെയ്തു

നൈജീരിയയിൽ വയലിൽ ജോലി ചെയ്യുകയായിരുന്ന കർഷകരെ കൂട്ടക്കുരുതി നടത്തി കൊടുംക്രൂരത. വയലിൽ വിളവെടുക്കുകയായിരുന്ന 110 പേരെയാണ് മോട്ടോർ സൈക്കിളിലെത്തിയ സായുധ സംഘം വെടിവെച്ചു കൊലപ്പെടുത്തിയത്. സംഘത്തിലെ സ്ത്രീകളെ തട്ടിക്കൊണ്ടു പോയതായും റിപ്പോർട്ടുകളുണ്ട്. നിരവധി പേർക്ക് ആക്രമണത്തിൽ പരുക്കേറ്റു. തീവ്രവാദ സംഘടനയായ ബോക്കോ ഹറാമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏതാണ്ട് മുപ്പതിനായിരത്തോളം സാധാരണക്കാരെയെങ്കിലും ബോക്കോ ഹറാം തീവ്രവാദികൾ കൊലപ്പെടുത്തിയിട്ടുണ്ട്.

Read More

24 മണിക്കൂറിനിടെ 5.74 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 6.25 കോടി കടന്നു, തീവ്രവ്യാപനകേന്ദ്രമായി അമേരിക്ക

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5.74 ലക്ഷം പേര്‍ക്കാണ് പുതുതായി വൈറസ് പിടിപെട്ടത്. 9,231 ജീവനുകളും നഷ്ടമായി. വിവിധ രാജ്യങ്ങളിലായി 6,25,73,187 പേര്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചത്. ഇതില്‍ 14,58,305 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. 4,31,93,984 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 1,79,20,898 പേരിപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 1,05,252 പേരുടെ നില ഗുരുതരവുമാണ്. അമേരിക്ക കൊവിഡ് തീവ്രവ്യാപന കേന്ദ്രമായി മാറിയിരിക്കുകയാണ്. രാജ്യത്ത് കഴിഞ്ഞ ഒറ്റദിവസം 1,43,373 പേര്‍ക്കാണ്…

Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്‌സിന്‍ ഫക്രിസാദെയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തി

ടെഹ്റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്‌സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്‌സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്‌സിന്‍ ഫക്രിസാദെ. മൊഹ്‌സിന്‍ സഞ്ചരിച്ച കാറിന് നേരെ തീവ്രവാദികള്‍ ബോംബെറിയുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

മറഡോണയുടെ മൃതദേഹം സംസ്കരിച്ചു; ലോകത്തെ അമ്പരിപ്പിച്ച ആ കാലുകൾ ഇനി ഓര്‍മ

ഇതിഹാസ താരം ഡീഗോ മറഡോണയ്ക്ക് വിടചൊല്ലി കായിക ലോകം. ബ്യൂണസ് ഐറിസിലെ ബെല്ല വിസ്ത സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു. മറഡോണയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. ബെല്ല വിസ്തയിൽ അന്ത്യവിശ്രമംകൊള്ളുകയാണ് അവൻ. അനേക നാളുകൾ ലോകത്തെ ആനന്ദിപ്പിച്ചവൻ. ഇതിഹാസമായി വളർന്നവൻ. കാൽപന്തിലൂടെ അമരത്വം നേടിയവൻ. കാസ റൊസാഡ കൊട്ടാരത്തിൽ നിന്ന് തുടങ്ങിയ വിലാപ യാത്ര. അന്തിമോപചാരവുമായി ആയിരങ്ങൾ. ദേശീയ പതാക ചുറ്റി, വിഖ്യാതമായ ആ പത്താം നമ്പര്‍ ജഴ്സിയും പുതച്ച് യാത്ര. ലോകത്തെ…

Read More

ലോകത്ത് ആറുകോടി കടന്ന് കൊവിഡ് ബാധിതര്‍; മരണം 14.37 ലക്ഷമായി, അമേരിക്കയില്‍ മാത്രം 1.32 കോടി രോഗികള്‍

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുകോടി കടന്നു. പുതിയ കണക്കുകള്‍പ്രകാരം വിവിധ രാജ്യങ്ങളിലായി 6,13,08,116 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 14,37,835 പേര്‍ക്ക് ജീവനും നഷ്ടമായി. രോഗബാധിതരുടെ എണ്ണം കൂടിവരുമ്പോഴും രോഗമുക്തി നിരക്കിലുണ്ടാവുന്ന വര്‍ധന ആശ്വാസം നല്‍കുന്നുണ്ട്. ഇതുവരെ 4,23,95,359 പേരുടെ രോഗം ഭേദമായി. 1,74,74,922 രോഗികള്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ ഒരുലക്ഷം പേരുടെ നില ഗുരുതരമായി തുടരുന്നു. ലോകത്തെ പ്രതിദിന രോഗികളുടെ എണ്ണവും കുറച്ചുദിവസങ്ങളായി ഉയര്‍ന്ന നിരക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത്…

Read More

പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാം: ബൈഡന് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ്

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് അഭിനന്ദനം അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്. തെരഞ്ഞെടുപ്പ് പൂർത്തിയായി ദിവസങ്ങൾ കഴിഞ്ഞാണ് ജിൻപിംഗ് ആശംസ അറിയിക്കുന്നത്.   മറ്റ് രാഷ്ട്ര തലവൻമാരൊക്കെ ബൈഡന് അഭിനന്ദനം അറിയിച്ചുവെങ്കിലും ചൈനയുടെ ഭാഗത്ത് നിന്ന് പ്രതികരണമില്ലാതിരുന്നത് ശ്രദ്ദേയമായിരുന്നു. സംഘർഷമൊഴിവാക്കി പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നാണ് സന്ദേശത്തിൽ ജിൻപിംഗ് പറയുന്നത്. ലോകസമാധാനവും വികസനവും ഉറപ്പു വരുത്തുമെന്നും ആരോഗ്യപരമായ ബന്ധം വളരട്ടെയെന്നും ജിൻപിംഗ് പറയുന്നു കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളും തമ്മിൽ ബന്ധം അത്ര…

Read More

ഹൃദയാഘാതം; ഫുട്ബോൾ ഇതിഹാസം മറഡോണ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് താരം മരണമടഞ്ഞു എന്ന് അർജൻ്റൈൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രണ്ട് ആഴ്ചകൾക്കു മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു.

Read More

ബലാത്സംഗ കേസ് പ്രതികളെ ഷണ്ഡീകരിക്കും; പാക്കിസ്ഥാനിൽ ശക്തമായ നിയമം വരുന്നു

പാക്കിസ്ഥാനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാൻ ശക്തമായ നിയമനിർമാണത്തിനൊരുങ്ങി സർക്കാർ. ബലാത്സംഗ കേസുകളിലെ പ്രതികളെ ഷണ്ഡീകരിക്കുന്നത് അടക്കമുള്ള നിയമങ്ങളാണ് വരാൻ പോകുന്നത്   ലൈംഗിക പീഡനക്കേസുകളിൽ കാലതാമസം കൂടാതെ പ്രതികളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമുള്ള വകുപ്പുകൾ നിയമത്തിലുണ്ട്. ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ ആന്റി റേപ് ഓർഡിനൻസിന് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുമതി നൽകി ബലാത്സംഗ കേസുകളിൽ നടപടികൾ വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും രാജ്യത്തെ പൗരർക്ക് സുരക്ഷിത സാഹചര്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇരയായവർക്ക് ധൈര്യപൂർവം പരാതി…

Read More

ലോകത്ത് കൊവിഡ് 19 വ്യാപനം വീണ്ടും തീവ്രമാകുന്നു

ലോകത്ത് കൊവിഡ് 19 വ്യാപനം വീണ്ടും തീവ്രമാകുന്നു. ഇന്നലെ 4,85,107 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 5,94,83,369 ആയി ഉയർന്നു. 4,11,29,320 പേർ രോഗമുക്തി നേടി. വൈറസിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 14 പതിനാല് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 14,01,457 മരണങ്ങളാണ് ലോകത്തുണ്ടായത്. ലോകത്ത് ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ ഒന്നരലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി ഇരുപത്തേഴ് ലക്ഷം പിന്നിട്ടു. വൈറസ്…

Read More