മിഗ് 29 വിമാനാപകടത്തെ തുടർന്ന് കാണാതായ വ്യോമസേന കമാൻഡറുടെ മൃതദേഹം കണ്ടെത്തി

മിഗ് -29 വിമാനാപകടത്തെ തുടർന്ന് കാണാതായ വൈമാനികന്റെ മൃതദേഹം കണ്ടെത്തി. കമാൻഡർ നിശാന്ത് സിംഗിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഗോവ തീരത്ത് നിന്ന് 30 മൈൽ അകലെ നിന്നാണ് മൃതദേഹം ലഭിച്ചത്. നവംബർ 26നാണ് മിഗ്-29 അപകടത്തിൽപ്പെടുന്നത്. ആഎൻഎസ് വിക്രമാദിത്യയിൽ നിന്ന് പറന്ന് പൊങ്ങിയ മിഗ്-29 വൈകീട്ട് 5 മണിയോടെ അറബിക്കടലിൽ പതിക്കുകയായിരുന്നു. സിംഗിന്റെ കോ പൈലറ്റിന് അപകടത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചുവെങ്കിലും നിശാന്ത് സിംഗിനെ കണ്ടെത്താനായിരുന്നില്ല.

Read More

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ഉപയോഗത്തിനും വിതരണത്തിനും അനുമതി തേടി ഫൈസർ

ഇന്ത്യയിൽ കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടി അമേരിക്കൻ മരുന്ന് കമ്പനിയായ ഫൈസർ. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയിൽ നിന്ന് വാക്‌സിൻ ഉപയോഗത്തിന് അനുമതി തേടുന്ന ആദ്യത്തെ മരുന്ന് കമ്പനിയാണ് ഫൈസർ. നേരത്തെ ഫൈസറിന്റെ കൊവിഡ് വാക്‌സിന് ബ്രിട്ടനും ബഹ്‌റൈനും അനുമതി നൽകിയിരുന്നു ഇന്ത്യയിൽ വിൽപ്പനക്കും വിതരണത്തിനുമുള്ള അനുമതിയാണ് ഫൈസർ തേടിയത്. ക്ലിനിക്കൽ ട്രയൽ നടത്താതെ തന്നെ പുതിയ ഡ്രഗ്‌സ് ആൻഡ് ക്ലിനിക്കൽ ട്രയൽസ് നിയമപ്രകാരമാണ് അടിയന്തര അനുമതി തേടിയിരിക്കുന്നത്. ജർമൻ മരുന്ന് നിർമാണ കമ്പനിയായ…

Read More

കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാരായ ബരാക് ഒബാമ, ജോര്‍ജ് ഡബ്ല്യു ബുഷ്, ബില്‍ ക്ലിന്റണ്‍ എന്നിവരാണ് വാക്‌സിനില്‍ പൊതുജനവിശ്വാസം ഉയര്‍ത്തുന്നതിന്റെ ഭാഗമായി പരസ്യമായി വാക്‌സിന്‍ കുത്തിവെക്കുമെന്ന് അറിയിച്ചത്. വാക്സിന്‍ കണ്ടുപിടിച്ചാലും അത് ജനങ്ങള്‍ സ്വീകരിക്കുകയെന്നത് വളരെ പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാണിച്ചിരുന്നു. ടെലിവിഷന്‍ ഷോയിലാണ് വാക്സിന്‍ സ്വീകരിക്കുകയെന്ന് ബരാക് ഒബാമ പറഞ്ഞു. സയന്‍സിലാണ് താന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.      

Read More

യുകെയില്‍ കോവിഡ് 19 വാക്‌സിന്റെ ആദ്യ ബാച്ചുകളെത്തി; ബെല്‍ജിയത്തില്‍ നിര്‍മിച്ച പിഫിസര്‍-ബയോ എന്‍ടെക് വാക്‌സിന്‍

യുകെയില്‍ കോവിഡ് 19 വാക്‌സിന്റെ ആദ്യ ബാച്ചുകളെത്തിയെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. പിഫിസര്‍-ബയോ എന്‍ടെക് വാക്‌സിനുകളുടെ ഡോസുകളാണ് ഇത് പ്രകാരം എത്തിയിരിക്കുന്നത്. പേര് വെളിപ്പെടുത്താത്ത ഒരു സ്ഥലത്തെ സെന്‍ട്രല്‍ ഹബിലാണ് ഡോസുകളെത്തിയിരിക്കുന്നതെന്നാണ് സൂചന. ഈ വാക്‌സിന്‍ ഡോസുകള്‍ അധികം വൈകാതെ യുകെയിലാകമാനമുള്ള ഹോസ്പിറ്റല്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ വിതരണം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ 20 മില്യണ്‍ പേരെ വാക്‌സിനേഷന് വിധേയമാക്കുന്നതിനായി യുകെ 40 മില്യണ്‍ ഡോസുകളാണ് ഓര്‍ഡര്‍ ചെയ്തിരിക്കുന്നത്. വാക്‌സിനേഷന്റെ ആദ്യ തരംഗത്തിലൂടെ തന്നെ കോവിഡ് ഹോസ്പിറ്റല്‍…

Read More

ലോകത്തെ ആദ്യത്തെ കൊവിഡ് വാക്‌സിൻ പുറത്തിറങ്ങി; പൊതുജനങ്ങൾക്ക് നൽകാൻ അനുമതി നൽകി ബ്രിട്ടൻ

ലോകത്തിലാദ്യമായി കൊവിഡ് വാക്‌സിൻ ജനങ്ങൾക്ക് നൽകാൻ അനുമതി നൽകുന്ന രാജ്യമായി യൂകെ. ഫൈസർ ബയോഎൻടെക് വാക്‌സിൻ പൊതുജന ഉപയോഗത്തിന് നൽകാൻ അനുമതി നൽകി. 95 ശതമാനം വരെ ഫലപ്രാപപ്തിയുണ്ടെന്ന് അവകാശപ്പെടുന്ന വാക്‌സിനാണിത് മെഡിക്കൽ ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്‌സ് റഗുലേറ്ററി ഏജൻസിയുടെ അനുമതി ലഭിച്ചതോടെയാണ് വാക്‌സിൻ പൊതുജനങ്ങൾക്ക് നൽകാൻ ധാരണയായത്. ഒരു വ്യക്തിക്ക് വാക്‌സിന്റെ രണ്ട് ഡോസ് എന്ന കണക്കിൽ 20 ദശലക്ഷം ആളുകളെ വാക്‌സിനേറ്റ് ചെയ്യാനാണ് തീരുമാനം. നാൽപത് ദശലക്ഷം ഡോസുകൾക്ക് യുകെ ഓർഡർ നൽകിയിട്ടുണ്ട്…

Read More

ചൈനയുടെ ചാങ്ങ് ഇ 5 ചന്ദ്രനിൽ ഇറങ്ങി; സാമ്പിളുമായി തിരികെ എത്തും

ചൈന വിക്ഷേപിച്ച ബഹിരാകാശ പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്തു. ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായാണ് ചാങ്ങ് ഇ 5 പേടകം ചൈന വിക്ഷേപിച്ചത്. ചന്ദ്രന്റെ ഉത്ഭവം കണ്ടെത്താനുള്ള പഠനത്തിന്റെ ഭാഗമായാണ് ഇവിടെ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നത്. ചന്ദ്രനിലെ ലാവാ സമതലത്തിൽ മനുഷ്യസ്പർശം ഏൽക്കാത്തയിടത്ത് നിന്നാണ് സാമ്പിളുകൾ ശേഖരിക്കുന്നത്. ദൗത്യം വിജയകരമായി പൂർത്തിയാകുകയാണെങ്കിൽ സോവിയറ്റ് യൂനിയനും അമേരിക്കകും ശേഷം ചന്ദ്രനിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന മൂന്നാമത്തെ രാജ്യമാകും ചൈന. പാറ തുരന്ന് സാമ്പിളുകൾ ശേഖരിക്കാനാണ് നീക്കം. തിരിച്ച് ഭൂമിയിലേക്ക്…

Read More

കോവിഡ്-19 വാക്സിന്‍ 100% ഫലപ്രദമാണെന്ന് മോഡേണ; യുഎസിന്റെയും യൂറോപ്യൻ യൂണിയന്റെയും അംഗീകാരം തേടുന്നു

ന്യൂയോര്‍ക്ക്: ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങളൊന്നുമില്ലാതെ തങ്ങളുടെ വാക്സിന്‍ 94.1 ശതമാനം ഫലപ്രദമാണെന്ന് വിശദമായി നടത്തിയ പഠനത്തിന്റെ പൂർണ ഫലങ്ങൾ വ്യക്തമാക്കിയതിനെത്തുടർന്ന്, യുഎസിന്റേയും യൂറോപ്യൻ യൂണിയന്റേയും അടിയന്തര അംഗീകാരത്തിന് അപേക്ഷിക്കുമെന്ന് മോഡേണ ഇങ്ക് തിങ്കളാഴ്ച അറിയിച്ചു. വാക്സിനുകളുടെ ഫലപ്രാപ്തി നിരക്ക് പ്രായം, വംശം, വംശീയത, ലിംഗഭേദം എന്നിവയിലുടനീളം സ്ഥിരത പുലർത്തുന്നതായും കൂടാതെ 15 ദശലക്ഷം ആളുകളെ കൊന്നൊടുക്കിയ ഒരു രോഗത്തിന്റെ ഗുരുതരമായ കേസുകൾ തടയുന്നതിൽ 100 ശതമാനം വിജയശതമാനമുണ്ടെന്നും മോഡേണ റിപ്പോർട്ട് ചെയ്തു. പരീക്ഷണങ്ങളില്‍ 95% ഫലപ്രാപ്തി നിരക്ക്…

Read More

ഡിസംബർ ഒന്ന്: ലോക എയ്ഡ്സ് ദിനം; കേരളത്തിൽ 35,000ത്തോളം രോഗികൾ

തിരുവനന്തപുരം: ഇന്ന് ഡിസംബർ ഒന്ന്, ലോക എയ്ഡ്സ് ദിനം. സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പുറത്തു വിട്ട കണക്കു പ്രകാരം നിലവിൽ കേരളത്തിൽ 35,000 ത്തോളം എയ്ഡ്സ് രോഗികളാണുള്ളത്. അതയായത് ലക്ഷത്തിൽ എട്ട് പേർക്കു മാത്രമാണ് സംസ്ഥാനത്ത് എയ്ഡ്സ് രോഗമുള്ളത്. കേരളത്തിന്‍റെ നില ആശ്വാസകരമാണെങ്കിലും ജാഗ്രത വേണമെന്ന് അധികൃതർ പറയുന്നു. പ്രതിവർഷം രോഗികളാകുന്നവരുടെ എണ്ണം ആയിരത്തിലേക്ക് താഴുകയും ചെയ്തിട്ടുണ്ട്. രോഗസാന്ദ്രതയുടെ ദേശീയ ശരാശരി 0.22 ആണ്. അതായത് രാജ്യത്ത് ലക്ഷത്തിൽ 22 പേർ രോഗികളാണ്. ഇതിൽ 44…

Read More

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജൻസ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ ആദ്യത്തെ ഇന്റലിജന്‍സ് ബ്രീഫിംഗ് തിങ്കളാഴ്ച ആരംഭിക്കും. 2021 ജനുവരിയിൽ അധികാരമേൽക്കാൻ തയ്യാറെടുക്കുന്ന ബൈഡന് ദേശീയ സുരക്ഷാ വിഷയങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ റിപ്പോർട്ടുകളായിരിക്കും ലഭിക്കുക. ബൈഡന്‍, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ് എന്നിവര്‍ തിങ്കളാഴ്ച്ച തന്നെ അവരുടെ ഭരണത്തിൽ ഉന്നതതല സാമ്പത്തിക തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്ന് വിശ്വസിക്കുന്നു. വൈറ്റ് ഹൗസ് ബജറ്റ് ഓഫീസ് മേധാവിയായി നീര ടാൻഡനായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോർട്ട്…

Read More

കോവിഡ്-19: വരാനിരിക്കുന്ന തരംഗത്തെക്കുറിച്ച് ഡോ. ആന്റണി ഫൗചിയുടെ മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്: കൊറോണ വൈറസിന്റെ വരാനിരിക്കുന്ന തരംഗത്തെക്കുറിച്ച് യുഎസിലെ മുൻനിര പകർച്ചവ്യാധി വിദഗ്ധർ ഞായറാഴ്ച മുന്നറിയിപ്പ് നൽകി. എബിസി-ടിവിയിൽ “ഈ ആഴ്ച” എന്ന വിഷയത്തിൽ സംസാരിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് സാംക്രമിക രോഗങ്ങളുടെ ഡയറക്ടർ ഡോ. ആന്റണി ഫൗചി പറഞ്ഞത് അണുബാധയുടെ നിരക്ക് “പെട്ടെന്ന് തീരുകയില്ല” എന്നും, വരാനിരിക്കുന്ന ആഴ്ചകളില്‍, സമീപകാലത്തെ താങ്ക്സ്ഗിവിംഗ് ആഘോഷത്തെത്തുടര്‍ന്ന് ഒരു കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം എന്നുമാണ്. ഒക്ടോബറിൽ 1.9 ദശലക്ഷം പേര്‍ക്ക് കോവിഡ്-19 ബാധയേറ്റെങ്കില്‍ നവംബറിൽ മാത്രം അത് നാല്…

Read More