കൊറോണ വൈറസിന്റെ പുതിയ വകഭേദം; ആദ്യത്തേതിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നു

ലണ്ടൻ: ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിന് പിന്നാലെ നിയന്ത്രണങ്ങളുമായി ലോകരാഷ്ട്രങ്ങൾ. ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് പുതിയ വൈറസെന്ന് ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അതേസമയം, ഏറെ മാരകമായി മരണത്തിന് ഇടയാക്കുന്നതാണോ എന്നതിന്‌ തെളിവൊന്നും ലഭിച്ചിട്ടില്ല. സമാനസ്വഭാവമുള്ള വൈറസിന്റെ സാന്നിധ്യം ആസ്ത്രേലിയയിലും ഡെന്‍മാര്‍ക്കിലും നെതര്‍ലാന്‍ഡ്‌സിലും പടരുന്നുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. തെക്കുകിഴക്കന്‍ ഇംഗ്ലണ്ടില്‍ ഇതോടെ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ വൈറസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബ്രിട്ടനുമായി ചര്‍ച്ചചെയ്തുവരുകയാണെന്ന് ഡബ്ല്യുഎച്ച്ഒ പ്രതികരിച്ചു. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ വൈറസ്…

Read More

ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച നഴ്‌സ് കുഴഞ്ഞുവീണു

ഫൈസറിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അമേരിക്കയിലെ നഴ്‌സ് കുഴഞ്ഞുവീണ. ടെന്നസിയിലെ ആശുപത്രിയില്‍ പത്രസമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ടിഫാനി ഡോവര്‍ എന്ന നഴ്‌സ് കുഴഞ്ഞുവീണത്. സംസാരിക്കുന്നതിനിടയില്‍ തലകറക്കം അനുഭവപ്പെട്ട് താഴെ വീഴുകയായിരുന്നു. പെട്ടന്നുതന്നെ അടുത്ത് നിന്നിരുന്ന ഡോക്ടര്‍ സഹായിച്ചതിനാല്‍ യുവതിക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചില്ല. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ തങ്ങള്‍ അതീവ സംതൃപ്തരാണെന്ന് പറഞ്ഞുടനായിരുന്നു തലകറക്കം അനുഭവപ്പെട്ടത്. എന്നാല്‍ പിന്നീട്, തനിക്ക് വേദന അനുഭവപ്പെടുമ്പോള്‍ തലകറക്കം ഉണ്ടാകുമെന്നും, ഇത് മുന്‍പും സംഭവിച്ചിട്ടുള്ളതാണെന്നും ടിഫാനി പറഞ്ഞു. ഇഞ്ചക്ഷന്റെ വേദനമൂലമാകാം നഴ്‌സിന് തലചുറ്റല്‍…

Read More

ഗൂഗിൾ സേവനങ്ങൾക്കുണ്ടായ തടസങ്ങൾക്ക് വിശദീകരണവുമായി ഗൂഗിൾ രംഗത്ത്

ഗൂഗിൾ സേവനങ്ങൾക്കുണ്ടായ തടസങ്ങൾക്ക് വിശദീകരണവുമായി ഗൂഗിൾ രംഗത്ത. ബ്ലോഗിലൂടെയാണ് ഗൂഗിളിൻ്റെ വിശദീകരണം. ഗൂഗിളിന്റെ ഓട്ടോമേറ്റഡ് സ്റ്റോറേജ് ക്വാട്ട മാനേജുമെന്റ് സംവിധാനത്തിൽ വന്ന പിഴവാണ് ആഗോള തലത്തിൽ ഗൂഗിൾക്ക് സേവനങ്ങൾക്ക് തടസമുണ്ടാക്കിയതെന്നാണ് കമ്പനി വിശദീകരിക്കുന്നത്. നിരവധി ടൂളുകൾ ഉപയോഗിച്ചാണ് ഗൂഗിൾ അതിൻ്റെ സേവനങ്ങൾ നേടുന്ന യൂസർമാരെ സ്ഥിരീകരിക്കുന്നതും ട്രാക്ക് ചെയ്യുന്നതും. ഈ ടൂളുകളെയെല്ലാം പുതിയ ഫയല്‍ സ്റ്റോറേജ് സിസ്റ്റത്തിലേക്ക് മാറ്റുന്ന പ്രക്രിയ കമ്പനി ഒക്ടോബർ മുതൽ കമ്പനി ആരംഭിച്ചിരുന്നു. ഈ പ്രക്രിയയിലാണ് പിഴവുണ്ടായതെന്നാണ് ഗൂഗിൾ വിശദീകരിക്കുന്നത്. ഭാവിയിൽ ഇത്തരം…

Read More

ലോകത്ത് ആകെ കൊവിഡ് മരണം 16.68 ലക്ഷമായി; 5.28 കോടി പേര്‍ക്ക് രോഗമുക്തി, അമേരിക്കയില്‍ മാത്രം മരണം മൂന്നുലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 12,830 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. അമേരിക്കയില്‍ മാത്രം 3,277 പേര്‍ക്കാണ് ഒറ്റദിവസം ജീവന്‍ നഷ്ടമായത്. ഇതുവരെ ലോകത്ത് 16,68,356 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ 7,52,82,798 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗമുക്തി നിരക്കും ഉയരുന്നത് ആശ്വാസകരമാണ്. 5,28,52,602 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 2,07,61,840 പേര്‍ ചികില്‍സയില്‍ കഴിയുന്നതില്‍ 1,07,205 പേരുടെ…

Read More

24 മണിക്കൂറിനിടെ ഏഴുലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ ഏഴരക്കോടിയിലേക്ക്, അമേരിക്കയില്‍ തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം അപകടകരമാംവിധം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഏഴുലക്ഷം കടന്നതായാണ് പുതിയ കണക്ക്. 7,14,908 പേര്‍ക്ക് ഒറ്റദിവസം രോഗം ബാധിച്ചപ്പോള്‍ 13,446 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,45,34,155 ആയി ഉയര്‍ന്നു. ഇതുവരെ 16,55,226 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്. 5,23,72,534 പേരുടെ രോഗം ഭേദമായി. 2,05,06,395 പേര്‍…

Read More

ഗൂഗിള്‍ പണിമുടക്കി; ജിമെയില്‍ അടക്കമുള്ള സേവനങ്ങള്‍ തടസപ്പെട്ടു

ന്യൂഡൽഹി: ജി മെയിൽ അടക്കമുള്ള ഗൂഗിൾ സേവനങ്ങൾ ലോകവ്യാപകമായി പണിമുടക്കി. ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ പേ അടക്കമുള്ള സേവനങ്ങളും പ്രവർത്തന രഹിതമാണ്. ‘പ്രവർത്തന രഹിതം’ എന്ന സന്ദേശമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ഗൂഗിളിന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല. ട്വിറ്ററിൽ അടക്കം നിരവധി പേരാണ് ഗൂഗിൾ പ്രവർത്തന രഹിതമായമായ വിവരം പങ്കുവെച്ചിരിക്കുന്നത്.

Read More

നിരോധനത്തില്‍ പതറാതെ ടിക് ടോക്; ഫേസ്ബുക്കിനെയും മറികടന്ന് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡുമായി ലോകത്ത് ഒന്നാമത്

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ രൂക്ഷമായതിന് പിറകെയാണ് ഇന്ത്യ ചൈനീസ് കമ്പനികള്‍ക്കെതിരെ കടുത്ത നടപടികള്‍ തുടങ്ങിയത്. അത്തരത്തില്‍ ഒന്നായിരുന്നു സുരക്ഷ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈനീസ് ആപ്പുകള്‍ നിരോധിച്ചത്. അതില്‍ ഏറ്റവും വലിയ തിരിച്ചടിയായത് ബൈറ്റ് ഡാന്‍സിന് കീഴിലുള്ള ടിക് ടോക്കിനായിരുന്നു. ഇന്ത്യയിലെ നമ്പര്‍ വണ്‍ ഷോര്‍ട്ട് വീഡിയോ ആപ്പ് ആയി മാറിയിരുന്ന ടിക് ടോക് ഒരു രാത്രി ഇരുട്ടിവെളുത്തപ്പോഴേക്കും നിരോധിക്കപ്പെട്ടു. അതിന് ശേഷം അമേരിക്കയിലും കമ്പനി കടുത്ത വെല്ലുവിളികളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതൊന്നും ആഗോള തലത്തില്‍ ടിക് ടോക്കിനെ…

Read More

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്കയും അനുമതി നൽകിയേക്കും

ഫൈസറിന്റെ കൊവിഡ് വാക്‌സിന് അമേരിക്ക അനുമതി നൽകിയേക്കും. ഫൈസറിന് അടിയന്തര അനുമതി അനുവദിക്കാൻ യു എസ് ഫുഡ് ആൻഡ് ഡ്രക് അഡ്മിനിസ്‌ട്രേഷന് മുതിർന്ന ആരോഗ്യവിദഗ്ധർ നിർദേശം നൽകിയിട്ടുണ്ട്. ബ്രിട്ടൻ, കാനഡ, ബഹ്‌റൈൻ, സൗദി തുടങ്ങിയ രാജ്യങ്ങളിൽ ഫൈസറിന്റെ വാക്‌സിൻ വിതരണത്തിന് അനുമതി നൽകിയിട്ടുണ്ട് ബ്രിട്ടനാണ് ഫൈസർ കൊവിഡ് വാക്‌സിന് ആദ്യം അനുമതി നൽകിയത്. പിന്നാലെ ബഹ്‌റൈനും അനുമതി നൽകി. ബ്രിട്ടനിൽ വാക്‌സിൻ ആദ്യ ഡോസ് നൽകി തുടങ്ങിയിട്ടുണ്ട്. ബഹ്‌റൈനിൽ അടുത്തയാഴ്ച മുതൽ കുത്തിവെപ്പ് ആരംഭിക്കും.

Read More

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു

ഇറ്റാലിയൻ ഫുട്‌ബോൾ ഇതിഹാസം പൗളോ റോസി അന്തരിച്ചു. 64 വയസ്സായിരുന്നു. 1982 ലോകകപ്പിൽ ഇറ്റലിക്ക് ലോകകപ്പ് നേടി കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച പൗളോ തന്നെയായിരുന്നു ടൂർണമെന്റിലെ ടോപ് സ്‌കോററും. 1982 ലോകകപ്പ് ജയത്തോടെ റോസി ഫുട്‌ബോൾ ഇതിഹാസ പദവിയിലേക്ക് ഉയരുകയായിരുന്നു. ടൂർണമെന്റിലാകെ ആറ് ഗോളുകളാണ് അദ്ദേഹം നേടിയത്. ഗോൾഡൻ ബൂട്ടിന് പുറമെ ബാലൻ ഡി ഓർ പുരസ്‌കാരവും അദ്ദേഹം നേടിയിയിരുന്നു യുവന്റസ്, എ സി മിലാൻ ടീമുകളുടെ മുന്നേറ്റ താരമായിരുന്നു. ഇറ്റലിക്കായി 48 മത്സരങ്ങൾ കളിച്ച…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി 85 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറ് കോടി എൺപത്തി അഞ്ച് ലക്ഷം പിന്നിട്ടു. 5,76,410 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 15,62,021 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം നാല് കോടി എഴുപത്തിനാല് ലക്ഷം കടന്നു. അമേരിക്ക, ഇന്ത്യ, ബ്രസീൽ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത്. അമേരിക്കയിലാണ് രോഗവ്യാപനം ഏറ്റവും രൂക്ഷം. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി അമ്പത്തിയഞ്ച്…

Read More