കോവിഡിന് പിന്നാലെ മനുഷ്യരാശിക്ക് ഭീഷണി ഉയര്‍ത്തി ഡിസീസ് എക്സ് എത്തുന്നുവെന്ന് ലോകാരോഗ്യസംഘടനയുടെ മുന്നറിയിപ്പ്. ആഫ്രിക്കന്‍ രാജ്യമായ കോംഗോ റിപ്പബ്ലിക്കിലെ ഇന്‍ഗെന്‍ഡെയിലാണ് ആദ്യ രോഗിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്തിയത്. കോവിഡ് വൈറസിന് സമാനമായ നിരക്കില്‍ ഈ രോഗം പടരുമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
നിലവില്‍ ഇതിന് ചികിത്സ ലഭ്യമല്ല. രോഗം ബാധിച്ചാല്‍ മരണം നിശ്ചയമാണെന്ന് മാത്രമല്ല അത് മറ്റുള്ളവരിലേക്ക് പകരുകയും ചെയ്യും ജന്തുക്കളില്‍നിന്നു തന്നെയാണ് ഈ രോഗവും മനുഷ്യരിലെത്തുക. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്ഥ തകര്‍ക്കല്‍, വന്യജീവി വ്യാപാരം എന്നിവയാണ് സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ് നല്‍കുന്നു