കോവിഡ് വാക്സിൻ വിതരണം: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ന്യൂഡൽഹി : ഈ വർഷം കൊറോണ മഹാമാരിക്കെതിരെ ആർജിത പ്രതിരോധം കൈവരിക്കില്ലെന്നതു കൊണ്ട് തന്നെ വ്യാപകമായി വാക്സിൻ നൽകാനായാലും ആർജിത പ്രതിരോധത്തിന് സമയം വേണ്ടിവരുമെന്ന് ലോകാരോഗ്യ സംഘടന. വൈറസിന്റെ വകഭേദങ്ങളെ കരുതിയിരിക്കണം , ഒപ്പം നിലവിലെ നിയന്ത്രണങ്ങൾ തുടരണമെന്നും ലോകരാജ്യങ്ങളോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്. ലോകത്ത് ഇതുവരെ ഒൻപത് കോടിയിലേറെ പേരെ കൊറോണ ബാധിച്ചു, അതിൽ തന്നെ രണ്ട് കോടിയിലേറെ പേരുടെ ജീവനെടുത്തു . മഹാവ്യാധിയാണെന്ന ജാഗ്രത നിരന്തരം കൊറോണക്കെതിരെ വേണമെന്നും ലോകാരോഗ്യ സംഘടനയുടെ പ്രധാന ഗവേഷക സൗമ്യ…

Read More

കൊവിഡിന്റെ ഉറവിടം തേടാൻ ഡബ്ല്യു എച്ച് ഒ; വ്യാഴാഴ്ച വുഹാനിൽ വിദഗ്ധ സംഘമെത്തും

കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്ത ചൈനയിലെ വുഹാൻ നഗരത്തിൽ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം സന്ദർശനം നടത്തും. ഡബ്ല്യു എച്ച് ഒ സംഘം വ്യാഴാഴ്ച വുഹാനിലെത്തുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു വിവിധ രാജ്യങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് വുഹാനിൽ സന്ദർശിക്കുക. കൊവിഡ് മനുഷ്യരിലേക്ക് പടരാൻ കാരണമായ സാഹചര്യം പരിശോധിക്കും. വൈറസ് പൊട്ടിപ്പുറപ്പെട്ട ഉറവിടം ഏതെന്നും കണ്ടെത്താൻ സംഘം ശ്രമിക്കും. വുഹാനിൽ കൊവിഡ് റിപ്പോർട്ട് ചെയ്ത് ഒരു വർഷം പിന്നിട്ടിട്ടും ഇതുവരെ വിദഗ്ധർക്ക് സ്ഥലം സന്ദർശിക്കാൻ…

Read More

കാണാതായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ

ശനിയാഴ്ച പറന്നുയർന്നതിന് പിന്നാലെ അപ്രത്യക്ഷമായ ഇന്തോനേഷ്യൻ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികൃതർ. രണ്ട് മൃതദേഹങ്ങൾ ജക്കാർത്ത തീരത്ത് നിന്നും ലഭിച്ചു. വിമാനം തകർന്നുവീണതാണെന്ന് ഇന്തോനേഷ്യൻ സർക്കാർ സ്ഥിരീകരിച്ചു 56 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 62 പേരുമായി പറന്നുയർന്ന എയർ ഫ്‌ളൈറ്റ് 182 വിമാനമാണ് ഇന്നലെ കാണാതായത്. ടേക്ക് ഓഫിന് നാല് മിനിറ്റിന് ശേഷം വിമാനവുമായി ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു

Read More

59 യാത്രക്കാരുമായി പറന്നുയർന്ന ഇന്തോനേഷ്യൻ വിമാനം അപ്രത്യക്ഷമായി

ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നിന്ന് ശനിയാഴ്ച പറന്നുയർന്ന സിർവിജയ വിമാനം അപ്രത്യക്ഷമായി. പോണ്ടിയാനാക്കിലേക്ക് യാത്ര പുറപ്പെട്ട വിമാനമാണ് പറന്നുയർന്നതിന് പിന്നാലെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. 59 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ അഞ്ച് പേർ കുട്ടികളാണ്. മൂവായിരം മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് വന്ന ശേഷമാണ് റഡാറിൽ നിന്ന ഇത് അപ്രത്യക്ഷമായത്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കുകയാണെന്നും അതിന് ശേഷം മാത്രമേ പ്രതികരിക്കാനാകൂ എന്നും സിർവിജായ വിമാന അധികൃതർ അറിയിച്ചു. വിമാനത്തിനായുള്ള തെരച്ചിൽ തുടരുകയാണ്.    

Read More

മൂന്നു കുട്ടികളുള്ള മാതാപിതാക്കൾക്ക്​ 74 ലക്ഷം രൂപ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് സർക്കാർ

ജനസംഖ്യ കുത്തനെ ഇടിഞ്ഞ ദക്ഷിണ കൊറിയയിലെ ഒരു പട്ടണത്തിലാണ്​ കുഞ്ഞ്​ ജനിക്കുന്ന കുടുംബ​ത്തെ കാത്ത്​ ഞെട്ടിക്കുന്ന ഓഫറുള്ളത്​. ഗ്യോങ്​സാങ്​ പ്രവിശ്യയുടെ തലസ്​ഥാനമായ ചാങ്​വണ്‍ ഗ്രാമത്തില്‍ ചുരുങ്ങിയത്​ മൂന്നു കുട്ടികളുള്ള മാതാപിതാക്കള്‍ക്ക്​ സര്‍ക്കാര്‍ വെറുതെ നല്‍കുക ഒരു ലക്ഷം ഡോളറാണ്​ (ഏകദേശം 74 ലക്ഷം രൂപ). പട്ടണത്തിലെ പുതിയ നയപ്രകാരം പുതുതായി വിവാഹിതരായ ദമ്പതികൾക്ക് ഭരണകൂടം വക 92,000 ഡോളര്‍ വായ്​പയും നല്‍കും. തുക തിരിച്ചടക്കുമ്പോഴാണ് ​കുഞ്ഞ്​ പിറന്നവര്‍ക്ക്​ ഇരട്ടി മധുരമാകുക. തുകയുടെ മുഴുവന്‍ പലിശയയും പൂര്‍ണമായി ഇളവു…

Read More

ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറൻ്റ്

ബാഗ്ദാദ്: അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഇറാഖ് കോടതിയുടെ അറസ്റ്റ് വാറൻ്റ്. ബാഗ്ദാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 2020 ജനുവരിയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ടാണ് നടപടി. ഈ ആക്രമണത്തിൽ ഇറാഖ് സൈനിക മേധാവിയായിരുന്ന ജനറൽ ഖാസിം സുലൈമാനി, പോപ്പുലർ മൊബിലൈസേഷൻ ഫോഴ്സിലെ ഡെപ്യൂട്ടി കമാൻ്റർ ആയിരുന്ന അബു മഹ്ദീൻ മുഹന്ദിൻ എന്നിവരുടെ കൊലപാതക്കളുമായി ബന്ധപ്പെട്ടാണ് ട്രംപിന് ഇറാഖ് കോടതിയുടെ അറസ്റ്റ് വാറൻ്റ്. അബു മഹ്ദിയുടെ കുടുംബാംഗളുടെ മൊഴി രേഖപ്പെടുത്തിയിന് ശേഷമാണ് കോടതി അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.

Read More

ക്യാപിറ്റോള്‍ ആക്രമണം: തന്റെ അനുയായികളെ ട്രംപ് അപലപിച്ചു; സുഗമമായ അധികാര കൈമാറ്റം വാഗ്ദാനം ചെയ്തു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ വിജയത്തെ അംഗീകരിക്കുകയും ബുധനാഴ്ച ക്യാപിറ്റോള്‍ ഹില്ലിൽ ആക്രമണം നടത്തിയ അനുയായികളെ അപലപിക്കുകയും ചെയ്തു. ബുധനാഴ്ചയാണ് (ജനുവരി 6) സായുധ പ്രതിഷേധക്കാർ ക്യാപിറ്റോള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ചു കയറി, ബൈഡന്റെ തിരഞ്ഞെടുപ്പ് വിജയത്തിന് സാക്ഷ്യപ്പെടുത്തുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന വോട്ടെണ്ണല്‍ തടസ്സപ്പെടുത്താനായി ശ്രമിച്ചത്. നവംബർ മൂന്നിന് നടന്ന തെരഞ്ഞെടുപ്പിൽ തോൽവി അംഗീകരിക്കാൻ രണ്ടു മാസത്തോളമായി ട്രം‌പ് വിസമ്മതിച്ചുകൊണ്ടിരിക്കെയായിരുന്നു അനുയായികളോട് ബുധനാഴ്ച ക്യാപിറ്റോളിലേക്ക് ചെന്ന് നമ്മുടെ “ശക്തി തെളിയിക്കാന്‍” ട്രം‌പ് ആഹ്വാനം…

Read More

അധികാരം ഒഴിയാമെന്ന് സമ്മതിച്ച് ട്രംപ്; ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചു

ജനുവരി 20ന് അധികാരം ഒഴിയുമെന്ന് ഡൊണാൾഡ് ട്രംപ് ്പ്രഖ്യാപിച്ചു. ആദ്യമായാണ് അധികാരം ഒഴിയാൻ തയ്യാറാണെന്ന് ട്രംപ് പ്രഖ്യാപിക്കുന്നത്. ബൈഡന്റെ വിജയം യുഎസ് കോൺഗ്രസ് അംഗീകരിച്ചതിന് പിന്നാലെയാണ് വ്യവസ്ഥാപിതമായ രീതിയിൽ അധികാരം കൈമാറുമെന്ന് ട്രംപ് അറിയിച്ചത് തെരഞ്ഞെടുപ്പ് ഫലത്തോട് തീർത്തും വിയോജിപ്പുണ്ട്. എന്നാൽ ജനുവരി 20ന് ക്രമമായ അധികാര കൈമാറ്റമുണ്ടാകും. അതേസമയം 2024 തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചനയും ട്രംപ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ട്രംപ് അനുകൂലികൾ പാർലമെന്റ് ആക്രമിച്ചിരുന്നു. പോലീസ് വെടിവെപ്പിൽ…

Read More

യുഎസ് കാപിറ്റോളിലെ ട്രംപ് അനുകൂലികളുടെ അഴിഞ്ഞാട്ടം; അപലപിച്ച് ലോകനേതാക്കൾ

യുഎസ് പാർലമെന്റ് മന്ദിരമായ കാപിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ അഴിഞ്ഞാട്ടത്തിൽ അപലപിച്ച് ലോകനേതാക്കൾ. അമേരിക്കക്ക് കനത്ത നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നുവിത്. ചരിത്രത്തിൽ ആദ്യമായാണ് യു എസ് പാർലമെന്റ് സമ്മേളിക്കുന്നതിനിടെ ഇത്തരം സുരക്ഷാ വീഴ്ചയുണ്ടായത്. അപമാനകരമായ രംഗങ്ങളെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇതിനെ വിശേഷിപ്പിച്ചു. ജനാധിപത്യത്തിനായി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. സമാധാനപരമായും ചിട്ടയോടെയും അധികാരം കൈമാറ്റം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ബോറിസ് ട്വീറ്റ് ചെയ്തു യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറെലും സംഭവത്തെ അപലപിച്ചു. ജനാധിപത്യത്തിന് നേരെയുണ്ടായ ആക്രമണമെന്ന്…

Read More

പാർക്കിൽ കളിക്കുന്നതിനിടെ കുട്ടി അറിയാതെ വിഷപ്പാമ്പിനെ ചവിട്ടി, പിന്നീട്‌ സംഭവിച്ചത്

പാർക്കില്‍ കളിക്കാനെത്തിയ 5 വയസ്സുകാരിയെ കൊത്താനാഞ്ഞ് വിഷപ്പാമ്പ്. തെക്കൻ തായ്‌ലൻഡിലെ ഫാങ് ജാ പ്രവിശ്യയിലാണ് സംഭവം. അമ്മക്കൊപ്പം പാർക്കിൽ കളിക്കാനെത്തിയതായിരുന്നു കുട്ടികൾ. കുട്ടികൾ ഓടിക്കളിക്കുന്ന ദൃശ്യം മൊബൈലിൽ അമ്മ പകർത്തുന്നുന്നുമുണ്ടായിരുന്നു. ഇരുവശവും നിറയെ വള്ളികൾ നിറഞ്ഞ ചെറിയ വഴിയിലൂടെ കുട്ടികള്‍ ഓടിക്കളിക്കുന്നതിനിടെയിലാണ് പാമ്പ് ഇഴഞ്ഞെത്തിയത്. മൂത്ത കുട്ടി മുന്നിലും ഇളയ കുട്ടി പിന്നിലുമായി ഓടുകയായിരുന്നു. ഇതിനിടെ ഓട്ടത്തിനിടയില്‍ ഇളയ കുട്ടി അറിയാതെ പാമ്പിന്റെ ദേഹത്ത് തട്ടി. അതിവേഗം ഇഴഞ്ഞു നീങ്ങിയ വിഷപ്പാമ്പ് കുട്ടിയുടെ കാല് തട്ടിയപ്പോൾ കടിക്കാനായ്…

Read More