ഇന്ന് ഫെബ്രുവരി 4 ; ലോക അർബുദ ദിനം

അർബുദ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിനും, അർബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിലേക്കുമായി എല്ലാ വർഷവും ഫെബ്രുവരി 4, ലോക അർബുദദിനമായി ആചരിക്കുന്നു. അർബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ Union for International Cancer Control (UICC) ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രണ്ടായിരമാണ്ടിലെ പാരിസ് ചാർട്ടറനുസരിച്ച്, “ദി ഇൻ്റർനാഷണൽ യൂണിയൻ എഗൈന്‍സ്റ്റു കാൻസർ” 2005 ൽ ലോക അർബുദവിരുദ്ധ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടു. പാരീസ് ചാർട്ടറാണ് എല്ലാ…

Read More

മ്യാൻമറിൽ സൈനിക അട്ടിമറി: ആങ് സാൻ സൂക്കിയും പ്രസിഡന്റുമടക്കം വീട്ടുതടങ്കലിൽ

മ്യാൻമർ വീണ്ടും സൈനിക അട്ടിമറിയിലേക്ക്. ആങ് സാൻ സൂക്കിയും പ്രസിഡന്റ് വിൻ മിന്റും അടക്കമുള്ള പ്രധാന നേതാക്കളെ തടവിലാക്കിയതായാണ് റിപ്പോർട്ടുകൾ. പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടവിലാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. ഔദ്യോഗിക ടെലിവിഷൻ, റേഡിയോ എന്നിവയുടെ പ്രവർത്തനം നിർത്തിവെച്ചു. പ്രധാന നഗരങ്ങളെല്ലാം സൈന്യം നിയന്ത്രണത്തിലാക്കി. തലസ്ഥാനത്ത് ഇന്റർനെറ്റ്, ടെലിഫോൺ സേവനങ്ങളും വിച്ഛേദിച്ചു. രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് പുറംലോകത്തിന് വ്യക്തമാകാത്ത സ്ഥിതിയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നവംബറിൽ…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 10.25 കോടി പിന്നിട്ടു. നിലവില്‍ 102,585,980 പേര്‍ക്ക് രോഗം ബാധിച്ചെന്നാണ് ഔദ്യോഗിക കണക്ക്. 2,214,200 പേര്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയപ്പോള്‍ 74,283,719 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 567,891 പേര്‍ക്ക് രോഗം ബാധിക്കുകയും 14,405 പേര്‍ മരണമടയുകയും ചെയ്തു. വോള്‍ഡോ മീറ്ററും ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും ചേര്‍ന്ന് പുറത്തുവിട്ടതാണീ കണക്ക്. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, തുര്‍ക്കി, ജര്‍മനി, കൊളംബിയ,…

Read More

കാലിഫോർണിയയിൽ ഗാന്ധി പ്രതിമ തകർത്തു; ശക്തമായി അപലപിച്ച് ഇന്ത്യ

അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഗാന്ധി പ്രതിമ തകർത്ത നിലയിൽ. സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. വിദ്വേഷ പ്രവൃത്തിയാണെന്ന് കേന്ദ്രസർക്കാർ ഇതിനോട് പ്രതികരിച്ചു. വടക്കൻ കാലിഫോർണിയയിലെ ഡേവിസ് നഗരത്തിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് തകർത്തത് അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധത്തിന് സംഭവം വഴിവെച്ചിരുന്നു. നാല് വർഷം മുമ്പാണ് ഈ പ്രതിമ ഇവിടെ സ്ഥാപിച്ചത്. ഇന്ത്യ സമ്മാനമായി നൽകിയ പ്രതിമയാണിത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും കേന്ദ്രം…

Read More

കൊവിഡ് വ്യാപനം: യുഎയിൽ നിന്ന് നേരിട്ടുള്ള വിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ യുഎഇയിൽ നിന്ന് നേരിട്ടുള്ള യാത്രാവിമാനങ്ങൾക്ക് ബ്രിട്ടൻ വിലക്കേർപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ ദുബൈ-ലണ്ടൻ റൂട്ടിനെ ഉൾപ്പെടെ നിരോധനം ബാധിക്കും. യുഎഇയെ കൂടാതെ ബുറുണ്ടി, റുവാണ്ട എന്നീ രാജ്യങ്ങളെയും യാത്ര നിരോധന പട്ടികയിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ യുകെയിലേക്കുള്ള എല്ലാ യാത്രാവിമാനങ്ങളും റദ്ദാക്കിയതായി വിമാന കമ്പനികളും അറിയിച്ചു. യുഎഇയിലുള്ള ബ്രിട്ടീഷ് പൗരൻമാർക്ക് മറ്റ് രാജ്യങ്ങൾ വഴി തിരികെ പോകാം. ഇവർക്ക് പത്ത് ദിവസത്തെ ഹോം ക്വാറന്റൈനും നിർബന്ധമാക്കി. യാത്രാ…

Read More

യുഎസില്‍ ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു; ലക്ഷ്യം സര്‍ക്കാരിനും പുതിയ പ്രസിഡന്റിനുമെതിരെ അഭ്യന്തരതലത്തില്‍ തീവ്രവാദ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍

യുഎസില്‍ സര്‍ക്കാരിനെതിരെയുള്ള ഭീകരവാദം ശക്തമായതിനെ തുടര്‍ന്ന് രാജ്യത്ത് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു.ദി യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയാണ് രാജ്യവ്യാപകമായി ബുധനാഴ്ട ടെററിസം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജോയ് ബൈഡന്‍ പ്രസിഡന്റായതിനെതിരെ അഭ്യന്തര തലത്തില്‍ സര്‍ക്കാര്‍ വിരുദ്ധ തീവ്രവാദികള്‍ തലപൊക്കിയതിനെ തുടര്‍ന്നാണീ കടുത്ത നടപടിയുണ്ടായിരിക്കുന്നത്. ചില ആക്രമണോത്സുകമായ ആശയങ്ങളാല്‍ പ്രചോദിപ്പിക്കപ്പെട്ട് ആക്രമണകാരികള്‍ സര്‍ക്കാരിനെതിരെയും പ്രസിഡന്റ് മാറ്റത്തിനെതിരെയും നീക്കം ശക്തമാക്കിയതിനാലാണ് ടെറര്‍ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി വിശദീകരണം നല്‍കിയിരിക്കുന്നത്. പുതിയ പ്രസിഡന്റ് അധികാരമേറ്റെടുത്തത് മുതല്‍…

Read More

24 മണിക്കൂറിനിടെ 5.90 ലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 10 കോടി കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് രോഗബാധ ശമനമില്ലാതെ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,90,732 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. 16,852 മരണവും രേഖപ്പെടുത്തി. വിവിധ രാജ്യങ്ങളിലായി ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10 കോടി കടന്നിരിക്കുകയാണ്. ജനിതകമാറ്റം സംഭവിച്ച കൊവിഡ് വകഭേദം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയതിനുശേഷം വൈറസ് ബാധിതരുടെ എണ്ണം അതിവേഗം കൂടുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആദ്യം സ്ഥിരീകരിച്ച വൈറസിനേക്കാള്‍ 70 ഇരട്ടി വ്യാപനശേഷി പുതിയ വകഭേദത്തിനുണ്ടെന്നാണ് പഠനങ്ങളിലൂടെ കണ്ടെത്തിയത്. ഈ സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കിയെങ്കിലും രോഗവ്യാപനത്തിന് അറുതിയുണ്ടായിട്ടില്ല….

Read More

യു.എ.ഇയിലെ വിദേശി വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ അനുമതി

അബുദാബി: യു.എ.ഇയിലെ വിദേശികളായ വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളെ കൊണ്ടുവരാന്‍ യു.എ.ഇ മന്ത്രിസഭാ യോഗം അനുമതി നല്‍കി. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തീരുമാനത്തിന് അംഗീകാരം നല്‍കി. സാമ്പത്തികനില അനുവദിക്കുമെങ്കില്‍ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് കുടുംബാംഗങ്ങളെ യു.എ.ഇയിലേക്ക് കൊണ്ടുവരാനുള്ള വിസ അനുവദിക്കും. യു.എ.ഇയില്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന 77 യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 18 വയസ്സ് പൂര്‍ത്തിയായ പ്രവാസി വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ രക്ഷിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള വിസയാണ് അനുവദിക്കുക.  

Read More

ബ്രസീലിൽ വിമാനാപകടത്തിൽ നാല് ഫുട്‌ബോൾ താരങ്ങൾ മരിച്ചു

ബ്രസീലിൽ വിമാനാപകടത്തിൽ നാല് ഫുട്‌ബോൾ താരങ്ങൾ മരിച്ചു. പൽമാസ് ഫുട്‌ബോൾ ക്ലബ്ബിന്റെ നാല് താരങ്ങളും ക്ലബ് പ്രസിഡന്റുമാണ് വിമാനം തകർന്നുവീണ് മരിച്ചത്. പ്രാദേശിക മത്സരത്തിനായി പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത് വിമാനത്തിന്റെ പൈലറ്റും അപകടത്തിൽ മരിച്ചു. പൽമാസ് നഗരത്തിന് സമീപത്തുള്ള ടൊക്കൻഡിനാസ് എയർ ഫീൽഡിലാണ് അപകടം. റൺവേയിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തന്നെ വിമാനം തകർന്നുവീഴുകയായിരുന്നു ലുക്കാസ് പ്രക്‌സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർകസ് മൊളിനരി, ക്ലബ് പ്രസിഡന്റ് ലുക്കാസ് മെയ്‌റ എന്നിവരാണ് മരിച്ചത്. ടീമിലെ മറ്റ് താരങ്ങൾ…

Read More

ജനിതകമാറ്റം വന്ന വൈറസ് കൂടുതൽ മാരകമായേക്കാമെന്ന് ബോറിസ് ജോൺസൺ; ബ്രിട്ടനിൽ സ്ഥിതി രൂക്ഷം

യുകെയിൽ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കൂടുതൽ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രോഗവ്യാപനം കൂടുന്നതിന് പുറമെ മരണനിരക്ക് വർധിക്കുന്നതുമായും ഇതിന് ബന്ധമുണ്ട്. പ്രായമേറിയവർക്ക് 30 മുതൽ നാൽപത് ശതമാനം വരെ വകഭേദം വന്ന വൈറസ് മാരകമായേക്കാമെന്നാണ് വിദഗ്ധരും പറയുന്നത്. ബ്രിട്ടനിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 16 ശതമാനമാണ് മരണനിരക്ക് ഉയർന്നത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണവും വർധിക്കുകയാണ് വെള്ളിയാഴ്ച 1401 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 95,981 ആയി.

Read More