സൂയസ് കനാലിലെ കപ്പല്‍ കുരുക്ക്: നൂറു കോടി ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്
കെയ്‌റോ: സൂയസ് കനാലില്‍ ചരക്കുകപ്പല്‍ കുടുങ്ങി ജലഗതാഗതം ഒരാഴ്ചയോളം സ്തംഭിച്ച സംഭവത്തില്‍ നൂറ് കോടി അമേരിക്കന്‍ ഡോളര്‍ (73,000 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെടുമെന്ന് ഈജിപ്ത്. ഗതാഗതം മുടങ്ങിയ കാലത്തെ ട്രാന്‍സിറ്റ് ഫീസ്, ഡ്രെഡ്ജിംഗ്, രക്ഷാപ്രവര്‍ത്തനത്തിനിടയിലെ നാശനഷ്ടങ്ങള്‍, ഉപകരണങ്ങളുടെ വില, മനുഷ്യ വിഭവശേഷി എന്നിവക്കുള്ള തുകയാണ് ഇതെന്ന് സൂയസ് കനാല്‍ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഒസാമ റാബി പറഞ്ഞു. എന്നാല്‍ ആരില്‍നിന്നാണ് നഷ്ടപരിഹാരം ഈടാക്കുക എന്ന കാര്യത്തില്‍ സൂയസ് കനാല്‍ അതോറിട്ടി അധ്യക്ഷന്‍ വ്യക്തത വരുത്തിയിട്ടില്ല. എവര്‍…