എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു

  എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാർ അന്തരിച്ചു. 99 വയസ്സായിരുന്നു. ബ്രിട്ടീഷ് രാജകുടുംബമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. പ്രാദേശിക സമയം ഇന്ന് രാവിലെയാണ് മരണം സംഭവിച്ചതെന്ന് കൊട്ടാരം പ്രസ്താവനയിൽ അറിയിച്ചു. ചാൾസ് രാജകുമാരൻ ഉൾപ്പെടെ നാല് മക്കളാണ് ഫിലിപ് രാജകുമാരനുള്ളത്.  

Read More

ഇന്ത്യന്‍ ദമ്പതികളെ അമേരിക്കയില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി; ബാല്‍ക്കണിയില്‍ കരഞ്ഞ് തളര്‍ന്ന് നാലുവയസ്സുകാരിയായ മകള്‍

ന്യൂഡല്‍ഹി: അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഇന്ത്യക്കാരായ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍മാരായ ബാലാജി ഭരത് രുദ്രവാര്‍ (32), ഭാര്യ ആരതി ബാലാജി (30) എന്നിവരെയാണ് നോര്‍ത്ത് ആര്‍ലിങ്ടണ്‍ ബറോയിലുള്ള വീട്ടില്‍ ബുധനാഴ്ച കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ നാലുവയസുകാരിയായ മകള്‍ വീടിന്റെ ബാല്‍ക്കണിയില്‍ ഒറ്റയ്ക്കു നിന്ന് കരയുന്നത് ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. മഹാരാഷ്ട്ര ബീഡിലുള്ള ബാലാജിയുടെ അച്ഛന്‍ ഭരത് രുദ്രാവറിനെ പോലിസ് വ്യാഴാഴ്ചയാണ് വിവരമറിയിച്ചത്. മരണകാരണം വ്യക്തമല്ലെന്ന് ഭരത് രുദ്രാവര്‍…

Read More

അമേരിക്കയിലെ ടെക്‌സാസിൽ വെടിവെപ്പ്; ഒരാൾ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

അമേരിക്കയിലെ ടെക്‌സാസിൽ നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് വെടിവെപ്പിൽ പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമിയെ പോലീസ് പിടികൂടി വെടിവെപ്പ് ആക്രമണത്തെ മഹാമാരിയെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിശേഷിപ്പിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴാണ് വീണ്ടും ആക്രമണം നടന്നത്. ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ബൈഡൻ പറഞ്ഞിരുന്നു.

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി മുപ്പത്തിയാറ് ലക്ഷം കടന്നു. അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 28.98 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍‌ ചികിത്സയിലുണ്ട്. അമേരിക്കയില്‍ മൂന്ന് കോടി പതിനാറ് ലക്ഷം രോഗബാധിതരുണ്ട്. 5.71 ലക്ഷം പേര്‍ മരിച്ചു. ബ്രസീലില്‍ ഒരു കോടി മുപ്പത്തിയൊന്ന് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 3.41 ലക്ഷം മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.​ ബ്ര​സീലില്‍ 24 മ​ണി​ക്കൂ​റി​നി​ടെ 4195 മ​ര​ണം റി​പ്പോ​ര്‍​ട്ട്​ ചെ​യ്​​ത​തോ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍…

Read More

കൊവിഡ് വ്യാപനം: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്

  കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക വിലക്കേർപ്പെടുത്തി ന്യൂസിലാൻഡ്. ഏപ്രിൽ 11 മുതൽ 28 വരെയാണ് വിലക്ക്. ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന ന്യൂസിലാൻഡ് പൗരൻമാർക്കും വിലക്ക് ബാധകമാണ് ഇന്ത്യയിൽ നിന്നുള്ളവരെ പ്രവേശിപ്പിക്കുന്നുവെങ്കിൽ അത് കർശന നിയന്ത്രണങ്ങളോടെയായിരിക്കുമെന്നും പ്രധാനമന്ത്രി ജസീന്ത ആർഡേനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ഒരു ലക്ഷത്തിലേറെ പേർക്കാണ് ഇന്ത്യയിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിക്കുന്നത്.

Read More

53.3 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ലണ്ടന്‍ : 106 രാജ്യങ്ങളിൽ നിന്നുള്ള 53.3 കോടി ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. ചോര്‍ന്ന വ്യക്തിപരമായ വിവരങ്ങള്‍ അടക്കം ചില ഓണ്‍ലൈന്‍ ഫോറങ്ങളിൽ ലഭ്യമാണ്. സൌജന്യമായി ആര്‍ക്കും ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് ഈ വിവരങ്ങള്‍ എന്നാണ് റിപ്പോര്‍ട്ട്. ഫോൺ നമ്പറുകൾ, ഫേസ്ബുക്ക് ഐഡികൾ, മുഴുവൻ പേരുകൾ, സ്ഥലവിവരങ്ങള്‍, ജനനത്തീയതികൾ, ഇമെയിൽ ഐഡികൾ എന്നിവയെല്ലാം ചോര്‍ന്ന വിവരങ്ങളില്‍ പെടുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള 3.2 കോടിയിലധികം അക്കൗണ്ടുകള്‍, 1.1 കോടി ബ്രിട്ടീഷ് പൌരന്മാരുടെ വിവരങ്ങള്‍,…

Read More

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 70 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കൻ ടിമോറിലും ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളാർസ് ദ്വീപ് മുതൽ കിഴക്കൻ ടിമോർ വരെയുള്ള ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായിട്ടുണ്ട് മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 42 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു കനത്ത മഴയും വെള്ളപ്പാച്ചിലും ചെളിയും മൂലം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനാകാത്ത സ്ഥിതിയുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും…

Read More

പെണ്‍കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷമറിയിക്കാന്‍ തടാകത്തില്‍ അഭ്യാസം; ചെറുവിമാനം തകര്‍ന്ന് രണ്ട് മരണം

ജീവിതത്തിലെ സന്തോഷങ്ങള്‍ വൈറലാകാന്‍ വേണ്ടി ചെയ്യുന്ന കാര്യങ്ങളും ഒടുവില്‍ ദുരന്തമാകുന്ന കാഴ്ചയാണ് ഈയിടെയായി കണ്ടുവരുന്നത്. സേവ് ദ ഡേറ്റ് വീഡിയോയും വിവാഹ വീഡിയോകളുമെല്ലാം ചിത്രീകരിക്കുന്നതിനിടെ പല ദുരന്തങ്ങളുമുണ്ടായിട്ടുണ്ട്. ഇത്തരത്തില്‍ പെണ്‍കുഞ്ഞ് ജനിച്ചതിന്‍റെ സന്തോഷം പ്രിയപ്പെട്ടവരെ അറിയിക്കാന്‍ ചെയ്ത ഒരു അഭ്യാസമാണ് അവസാനം സങ്കടത്തില്‍ കലാശിച്ചത്. പെണ്‍കുഞ്ഞാണെന്ന് അറിയിച്ച ശേഷം ചെറുവിമാനം വെള്ളത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ മരിക്കുകയും ചെയ്തു. മെക്സിക്കോയിലെ കാൻ‌കൂണിലെ നിചുപ്ത തടാകത്തില്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ബീച്ചിനു മുകളിലൂടെ പറന്ന് പെണ്‍കുഞ്ഞാണെന്ന്…

Read More

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനുമില്ല: ഇമ്രാൻ ഖാൻ

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ഒരു വ്യാപാര ബന്ധത്തിനും ഇല്ലെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാക് ക്യാബിനറ്റിലെ പ്രധാന അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇമ്രാൻ ഖാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ പാകിസ്താൻ നടപടികൾ തുടങ്ങിയെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ പ്രതികരണം. നേരത്തെ മാർച്ച് 23ന് ഇമ്രാൻ ഖാൻ അധ്യക്ഷനായ ക്യാബിനറ്റ് ഇക്കോണമിക് ഫോറം തന്നെയാണ് ഇന്ത്യയിൽ നിന്നും കോട്ടണും, പഞ്ചസാരയും ഇറക്കുമതി ചെയ്യാൻ നിർദേശം നൽകിയത്. ഇത്…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി പിന്നിട്ടു. ആറ് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപോർട്ട് ചെയ്തത്. മരണസംഖ്യ 28.50 ലക്ഷം കടന്നു. പത്ത് കോടിയിലധികം പേർ രോഗമുക്തി നേടി. അമേരിക്ക, ബ്രസീൽ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയിൽ മൂന്ന് കോടി പതിമൂന്ന് ലക്ഷം രോഗബാധിതരാണ് ഉള്ളത്. അരലക്ഷത്തിലധികം പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യ 5.67 ലക്ഷം പിന്നിട്ടു. രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷം പേർ…

Read More