ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ; ചൊവ്വയിൽ ഹെലികോപ്റ്റർ പറത്തി

വാഷിംഗ്ടൺ: ബഹിരാകാശ പര്യവേഷണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി നാസ. പെർസിവിയറൻസ് റോവറിനൊപ്പം നാസ വിക്ഷേപിച്ച ഇൻജെന്യൂയിറ്റി മാർസ് ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ വിജയകരമായി പൂർത്തിയാക്കി. മറ്റൊരു ഗ്രഹത്തിൽ മനുഷ്യൻ നിയന്ത്രിച്ച് പറത്തുന്ന ആദ്യ വാഹനമാണ് ഇൻജെന്യൂനിറ്റി. ഹെലികോപ്റ്റർ ചൊവ്വയിൽ പരീക്ഷണ പറക്കൽ നടത്തുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ നാസ പുറത്തുവിട്ടിരുന്നു. സൗരോർജത്തിലാണ് ഹെലികോപ്റ്ററിന്റെ പ്രവർത്തനം. 30 മീറ്റർ ഉയരത്തിൽ പറന്നുയർന്ന 30 സെക്കന്റ് നേരം ഉയർന്നു നിന്ന ശേഷം സുരക്ഷിതമായി താഴെയിറങ്ങുകയായിരുന്നു. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി വികസിപ്പിച്ച…

Read More

ക്യൂബക്ക് പുതിയ നായകൻ: കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറിയായി മിഗുവേൽ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു

  ക്യൂബൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി മിഗുവേൽ മാരിയോ ഡയസ് കാനലിനെ തെരഞ്ഞെടുത്തു. പാർട്ടിയുടെ എട്ടാമത് സമ്മേളനത്തിൽ വെച്ചാണ് കാനലിനെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ക്യൂബൻ പ്രസിഡന്റ് റൗൾ കാസ്‌ട്രോ അടുത്തിടെ പാർട്ടി ജനറൽ സെക്രട്ടറി പദവി ഒഴിഞ്ഞിരുന്നു. കാനൽ 1994 മുതൽ 2003 വരെ വില്ലാ ക്ലാര പ്രൊവിൻസിലെ കമ്മ്യൂണിറ്റി നേതാവായി പ്രവർത്തിച്ചിരുന്നു. പിന്നീട് ക്യൂബൻ പോളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2009-12 കാലത്ത് വിദ്യാഭ്യാസ മന്ത്രിയായി പ്രവർത്തിച്ചു.

Read More

റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി; ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടണ്‍

  റെഡ് ലിസ്റ്റില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തി ബ്രിട്ടന്‍. ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തിയ 103പേര്‍ക്ക് വകഭേദം സംഭവിച്ച കോവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയാണ് റെഡ് ലിസ്റ്റ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ബ്രിട്ടീഷ് പൗരര്‍ അല്ലാതെ ഇന്ത്യയില്‍ നിന്ന് ആരേയും ബ്രിട്ടനിലേക്ക് പ്രവേശിപ്പിക്കില്ലെന്നും ആരോഗ്യ സെക്രട്ടറി മറ്റ് ഹാന്‍കോക് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വരുന്ന യുകെ സ്വദേശികള്‍ പത്തുദിവസം ക്വാറന്റൈനില്‍ കഴിയണം.

Read More

അമേരിക്കയിലെ ഇന്ത്യാനപൊലീസിൽ വെടിവെപ്പ്; ഒമ്പത് മരണം, നാല് പേർ സിഖ് വംശജർ

  അമേരിക്കയിലെ ഇന്ത്യാനപോലീസിൽ ഫെഡ് എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ നാല് പേർ സിഖ് വംശജരാണ്. 19കാരനായ ബ്രാൻഡൻ സ്‌കോട്ട് ഹോളാണ് ആക്രമണം നടത്തിയത്. ഇയാൾ പിന്നീട് സ്വയം വെടിവെച്ച് മരിച്ചു ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരിൽ 90 ശതമാനവും ഇന്ത്യക്കാരാണ്. അതിലേറെയും സിഖ് വംശജരുമാണ്. മരിച്ചവരിൽ മൂന്ന് പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവർ ആക്രമണത്തിൽ അപലപലിച്ചു. പ്രാദേശിക…

Read More

പാകിസ്താനെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ഇംഗ്ലണ്ട്

  ഭീകരരുടെ താവളമായ പാകിസ്താന് കനത്ത പ്രഹരവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്ത്. പാകിസ്താനെ അതീവ അപകടകരമായ രാജ്യങ്ങളുടെ പട്ടികയില്‍പ്പെടുത്തിയാണ് ബ്രിട്ടണ്‍ ഉത്തരവിറക്കിയത്. കള്ളപ്പണവും, ഭീകരവാദത്തിന് പണം സമാഹരിക്കുന്നതും തടയാനായി നിലവിലെ നിയമത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരുന്നു. ഇത് പ്രകാരമാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍, ഭീകരവാദത്തിന് ധനസഹായം, ഫണ്ടുകളുടെ കൈമാറ്റം ചട്ടങ്ങള്‍ 2017 നിയമമാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്. 3 ZA ഷെഡ്യൂളിന് കീഴിലുള്ള നിയമ പ്രകാരം 21 രാജ്യങ്ങളെയാണ് അതീവ അപകടകരമായ രാജ്യങ്ങളുടെ…

Read More

പെറുവിൽ ബസ് അപകടം; 20 പേർ മരിച്ചു, 14 പേർക്ക് പരുക്ക്

  പെറുവിലുണ്ടായ ബസ് അപടകത്തിൽ 20 പേർ മരിച്ചു. 14 പേർക്ക് പരിക്കേറ്റു. വടക്കൻ അൻകാഷ് മേഖലയിലെ സിഹുവാസ് പ്രവിശ്യയിലായിരുന്നു അപകടം. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ ഏഴിനാണ് ബസ് അപകടത്തിൽപ്പെട്ടത്. ഫമ ടൂർസ് എസ്എ കമ്പനിയുടെ ബസാണ് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് തലകീഴയായി മറിയുകയായിരുന്നു. 18 പേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

Read More

റഷ്യയുടെ സ്പുട്‌നിക് v വാക്‌സിന് അടിയന്തര അനുമതി നൽകി ഇന്ത്യ

റഷ്യയുടെ കൊവിഡ് വാക്‌സിനായ സ്പുട്‌നിക് v ക്ക് രാജ്യത്ത് ഉപയോഗത്തിനുള്ള അടിയന്തര അനുമതി നൽകി ഇന്ത്യ. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെർട്ട് കമ്മിറ്റിയാണ് അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി കൂടി ലഭിച്ചാൽ സ്പുട്‌നിക് v വാക്‌സിൻ ഇന്ത്യയിൽ വിതരണം ചെയ്യാനാകും. അനുമതി ലഭിച്ചാൽ കൊവിഷീൽഡിനും കൊവാക്‌സിനും ശേഷം ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനായി സ്പുട്‌നിക് വി മാറും ഡോ. റെഡ്ഡീസാണ് ഇന്ത്യയിൽ സ്പുട്‌നിക് വി…

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.29.48 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. യുഎസില്‍ മൂന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.75 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരുണ്ട്. 3.53 ലക്ഷം…

Read More

ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പില്ല

ഇന്തോനേഷ്യയിലെ ജാവാ ദ്വീപിൽ ഭൂകമ്പം. 6.0 തീവ്രതയിലുള്ള ഭൂകമ്പമാണ് രേഖപ്പെടുത്തിയത്. കിഴക്കൻ ജാവയിലെ മലാംഗ് നഗരത്തിൽ നിന്ന് 45 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ലക്ഷങ്ങൾ താമസിക്കുന്ന സ്ഥലമാണിത്. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും നൽകിയിട്ടില്ല. 2018ൽ പാലു ദ്വീപിൽ നടന്ന ഭൂചലനത്തെ തുടർന്നുണ്ടായ സുനാമിയിൽ 4300 പേർ മരിച്ചിരുന്നു.

Read More

ലോകത്ത് 24 മണിക്കൂറിനിടെ ഏഴ് ലക്ഷത്തിലധികം കൊവിഡ് രോഗികൾ

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അമ്ബത്തിരണ്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം ഏഴ് ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. മരണസംഖ്യ 29.27 ലക്ഷം കടന്നു. നിലവില്‍ രണ്ട് കോടിയിലേറെ പേര്‍‌ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായി കൊണ്ടിരിക്കുകയാണ്. ഒരു ദിവസത്തിനിടെ ഒരുലക്ഷത്തി നാല്‍പ്പത്തിനാലായിരത്തിലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി മുപ്പത്തിരണ്ട് ലക്ഷം കടന്നു. 773 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ആകെ…

Read More