നിർണായക കണ്ടെത്തൽ; കൊറോണയെ ജൈവായുധമാക്കാൻ ചൈന അഞ്ചു വർഷം മുൻപേ പദ്ധതിയിട്ടിരുന്നു

  കൊറോണയെ ജൈവായുധമായി ഉപയോഗിക്കാാൻ ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ നിർണായക ചർച്ചകൾ നടത്തിയിരുന്നെന്ന് വെളിപ്പെടുത്തൽ. മൂന്നാം ലോക മഹായുദ്ധത്തിൽ ഈ ജൈവായുധം ഉപയോഗിക്കുമെന്നും അവർ പ്രവചിച്ചിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരും പൊതു ആരോഗ്യ ഉദ്യോഗസ്ഥരുമാണ് ഇത് സംബന്ധിച്ച് നിർണായക കണ്ടെത്തൽ നടത്തിയത് എന്നാണ് വിവരം. ‘ദി അൺനാചുറൽ ഒറിജിൻ ഓഫ് എസ്എആർഎസ് ആന്റ് ന്യൂ സ്പീഷീസ് ഓഫ് മാൻ മേഡ് വയറസസ് ആസ് ജനറ്റിക് ബയോവെപ്പൺസ്’ എന്ന റിസർച്ച് പേപ്പറിലാണ് ജനിതക ആയുധങ്ങളുടെ ഉപയോഗം പ്രവചിച്ചിരിക്കുന്നത് എന്ന് അന്താരാഷ്ട്ര…

Read More

കാബൂളിലെ സ്‌കൂളിന് നേർക്കുണ്ടായ ബോംബാക്രമണം; മരണസംഖ്യ 55 ആയി

  അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ സ്‌കൂളിന് നേരെയുണ്ടായ കാർബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 55 ആയി. 150ലേറെ പേർക്ക് പരിക്കേറ്റു. സ്‌കൂൾ പ്രവേശനകവാടത്തിൽ നിർത്തിയിട്ട ബോംബ് നിറച്ച കാർ പൊട്ടിത്തെറിക്കുകയായിരുന്നു. സയ്യിദുൽ ശുഹദ സ്‌കൂളിൽ നിന്ന് കുട്ടികൾ പുറത്തുവരുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്‌കൂളിൽ മൂന്നു ഷിഫ്റ്റുകളിലായാണ് പഠനം. പെൺകുട്ടികൾ പഠിക്കുന്ന സമയത്തായിരുന്നു ആക്രമണം.  

Read More

അമേരിക്കയിലെ സ്‌കൂളിൽ വെടിവെപ്പ്; വെടിയുതിർത്തത് ആറാം ക്ലാസുകാരി, മൂന്ന് പേർക്ക് പരുക്കേറ്റു

  അമേരിക്കയിൽ സ്‌കൂൾ വിദ്യാർഥിനി സഹപാഠികൾക്കും സ്‌കൂൾ ജീവനക്കാർക്കും നേരെ വെടിയുതിർത്തു. ഐഡഹോയിലാണ് സംഭവം. വെടിവെപ്പിൽ മൂന്ന് പേർക്ക് പരുക്കേറ്റു. അധ്യാപകൻ കുട്ടിയിൽ നിന്ന് തോക്ക് പിടിച്ചു വാങ്ങുകയായിരുന്നു. റിഗ്ബി മിഡിൽ സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസ് വിദ്യാർഥിനിയാണ് വെടിയുതിർത്തത്. കുട്ടിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രണ്ട് കുട്ടികൾക്കും ഒരു സ്‌കൂൾ ജീവനക്കാരനുമാണ് പരുക്കേറ്റത്‌

Read More

കൊവിഡിൽ വലയുന്ന ഇന്ത്യക്ക് പത്ത് ലക്ഷം ഡോളറിന്റെ സഹായവുമായി ന്യൂസിലാൻഡ്

  കൊവിഡിന്റെ രണ്ടാംതരംഗത്തിൽ വലയുന്ന ഇന്ത്യക്ക് സഹായ ഹസ്തവുമായി ന്യൂസിലാൻഡ്. ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ദ റെഡ് ക്രോസ് വഴിയാണ് സഹായമെത്തിക്കുക. ഇന്ത്യയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പത്ത് ലക്ഷം ന്യൂസിലാൻഡ് ഡോളർ ഐഎഫ്ആർസിക്ക് കൈമാറും. ദുരിതകാലത്ത് ന്യൂസിലാൻഡ് ഇന്ത്യക്കൊപ്പം നൽകുമെന്ന് വിദേശകാര്യ മന്ത്രി നനൈയ മഹൂത അറിയിച്ചു. ജീവനുകൾ രക്ഷിക്കാൻ പ്രയത്‌നിക്കുന്ന ഇന്ത്യയിലെ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കുന്നതായും അവർ പറഞ്ഞു.

Read More

ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം മൈക്കിൾ കോളിൻസ് അന്തരിച്ചു

  ന്യൂയോർക്ക്: ബഹിരാകാശ സഞ്ചാരിയായ മൈക്കിൾ കോളിൻസ് അന്തരിച്ചു. ക്യാൻസർ ബാധിതനായി ചികിത്സയിലിരിക്കവെയാണ് അന്ത്യം. 90 വയസായിരുന്നു. കുടുംബമാണ് അദ്ദേഹത്തിന്റെ മരണവാർത്ത പുറത്തുവിട്ടത്. ട്വിറ്ററിലൂടെയായിരുന്നു കുടുംബാംഗങ്ങൾ ഇക്കാര്യം അറിയിച്ചത്. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ 11 ദൗത്യത്തിലെ അംഗമായിരുന്നു മൈക്കിൾ കൊളിൻസ്. നീൽ ആംസ്‌ട്രോങ്, എഡ്വിൻ ആൽഡ്രിൻ എന്നിവരായിരുന്നു അപ്പോളോ ദൗത്യസംഘത്തിലെ മറ്റംഗങ്ങൾ. 1969 ജൂലൈ മാസത്തിലാണ് ബഹിരാകാശ മേഖലയിൽ ഈ സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. നീൽ ആംസ്‌ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി ചരിത്ര നേട്ടം…

Read More

അന്ന് ഇന്ത്യ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു; ഇന്ന് ഇന്ത്യയെ ഞങ്ങൾ സഹായിക്കുമെന്ന് ജോ ബൈഡൻ

  കൊവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യക്ക് പൂർണ പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അവശ്യഘട്ടത്തിൽ ഇന്ത്യ തങ്ങൾക്കൊപ്പമുണ്ടായിരുന്നു. അതിനാൽ ഈ ഘട്ടത്തിൽ ഇന്ത്യക്കൊപ്പം ഞങ്ങളുമുണ്ടാകും എന്നായിരുന്നു ബൈഡന്റെ ട്വീറ്റ്. ഇന്ത്യയിലേക്ക് വൈദ്യസഹായം എത്തിക്കുന്നതിനായി യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കുകയാണെന്ന് പെന്റഗണും അറിയിച്ചു. ഓക്‌സിജൻ ഉപകരണങ്ങൾ, ദ്രുതപരിശോധനാ കിറ്റുകൾ എന്നിവയടങ്ങിയ അമേരിക്കൻ വൈദ്യസഹായം അടുത്ത ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യയിലെത്തുമെന്നും യുഎസ് വ്യക്തമാക്കി ഞങ്ങളുടെ അധികാരപരിധിക്കുള്ളിൽ നിന്നുകൊണ്ട് നൽകാവുന്ന ഏതൊരു പിന്തുണയും ഇന്ത്യക്ക് നൽകുന്നുണ്ട്. മുന്നോട്ടുള്ള ദിവസങ്ങളിലും കൂട്ടായ പരിശ്രമങ്ങൾ പരസ്പരം…

Read More

ഇന്ത്യക്ക് കൊവിഡ് ദുരിതാശ്വാസമായി ഗൂഗിൾ 135 കോടി രൂപ പ്രഖ്യാപിച്ചു

  കൊവിഡ് വ്യാപനത്തിൽ നട്ടം തിരിയുന്ന ഇന്ത്യക്ക് ഗൂഗിളിന്റെ പിന്തുണ. ഓക്‌സിജനും പരിശോധനാ കിറ്റുകളും അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ 135 കോടി രൂപയുടെ സഹായം ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പ്രതിസന്ധി നേരിടുന്ന കുടുംബങ്ങൾക്ക് ദൈനംദിന ചെലവുകൾക്കായി പണം നൽകി സഹായം നൽകും. യൂനിസെഫ് വഴി ഓക്‌സിജനും പരിശോധനാ ഉപകരണങ്ങളും ഉൾപ്പെടെയുള്ള അടിയന്തര വൈദ്യസഹായങ്ങൾ ഇന്ത്യയിൽ ഏറ്റവും ആവശ്യമുള്ള ഇടങ്ങളിലേക്ക് എത്തിക്കുമെന്ന് ഗൂഗിളിന്റെ ഇന്ത്യയിലെ മേധാവി സഞ്ജയ് ഗുപ്ത…

Read More

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്കുമായി യുഎഇ; പ്രവാസികൾ ആശങ്കയിൽ

  ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പ്രവേശന വിലക്കേർപ്പെടുത്തി യുഎഇ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി. ഏപ്രിൽ 24 മുതൽ മെയ് 4 വരെ പത്ത് ദിവസത്തേക്കാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം തീരുമാനം പുനഃപരിശോധിക്കും. കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങുകയോ ഇതുവഴി ട്രാൻസിറ്റ് ചെയ്യുകയോ ചെയ്ത യാത്രക്കാരെയും യുഎഇയിലേക്ക് വരാൻ അനുവദിക്കില്ല. ഇന്ത്യയിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം

Read More

പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡർ താമസിച്ച ഹോട്ടലിന് നേർക്ക് ഭീകരാക്രമണം; നാല് പേർ കൊല്ലപ്പെട്ടു

  പാക്കിസ്ഥാനിലെ ക്വറ്റയിൽ ചൈനീസ് അംബാസിഡർ താമസിച്ചിരുന്ന ഹോട്ടലിന് നേരെ ഭീകരാക്രമണം. ബോംബ് സ്‌ഫോടനത്തിൽ നാല് പേർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിക്കുകയായിരുന്നു ക്വറ്റയിലെ ഏറ്റവും വലിയ ആഡംബര ഹോട്ടലായ സെറീന ഹോട്ടലിലാണ് ആക്രമണം നടന്നത്. പാക് താലിബാൻ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ചൈനീസ് അംബാസിഡറെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.  

Read More

ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകം: പോലീസുദ്യോഗസ്ഥൻ ഡെറിക് ഷോവിൻ കുറ്റക്കാരൻ

  അമേരിക്കയിലെ ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിൽ പോലീസുദ്യോഗസ്ഥനായ ഡെറിക് ഷോവിൻ കുറ്റക്കാരനെന്ന് കണ്ടെത്തി. ഷോവിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി നിരീക്ഷിച്ചു ഇയാൾക്കുള്ള ശിക്ഷ രണ്ട് മാസത്തിനുള്ളിൽ വിധിക്കും. മൂന്ന് കുറ്റങ്ങളിലായി ഷോവിന് 75 വർഷം വരെ തടവുശിക്ഷ ലഭിക്കാം. 2020 മെയ് 25നാണ് കറുത്ത വർഗക്കാരനായ ജോർജ് ഫ്‌ളോയിഡിനെ കഴുത്തിൽ കാൽമുട്ട് അമർത്തി ഷോവിൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്.

Read More