ബെഞ്ചമിൻ നെതന്യാഹുവിന്റെ കസേര ഇളകി; ഇസ്രായേലിൽ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് സർക്കാർ രൂപീകരിക്കും
ഇസ്രായേലിൽ 12 വർഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പുറത്തേക്ക്. എട്ട് പ്രതിപക്ഷ കക്ഷികൾ ചേർന്ന് സർക്കാർ രൂപീകരിക്കാൻ അന്തിമ ധാരണയിലെത്തി. ഇതോടെയാണ് നെതന്യാഹുവിന്റെ കസേര ഇളകിയത് യെർ ലാപിഡിന്റെ യെഷ് ആതിഡ് പാർട്ടി, ബ്ലൂ ആന്റ് വൈറ്റ് പാർട്ടി, യമിന പാർട്ടി, ഇസ്രായേൽ ബെയ്തിനു, ലേബർ പാർട്ടി, ന്യൂ ഹോപ് പാർട്ടി, മെർത്‌സ്, റാം, എന്നീ പാർട്ടികൾ ചേർന്നാണ് സർക്കാർ രൂപീകരിക്കുന്നത്. അറബ് ഇസ്ലാമിസ്റ്റ് പാർട്ടിയാണ് റാം. ഇസ്രായേൽ രാഷ്ട്രീയത്തിലെ അപൂർവമായ സംഭവമാണിത്. പാർലമെന്റായ നെസറ്റിൽ…