വംശീയ ആക്രമണം: കാനഡയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി

  കാനഡയിലെ ഒന്റാരിയോ പ്രവിശ്യയിൽ നാലംഗ മുസ്ലിം കുടുംബത്തെ ട്രക്കിടിപ്പിച്ച് കൊലപ്പെടുത്തി. മുസ്ലീങ്ങളായതിന്റെ പേരിലാണ് ആക്രമണം നടന്നതെന്ന് പോലീസ് പറയുന്നു. വൈകുന്നേരം നടക്കാനിറങ്ങിയ കുടുംബത്തിന് നേർക്ക് ട്രക്ക് ഇടിച്ചു കയറുകയായിരുന്നു സംഭവത്തിൽ നതാനിയേൽ വെൽറ്റ്മാൻ എന്ന 20കാരനെ പോലീസ് അറസ്റ്റ് ചെയ്തു. 74കാരനായ വയോധിക, 46കാരനായ പുരുഷൻ, 44കാരിയായ യുവതി, 15കാരിയായ പെൺകുട്ടി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. പ്രതിക്കെതിരെ ഭീകരവാദ കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു

Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു

  ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി നാല്‍പ്പത്തിമൂന്ന് ലക്ഷം കടന്നു. മരണസംഖ്യ 37.51 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയാറ് ലക്ഷം കടന്നു.അതേസമയം, ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം ഇന്ത്യയിലെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തി. 63 ദിവസത്തിന്​ ശേഷമാണ്​ രാജ്യത്ത്​ രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയെത്തുന്നത്​. 86,498 പേര്‍ക്കാണ്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചത്​. ടെസ്​റ്റ്​…

Read More

യെമനിൽ ഡ്രോൺ ആക്രമണം; ഒരു കുട്ടിയടക്കം 21 പേർ കൊല്ലപ്പെട്ടു

യെമനിലുണ്ടായ മിസൈൽ ഡ്രോൺ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ അഭയാർഥിയായ അഞ്ചു വയസ്സുകാരിയും ഉൾപ്പെടും മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സ്ഫോടനമുണ്ടായത്. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമൻ പ്രധാന മന്ത്രി മയീൻ അബ്ദുൽ മലിക് പറഞ്ഞു

Read More

പാക്കിസ്ഥാനിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചു; 36 മരണം, നിരവധി പേർക്ക് പരുക്ക്

  പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 36 പേർ മരിച്ചു. 50ലേറെ പേർക്ക് അപകടത്തിൽ പരുക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് അപകടം നടന്നത്. ലാഹോറിൽ നിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന സർ സയ്യിദ് എക്‌സ്പ്രസും കറാച്ചിയിൽ നിന്ന് സർഗോധയിലേക്ക് പോകുകയായിരുന്ന മില്ലന്റ് എക്‌സ്പ്രസും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മില്ലന്റ് എക്‌സ്പ്രസിന്റെ ബോഗികൾ തലകീഴായി മറിഞ്ഞു 14 ബോഗികൾ പാളം തെറ്റി. എട്ട് ബോഗികൾ പൂർണമായും തകർന്നു. അപകടത്തിൽ പരുക്കേറ്റ പലരുടെയും നില അതീവ…

Read More

ചൈനയിൽ മൂന്ന് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് അനുമതി

  ചൈനയിൽ 3-17 വയസ്സിനിടയിലുള്ള കുട്ടികൾക്ക് കൊവിഡ് വാക്‌സിനേഷന് അനുമതി. സിനോവാക് നിർമിച്ച കോറണാവാക് ഉപയോഗിക്കാനാണ് അനുമതി. കുട്ടികളിൽ വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂർത്തിയായിരുന്നു. 3-17 വയസ്സിനിടയിലെ നൂറുകണക്കിന് പേർ പരീക്ഷണത്തിൽ പങ്കാളികളായെന്നും വാക്‌സിൻ മുതിർന്നവരില്ലെന്ന പോലെ കുട്ടികൾക്കും സുരക്ഷിതമാണെന്ന് സിനോവാക് അറിയിച്ചു. ചൈനയിൽ ഇതുവരെ 76.3 കോടി ആളുകൾക്ക് വാക്‌സിൻ കുത്തിവെച്ചിട്ടുണ്ട്.

Read More

തലച്ചോറിനെ ബാധിക്കുന്ന അജ്ഞാതരോഗം, വ്യാപനത്തിൽ ആശങ്ക

  ഒട്ടാവ: തലച്ചോറിനെ ബാധിക്കുന്നതെന്ന് കരുതുന്ന അജ്ഞാത രോഗത്തിന്റെ ഭീതിയിൽ കാനഡ. കാഴ്ച, കേൾവി പ്രശ്നങ്ങൾ, സ്മൃതിനാശം, ശരീരത്തിന്റെ സംതുലനം നഷ്ടപ്പെടൽ, നടക്കാൻ പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യയിലാണ് ഈ അജ്ഞാത രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതുകൊണ്ടുതന്നെ ന്യൂ ബ്രൺസ്വിക് സിൻഡ്രോം എന്നാണ് രോഗത്തിന് പേരുനൽകിയിരിക്കുന്നത്. 48 പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ആറ് പേർ രോഗം ബാധിച്ച് മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 18നും 85നും ഇടയിൽ പ്രായമുള്ളവരിലാണ് രോഗം സ്ഥിരീകരിച്ചട്ടുള്ളത്….

Read More

അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം; കുട്ടികളടക്കം 11 പേർ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിൽ റോഡരികിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5.30ഓടെ ബദ്ഗിസ് പ്രവിശ്യയിലെ അബ്കമരി ജില്ലയിലാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉണ്ടെന്ന് പ്രാദേശിക അധികൃതർ വ്യക്തമാക്കി. താലിബാനാണ് സംഭവത്തിന് പിന്നിലെന്ന് അബ്കമരി ഗവർണർ ആരോപിച്ചു. എന്നാൽ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Read More

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം

  പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതിക പ്രശ്‌നങ്ങളെ കുറിച്ച്‌ ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്. ‘പ്രകൃതിയ്ക്കായി ഈ സമയം’ (Time for Nature,) എന്നാതാണ് ഈ വര്‍ഷത്തെ പരിസ്ഥിതി ദിന മുദ്രാവാക്യം. പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച്‌ ലോകമെമ്ബാടുമുള്ള ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും ഇതിനായുള്ള കര്‍മ്മപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനുമായാണ് 1972 ജൂണ്‍ 5 മുതല്‍ ഐക്യരാഷ്ട്രസഭ പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്. മരങ്ങളും കാടുകളും സംരക്ഷിക്കുക,…

Read More

ഡൊണാൾഡ് ട്രംപിന് രണ്ട് വർഷത്തേക്ക് കൂടി ഫേസ്ബുക്കിൽ വിലക്ക്

  അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഫേസ്ബുക്കിൽ രണ്ട് വർഷത്തെ വിലക്ക്. ക്യാപിറ്റോൾ ആക്രമണത്തെ തുടർന്ന് ഏർപ്പെടുത്തിയ വിലക്ക് 2023 ജനുവരി ഏഴ് വരെ തുടരുമെന്ന് ഫേസ്ബുക്ക് അറിയിച്ചു. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പായി ട്രംപിന് ഫേസ്ബുക്ക് ഉപയോഗിക്കാം. ക്യാപിറ്റോൾ ആക്രമണത്തിന് പിന്നാലെ ട്വിറ്റർ, യൂട്യൂബ് പ്ലാറ്റ്‌ഫോമുകളും ട്രംപിന് വിലക്കേർപ്പെടുത്തിയിരുന്നു. സോഷ്യൽ മീഡിയ കമ്പനികൾ നിരോധനമേർപ്പെടുത്തിയതിന് പിന്നാലെ ട്രംപ് സ്വന്തമായി ബ്ലോഗ് ആരംഭിക്കുകയായിരുന്നു. എന്നാൽ ഇതും പൂട്ടി. എന്നാൽ ഞങ്ങൾക്ക് വോട്ട് ചെയ്ത 75 ദശലക്ഷം…

Read More

സുരക്ഷാ പ്രശ്‌നം: 59 ചൈനീസ് കമ്പനികൾക്ക് വിലക്കേർപ്പെടുത്തി അമേരിക്ക

സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 59 ചൈനീസ് കമ്പനികൾക്ക് യുഎസ് വിലക്കേർപ്പെടുത്തി. ഓഗസ്റ്റ് രണ്ട് മുതൽ വിലക്ക് നിലവിൽ വരും. ചാരവൃത്തി, വിവരങ്ങൾ ചോർത്തൽ എന്നിവ തടയുകയാണ് ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ വിശദീകരിച്ചു. ടെക് ഭീമന്മാരായ വാവെയ് അടക്കമുള്ള കമ്പനികൾക്കാണ് വിലക്ക്. വിദേശത്ത് ചൈന കൂടുതൽ ആക്രമണകാരിയായാണ് പെരുമാറുന്നതെന്ന് ബൈഡൻ ഭരണകൂടം ആരോപിച്ചു. 31 കമ്പനികളെ വിലക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്.

Read More