വിഷപദാർഥങ്ങൾ അടങ്ങിയ 1500 ൽ അധികം കളിപ്പാട്ടങ്ങൾ നിരോധിച്ച് ബഹ്‌റൈൻ
മനാമ: കുട്ടികളുടെ ആരോഗ്യത്തിന് ഹാനികരമായ വിഷപദാർഥങ്ങൾ അടങ്ങിയതാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 1500ഓളം കളിപ്പാട്ടങ്ങൾ ബഹ്‌റൈൻ മാർക്കറ്റിൽ നിന്ന് പിൻവലിക്കാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു. വാണിജ്യവ്യാപാര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഫീൽഡ് സർവേയുടെ ഭാഗമായി കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടകളിൽ നടത്തിയ പരിശോധനയിലാണ് കുട്ടികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും അപകടം വിതയ്ക്കുന്ന കളിപ്പാട്ടങ്ങൾ വ്യാപകമായി കണ്ടെത്തിയത്. പരിശോധനയുടെ ഭാഗമായി പിടിച്ചെടുത്ത കളിപ്പാട്ടങ്ങൾ ജിസിസി ഹെൽത്ത് കൗൺസിലിൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വസ്തുത കണ്ടെത്തിയതെന്ന് മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ശെയ്ഖ് ഹമദ്…