ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാർ ഭാരത് ബയോടെക് റദ്ദാക്കി

ബ്രസീലിലെ രണ്ട് കമ്പനികളുമായുള്ള കരാർ റദ്ദാക്കിയതായി ഭാരത് ബയോടെക്. പ്രെസിസ മെഡികാമെന്റോാസ്, എൻവിക്സിയ ഫാർമസ്യൂട്ടിക്കൽസ് എന്നീ കമ്പനികളുമായുള്ള കരാറാണ് റദ്ദാക്കിയിരിക്കുന്നത്. ധാരണാപത്രം അടിയന്തര പ്രാബല്യത്തിൽ അവസാനിപ്പിച്ചതായി കമ്പനി അറിയിച്ചു. 20 ദശലക്ഷം ഡോസ് കോവാക്സിൻ 324 ദശലക്ഷം ഡോളറിനു നൽകാനായിരുന്നു കരാർ. കൂടിയ വിലയ്ക്കാണ് വാക്സീൻ വാങ്ങുന്നതെന്ന് ബ്രസീൽ പ്രസിഡന്റ് ജെയർ ബോൾസോനാരോയ്ക്കെതിരെ ആരോപണമുയർന്നിരുന്നു. ഇതോടെ ബ്രസീലിയൻ ഫെഡറൽ പ്രോസിക്യൂട്ടേഴ്സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് കരാർ റദ്ദാക്കിയത്.

Read More

ഓസ്‌ട്രേലിയയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുട്ടിയും മരിച്ചു

ഓസ്ട്രേലിയയിലുണ്ടായ വാഹനാപകടത്തിൽ മലയാളികളായ അമ്മയും കുട്ടിയും മരിച്ചു. ചാലക്കുടി പോട്ട സ്വദേശിനി ലോട്‌സിയും കുട്ടിയുമാണ് മരിച്ചത്. ലോട്‌സിയുടെ ഭർത്താവിനെയും മറ്റ് രണ്ട് മക്കളെയും പരിക്കുകളോടെ ബ്രിസ്ബെയ്‌നിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ ഒരു കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്. ഇവർ സഞ്ചരിച്ചിരുന്ന കാറും ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. പുലർച്ചെ നാല് മണിക്കായിരുന്നു സംഭവം നടന്നത്.

Read More

അതിശക്തമായ മഴയിൽ ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു; ആർക്കും ജീവഹാനിയില്ല

കനത്ത മഴയിൽ ചൈനയിൽ രണ്ട് അണക്കെട്ടുകൾ തകർന്നു. ഇന്നർ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകർന്നത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഞായറാഴ്ച മുതൽ അതിശക്തമായ മഴയാണ് മേഖലയിൽ ലഭിച്ചത്. അപകടം മുൻകൂട്ടി കണ്ട് ആളുകളെ ഒഴിപ്പിച്ചതിനാൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് അധികൃതർ പറയുന്നു നേരത്തെ തന്നെ ഈ പ്രദേശങ്ങളിൽ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നൽകിയിരുന്നു. കഴിഞ്ഞ ആഴ്ച അണക്കെട്ടിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു. അണക്കെട്ട് തകർന്നതിന് പിന്നാലെ ദുരന്തനിവാരണ സേന മേഖലയിൽ…

Read More

മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ വെറ്ററിനറി ഡോക്ടർ മരിച്ചു

കുരങ്ങിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മങ്കി ബി വൈറസ് ബാധിച്ച് ചൈനയിൽ ഒരാൾ മരിച്ചു. വെറ്ററിനറി ഡോക്ടറാണ് മരിച്ചത്. കുരങ്ങുകളെ പരിശോധിച്ചപ്പോൾ വൈറസ് ഡോക്ടറെ ബാധിച്ചതാകാമെന്നാണ് സൂചന. മെയ് 27നായിരുന്നു ഡോക്ടർ വൈറസ് ബാധയേറ്റ് മരിച്ചത്. കുരങ്ങിന്റെ സ്രവവുമായി നേരിട്ട് സമ്പർക്കം വരുമ്പോഴോ കടിയേൽക്കുമ്പോഴോ ആണ് വൈറസ് ബാധയുണ്ടാകുക. വൈറസ് ബാധിച്ച് ഒരുമാസത്തിനുള്ളിലാണ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. പനി, വിറയൽ, പേശിവേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണം. ഹെർപസ് ബി, ഹെർപസ് വൈറസ് സിമിയെ എന്ന പേരിലും ഇവ…

Read More

ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; അറഫാ സംഗമം ഇന്ന്

  ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം. കോവിഡ് സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ മുന്‍കരുതലുകള്‍ക്കിടയിലാണ് ഇത്തവണയും ഹജ്ജ് കര്‍മങ്ങള്‍ നടക്കുന്നത്. മക്കയിലെത്തിയ തീര്‍ത്ഥാടകര്‍ മസ്ജിദുല്‍ ഹറാമിലെത്തി ത്വവാഫുല്‍ ഖുദൂം നിര്‍വഹിച്ച് മിനയിലെത്തി. ഹജ്ജിനുള്ള പ്രത്യേക വസ്ത്രം ധരിച്ച് മക്കയിലെത്തി വിശുദ്ധ കഅബയെ പ്രദിക്ഷണം വച്ച ശേഷം ഇന്നലെ രാത്രിയാണ് തീര്‍ത്ഥാടകര്‍ തമ്പുകളുടെ നഗരമായ മിനായിലേക്ക് നീങ്ങി തുടങ്ങിയത്. ഇന്ന് ഉച്ച മുതല്‍ നാളെ പുലര്‍ച്ചെ വരെ മിനായില്‍ താമസിക്കുക എന്നതാണ് ഹജ്ജിന്റെ ആദ്യത്തെ കര്‍മം….

Read More

പ്രളയത്തിൽ മുങ്ങി ജർമനിയും ബെൽജിയവും; മരണസംഖ്യ 180 കടന്നു

  ജർമനി, ബെൽജിയം അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിൽ പ്രളയത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 180 കടന്നു. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. കനത്ത മഴയിൽ നദികൾ കരകവിഞ്ഞൊഴുകിയതോടെയാണ് മേഖലകൾ വെള്ളത്തിനടിയിലായത്. ജർമനിയിലാണ് കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 150 പേർ ജർമനിയിൽ മരിച്ചു. ബെൽജിയത്തിൽ 30 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്ത കാലത്തൊന്നും അഭിമുഖീകരിക്കാത്ത വലിയ ദുരന്തമെന്നാണ് അധികൃതർ തന്നെ വിശേഷിപ്പിക്കുന്നത്. നദികളുടെ കരകളിൽ താമസിച്ചവരാണ് മരിച്ചവരിൽ ഏറെയും. പ്രതീക്ഷിക്കാതെയാണ് രാജ്യം പ്രളയത്തിൽ മുങ്ങിയത്. ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ഇത് സാരമായി…

Read More

രണ്ട് ഡോസ് വാക്‌സിനെടുത്ത ബ്രീട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊവിഡ്

  രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ സ്വീകരിച്ച ബ്രിട്ടന്റെ ആരോഗ്യമന്ത്രി സാജിദ് ജാവിദിന് കൊവിഡ്. കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റൈനിലാണെന്നും സാജിദ് തന്നെയാണ് അറിയിച്ചത്. രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിരുന്നതാണെന്നും ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും മന്ത്രി അറിയിച്ചു ജനുവരിക്ക് ശേഷം ഇതാദ്യമായി ബ്രിട്ടനിലെ കൊവിഡ് പ്രതിദിന കേസുകൾ അമ്പതിനായിരത്തിന് മുകളിലെത്തുകയും ചെയ്തു. പ്രായപൂർത്തിയായവരിൽ മൂന്നിലൊരു ഭാഗം പേരും വാക്‌സിൻ എടുത്തതായും വൈറസ് ബാധ തടയനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാജിദ് ജാവിദ് അറിയിച്ചു.

Read More

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം

കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം കോവിഷീൽഡ് വാക്‌സിന് 16 യൂറോപ്പ്യൻ രാജ്യങ്ങളുടെ അംഗീകാരം. ഫ്രാൻസാണ് ഏറ്റവും ഒടുവിൽ അംഗീകാരം നൽകിയത്. ഇതോടെ യൂറോപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 16 ഇടത്ത് കോവിഷീൽഡിന് അംഗീകാരമുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. കോവിഷീൽഡിന് അംഗീകാരം ലഭിച്ച രാജ്യങ്ങൾ : ഓസ്ട്രിയ, ബെൽജിയം, ബൾഗേരിയ, ഫിൻലൻഡ്, ജർമനി, ഗ്രീസ്, ഹംഗറി, ഐസ്ലൻഡ്, അയർലൻഡ്, ലാത്വിയ, നെതർലൻഡ്, സ്ലോവേനിയ, സ്‌പെയ്ൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, ഫ്രാൻസ്, അഫ്ഗാനിസ്ഥാൻ, ആന്റിഗ്വാ ആൻഡ് ബർബുദ, അർജന്റീന,…

Read More

ഡാനിഷ് സിദ്ധിഖിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിച്ച് താലിബാൻ; പങ്കില്ലെന്നും അവകാശവാദം

  റോയിട്ടേഴ്‌സിന്റെ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ തങ്ങൾക്ക് പങ്കില്ലെന്ന് താലിബാൻ. അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് കൊല്ലപ്പെട്ടത്. മധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടലിനെ കുറിച്ച് അറിയില്ല. അദ്ദേഹം എങ്ങനെയാണ് മരിച്ചതെന്നും അറിയില്ലെന്ന് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് പറഞ്ഞു യുദ്ധമേഖലയിലേക്ക് ഏതെങ്കിലും മാധ്യമപ്രവർത്തകർ പ്രവേശിച്ചാൽ അവർക്ക് ആവശ്യമുള്ള സുരക്ഷ ഞങ്ങൾ നൽകാറുണ്ട്. ഇന്ത്യൻ മാധ്യമപ്രവർത്തകനായ ഡാനിഷ് സിദ്ധിഖി കൊല്ലപ്പെട്ടതിൽ ഞങ്ങൾ ഖേദിക്കുന്നുവെന്നും താലിബാൻ പറഞ്ഞു

Read More

യൂറോപ്പിൽ പ്രളയം: എഴുപതോളം പേർ മരിച്ചു, വ്യാപക നാശനഷ്ടം

  കനത്ത മഴയെ തുടർന്ന് കിഴക്കൻ യൂറോപ്പിൽ പ്രളയം. ജർമനി, ബെൽജിയം, നെതർലാൻഡ്, സ്വിറ്റ്‌സർലാൻഡ് തുടങ്ങിയ രാജ്യങ്ങളെയാണ് പ്രളയം സാരമായി ബാധിച്ചത്. കനത്ത മഴയിൽ നദികൾ കര കവിഞ്ഞൊഴുകിയതിനെ തുടർന്ന് വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എഴുപതോളം പേർ മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോട്ട് ചെയ്യുന്നു ബെൽജിയത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്. ജർമനിയിലാണ് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജർമനിയിലെയും ബെൽജിയത്തിലെയും നദീതീരത്തുള്ള വീടുകൾ തകർന്നുവീണു. ആയിരത്തിലധികം പേരെ കാണാതായിട്ടുണ്ട്.

Read More