വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ: 16 മരണം

  ധാക്ക: വിവാഹപാര്‍ട്ടിക്കിടെ ശക്തമായ ഇടിമിന്നൽ. 16 പേർ മരണപ്പെട്ടു. സംഘത്തിലുണ്ടായിരുന്ന വരന് പൊള്ളലേറ്റു. വധു സുരക്ഷിതയാണ്. ബംഗ്ലാദേശിലാണ് അപകടം. നദിയോട് ചേര്‍ന്നുള്ള നഗരമായ ഷിബ്ഗഞ്ചില്‍ ബുധനാഴ്ചയാണ് സംഭവം. വിവാഹപാര്‍ട്ടിക്ക് എത്തിയ സംഘത്തിന് ഇടിമിന്നലേറ്റതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. കല്യാണ സംഘത്തോടൊപ്പം വധു ഉണ്ടായിരുന്നില്ല. നിമിഷങ്ങള്‍ക്കകം ഉണ്ടായ പ്രഹരശേഷി കൂടിയ തുടര്‍ച്ചയായ ഇടിമിന്നലേറ്റ് 16 പേരാണ് മരിച്ചത്.  

Read More

യു എ ഇ യാത്രാവിലക്കില്‍ ഇളവ്; പ്രവാസികള്‍ക്ക് നാളെ മുതല്‍ മടങ്ങാം

യാത്രാവിലക്കില്‍ ഇളവ് വന്നതോടെ പ്രവാസികള്‍ക്ക് നാളെ മുതല്‍ യു എ ഇയിലേക്ക് മടങ്ങാം. കാല്‍ ലക്ഷത്തിലേറെ രൂപയാണ് ഒരു യാത്രക്കാരന് കേരളത്തില്‍ നിന്ന് യു എ ഇയിലേക്ക് ഈടാക്കുന്നത്. യു എ ഇ അംഗീകരിച്ച വാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ച താമസവിസകാര്‍ക്ക് നാളെ മുതല്‍ തൊഴിലിടത്തേക്ക് മടങ്ങാം. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് ആസ്ട്രാസെനക എന്ന പേരിലാണ് യു എ ഇ അംഗീകരിച്ചിരിക്കുന്നത്. യാത്രക്കാര്‍…

Read More

ഇന്ത്യക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ

  ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള താമസ വിസക്കാർക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നൽകി യുഎഇ. കൊവിഡ് വാക്‌സിൻ സ്വീകരിച്ച യുഎഇ താമസ വിസക്കാർക്ക് ഓഗസ്റ്റ് അഞ്ച് മുതൽ തിരികെയെത്താം. യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം വാക്‌സിൻ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കാണിക്കണം. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഇളവ് ബാധകമാണ്. യുഎഇയിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യപ്രവർത്തകർ, വിദ്യാഭ്യാസ…

Read More

മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ നൽകാൻ യുഎഇയിൽ അനുമതി

  മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്‌സിൻ നൽകാൻ യുഎഇയിൽ അനുമതി. യുഎഇ ആരോഗ്യ മന്ത്രാലയമാണ് അനുമതി നൽകിയത്. മൂന്ന് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്‌സിൻ ലഭിക്കുക നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്‌സിന് അനുമതി നൽകിയിരിക്കുന്നത്. 900 കുട്ടികൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ വാക്‌സിൻ നൽകിയിരുന്നു.

Read More

അഫ്ഗാനിലെ യു എൻ ഓഫീസിന് നേരെ താലിബാൻ ആക്രമണം; സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു

  അഫ്ഗാനിസ്ഥാനിലെ ഹെറാത്ത് പ്രവിശ്യയിലുള്ള ഐക്യരാഷ്ട്രസഭയുടെ ഓഫീസിനു നേരെ താലിബാൻ ആക്രമണം. സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഓഫീസിന്റെ പ്രവേശന കവാടത്തിന് നേർക്ക് നടത്തിയ ആക്രമണത്തിൽ യുഎൻ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടില്ല. എന്നാൽ സംഭവത്തിൽ ഇതുവരെയും താലിബാൻ പ്രതികരിച്ചിട്ടില്ല. ഐക്യരാഷ്ട്ര സഭയ്‌ക്കെതിരായ ഈ ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയുടെ അഫ്ഗാനിലെ പ്രത്യേക പ്രതിനിധി ഡെബോറ ലിയോൺസ് പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം പ്രതികരിച്ചു.

Read More

‘ഡെൽറ്റ വകഭേദം ചിക്കൻ പോക്സ് പോലെ പടരും’ ; വ്യാപനം ഗുരുതരമാകുമെന്ന് റിപ്പോർട്ട്

കോറോണവൈറസിന്റെ ഡെൽറ്റ വകഭേദം മറ്റു വകഭേദങ്ങളെക്കാൾ അപകടകാരിയെന്ന് റിപോർട്ടുകൾ. ഈ വകഭേദം ശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നും ചിക്കൻ പോക്സ് പോലെ പടരുമെന്നും അമേരിക്കൻ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാക്സിനെടുത്തവരിലും അല്ലാത്തവരിലും ഒരുപോലെ ഡെൽറ്റ വകഭേദം വ്യാപിക്കുമെന്നും സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രെവെൻഷന്റെ രേഖകൾ പറയുന്നു. ദി വാഷിംഗ്ടൺ പോസ്റ്റ് പത്രമാണ് രേഖകളിലെ വിവരങ്ങൾ പുറത്ത് വിട്ടത്. കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദം ഇന്ത്യയിലാണ് ആദ്യമായി റിപ്പോർട്ട് ചെയ്തത്….

Read More

അലാസ്‌കയില്‍ ശക്തമായ ഭൂചലനം: സുനാമി മുന്നറിയിപ്പ്

വാഷിങ്ടണ്‍: അലാസ്‌കയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപോര്‍ട്ട് ചെയ്യുന്നു. അലാസ്‌കയുടെ തെക്ക് കിഴക്ക് 96 കിലോമീറ്റര്‍ മാറി 46.7 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലത്തിന്റെ പ്രഭവകേന്ദ്രം. ബുധനാഴ്ച പ്രാദേശിക സമയം രാത്രി 10.15 ഓടെയാണ് ഭൂചലനം ഉണ്ടായത്. ഇതോടെ അലാസ്‌കയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആദ്യത്തെ ശക്തിയേറിയ ഭൂചലനത്തിന് പിന്നാലെ റിക്ടര്‍ സ്‌കെയിലില്‍ 6.2, 5.6 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.  

Read More

ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലും കനത്ത മഴയും വെള്ളപ്പൊക്കവും; 15000 ത്തോളം ആളുകളെ മാറ്റി പാർപ്പിച്ചു; കാലാവസ്ഥ വ്യതിയാനമെന്ന് ആശങ്ക

  മാനില: ചൈനയ്ക്ക് പിന്നാലെ ഫിലിപ്പീൻസിലെ കനത്ത മഴ രേഖപ്പെടുത്തി. ആയിരകണക്കിന് ആളുകളെയാണ് ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽ നിന്ന് ശനിയാഴ്ച മാറ്റിപാർപ്പിച്ചത്. തലസ്ഥാന നഗരിക്കൊപ്പം സമീപ പ്രദേശങ്ങളിലും കനത്ത മഴയും കാറ്റും പ്രളയവും ഉണ്ടായത്. ഏകദേശം 15000 പേരെ മനിലയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് മാറ്റി പാർപ്പിച്ചതായി ആണ് നാഷണൽ ഡിസാസ്റ്റർ ഏജൻസി പറയുന്നത്. ഇവരെ വിവിധ സർക്കാർ കേന്ദ്രങ്ങളിലായി ആണ് പാർപ്പിച്ചിരിക്കുന്നത്. അതെസമയം കോവിഡ് രോഗബാധയുടെ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനും സാധിക്കുന്നുണ്ട്. ഫിലിപ്പീൻസിലെ തലസ്ഥാനത്ത്…

Read More

ചൈനയിലെ വെയര്‍ ഹൗസില്‍ തീപ്പിടിത്തം; 14 മരണം, നിരവധി പേര്‍ക്കു പരിക്ക്

ബീജിങ്: വടക്കുകിഴക്കന്‍ ചൈനയിലെ ഒരു വെയര്‍ ഹൗസിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിക്കുകയും 12 പന്ത്രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ പ്രവിശ്യയായ ജിലീന്റെ തലസ്ഥാനമായ ചാങ്ചുനില്‍ സ്ഥിതിചെയ്യുന്ന ലോജിസ്റ്റിക് വെയര്‍ ഹൗസിലാണ് ശനിയാഴ്ച ഉച്ചയോടെ തീപ്പിടിത്തമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. തീപ്പിടിത്തത്തിന്റെ കാരണം അന്വേഷിക്കുകയാണെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കി. കെട്ടിടങ്ങളുടെ അനധികൃത നിര്‍മാണവും തീപ്പിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രയാസമുണ്ടാക്കുന്ന കെട്ടിടങ്ങളും കാരണം ചൈനയില്‍ തീപ്പിടിത്ത അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ഇക്കഴിഞ്ഞ ജൂണില്‍…

Read More

കോവിഡിന് പിന്നാലെ ‘കാൻഡിഡ ഓറിസ്‘ പടരുന്നു: ചികിത്സയില്ലാത്ത മഹാവ്യാധിയുടെ ലക്ഷണങ്ങൾ അറിഞ്ഞിരിക്കാം

വാഷിംഗ്ടൺ: കോവിഡിന് പിന്നാലെ മാരക ഫംഗസ് ബാധയായ കാൻഡിഡ ഓറിസ് അമേരിക്കയിൽ വ്യാപകമാകുന്നതായി റിപ്പോർട്ട്. യീസ്റ്റിന്റെ ദോഷകരമായ രൂപമായ കാന്‍ഡിഡ ഓറിസ് അത്യന്തം അപകടകാരിയായ ഫംഗസാണ്. ഇത് രക്തപ്രവാഹ അണുബാധയ്ക്കും മരണത്തിനും കാരണമാകും. ഫംഗസ് രക്തപ്രവാഹത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അതിമാരകമായേക്കാമെന്നാണ് സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്. ആന്റിഫംഗല്‍ മരുന്നുകള്‍ക്ക് ഇവയെ പ്രതിരോധിക്കാനാവില്ലെന്നതും സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. വിട്ടുമാറാത്ത പനിയും വിറയലുമാണ് രോഗലക്ഷണങ്ങൾ. അണുബാധ മാരകമാകുന്നത് ചർമ്മത്തെ ബാധിക്കുമ്പോഴാണ്. കാന്‍ഡിഡ ഓറിസ് പോലുള്ള…

Read More