യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍

  യുഎസില്‍ ഫൈസര്‍, മോഡേണ കോവിഡ് 19 വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ചവരില്‍ ഹൃദയമെരിച്ചില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) രംഗത്തെത്തി. പ്രസ്തുത വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരായ ആണ്‍കുട്ടികളിലും യുവജനങ്ങളിലും മേല്‍പ്പറഞ്ഞ ശാരീരിക അസ്വസ്ഥതയുണ്ടായതിനെക്കുറിച്ചായിരിക്കും വിശദമായ അന്വേഷണം നടത്തുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനെ തുടര്‍ന്നാണോ ഇവര്‍ക്ക് ബുദ്ധിമുട്ടുകളുണ്ടായിരിക്കുന്നതെന്നത് ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അപൂര്‍വമായാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കിലും അന്വേഷണം നടത്തുമെന്നാണ് സിഡിസി സ്ഥിരീകരിച്ചിരിക്കുന്നത്….

Read More

ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വാതകം ചോര്‍ന്നു; നിരവധി മരണം

ബീജിംഗ്: ചൈനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ വാതക ചോര്‍ച്ച. വിഷവാതകം ശ്വസിച്ച് നിരവധിയാളുകള്‍ മരിച്ചു. ഇതുവരെ 8 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 3 പേരുടെ നില ഗുരുതരമായി തുടരുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. ദക്ഷിണ ചൈനയിലെ ഗുയ്‌സോയി പ്രവിശ്യയില്‍ പ്രവര്‍ത്തിക്കുന്ന കെമിക്കല്‍ ഫാക്ടറിയിലാണ് വാതക ചോര്‍ച്ച ഉണ്ടായത്. മീഥൈല്‍ ഫോര്‍മേറ്റ് എന്ന വാതകം ചോര്‍ന്നാണ് ദുരന്തമുണ്ടായത്. കമ്പനിയില്‍ നിന്നും കൊണ്ടുപോകുന്നതിനായി വാഹനത്തിലേയ്ക്ക് മാറ്റുന്നതിനിടെ വാതകം ചോരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വാതക ചോര്‍ച്ചയെ തുടര്‍ന്ന് നിരവധി പേര്‍ കമ്പനിക്ക് സമീപം ബോധരഹിതരായി വീണിരുന്നുവെന്നും…

Read More

കടന്നുകളയാൻ സാധ്യത: മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക കോടതി

  ബാങ്ക് വായ്പാ തട്ടിപ്പ് കേസ് പ്രതി മെഹുൽ ചോക്‌സിക്ക് ജാമ്യം നിഷേധിച്ച് ഡൊമിനിക്ക കോടതി. ജാമ്യം ലഭിച്ചാൽ മെഹുൽ ചോക്‌സി കടന്നുകളയാൻ സാധ്യതയുണ്ടെന്ന് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്. മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ ചോക്‌സി ഡൊമനിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ചോക്‌സിക്ക് ഡൊമിനിക്കയുമായി യാതൊരു ബന്ധമില്ലെന്നും അതിനാൽ ഒളിച്ചോടില്ലെന്ന് ഉറപ്പാക്കാൻ നിബന്ധനകൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിചാരണ പൂർത്തിയാകും വരെ ഡൊമനിക്കയിൽ തന്നെ തുടരാനും അതുവരെ ചോക്‌സിയുടെ മനുഷ്യാവകാശങ്ങൾ ഡൊമിനിക സർക്കാർ സംരക്ഷിക്കണമെന്നും കോടി…

Read More

യു എസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് പുടിൻ

യുഎസ്-റഷ്യ ബന്ധം അതിന്റെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. എൻ.ബി.സിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് യുഎസുമായുള്ള നയതന്ത്ര ബന്ധത്തിലെ പ്രശ്‌നങ്ങളെ കുറിച്ച് പുടിൻ സംസാരിച്ചത്. ‘ഇക്കഴിഞ്ഞ വർഷങ്ങളിലായി അമേരിക്കയുമായുള്ള നയതന്ത്ര ബന്ധത്തിൽ വലിയ വിള്ളലുകളാണുണ്ടായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നിലവിൽ മോശപ്പെട്ട നിലയിലാണ്,’ പുടിൻ പറഞ്ഞു. റഷ്യക്കെതിരെയും തനിക്കെതിരെയും ഉയർന്ന വിവാദങ്ങളിൽ മറുപടി പറയാൻ പുടിൻ തയാറായില്ല. റഷ്യയിലെ പ്രതിപക്ഷ നേതൃസ്ഥാനങ്ങളിലുള്ളവർക്കെതിരെ നടന്ന ആക്രമണങ്ങളിലും അദ്ദേഹം പ്രതികരിക്കാൻ തയാറായില്ല.

Read More

ന്യൂയോർക്ക് സിറ്റി പോലീസ് ഡിപ്പാർട്ട്‌മെന്റിൽ ഡെപ്യൂട്ടി ഇൻസ്‌പെക്ടറായി മലയാളി

  ലോകത്തിലെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോർക്ക് സിറ്റി പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ (എൻ.വൈ.പി.ഡി) ഇനി മലയാളിയും. ഡെപ്യൂട്ടി ഇൻസ്‌പെക്ടറായി ക്യാപ്റ്റൻ ലിജു തോട്ടം നിയമിതനായി. ഇന്നലെ പൊലീസ് അക്കാദമിയിൽ നടന്ന ചടങ്ങിൽ ലിജു തോട്ടം ഔദ്യോഗികമായി സ്ഥാനമേറ്റു. ഇതോടെ ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരൻ എന്ന റെക്കോർഡും ലിജു തോട്ടം സ്വന്തമാക്കി.

Read More

ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് വിലക്കേർപ്പെടുത്തി ചൈന

  ഇന്ത്യയിൽ നിന്നുള്ള സമുദ്രോത്പന്നങ്ങൾക്ക് ചൈനയിൽ വിലക്ക്. കോവിഡ് വൈറസിന്റെ കണികകൾ ഭക്ഷ്യവസ്തുക്കളിൽ കണ്ടെത്തിയതിനെതുടർന്ന് വിലക്കിയത്. ഒരാഴ്ചത്തേക്കാണ് വിലക്ക്. ഇന്ത്യയിലെ ആറ് കമ്പനികളിൽ നിന്നെത്തിയ ഉത്പന്നങ്ങൾക്കാണ് താൽക്കാലിക വിലക്കേർപ്പെടുത്തിയത്. ചൈനീസ് കസ്റ്റംസ് നടത്തിയ പരിശോധനയിൽ മത്സ്യം പൊതിയാൻ ഉപയോഗിച്ച കവറുകളുടെ പുറത്താണ് കൊവിഡ് വൈറസുകൾ കണ്ടെത്തിയത്.  

Read More

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു

  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു.മരണസംഖ്യ 37.76 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ്…

Read More

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രസിഡന്റ് ജോ ബൈഡൻ നീക്കി

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നീക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്‌. രാജ്യത്തിന്റെ…

Read More

2021 ലെ ആദ്യ സൂര്യഗ്രഹണം നാളെ; എപ്പോള്‍, എവിടെയൊക്കെ ദൃശ്യമാവും

കൊല്‍ക്കത്ത: 2021ലെ ആദ്യ സൂര്യഗ്രഹണം നാളെ. മൂന്ന് മിനിറ്റും 51 സെക്കന്‍ഡുമാണ് ഗ്രഹണദൈര്‍ഘ്യമെന്ന് നാസയുടെ വെബ്‌സൈറ്റില്‍ പറയുന്നു. എന്നാല്‍, ഭാഗികഗ്രഹണമായിരിക്കും നാളെ ഉണ്ടാവുക. സൂര്യന്റെ ഒരുഭാഗം മാത്രമായിരിക്കും മറയുക. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ വരുമ്പോള്‍ സൂര്യന്‍ ഭാഗികമായോ, പൂര്‍ണമായോ മറയപ്പെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. കാനഡയുടെ ചില ഭാഗങ്ങളില്‍, ഗ്രീന്‍ലാന്‍ഡ്, വടക്കന്‍ റഷ്യ, ഈസ്‌റ്റേണ്‍ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ്, നോര്‍ത്തേണ്‍ അലാസ്‌ക, കാനഡയുടെ ഭൂരിഭാഗവും, കരീബിയന്‍, യൂറോപ്പ്, ഏഷ്യ, വടക്കന്‍ ആഫ്രിക്ക എന്നിവയുടെ ചില ഭാഗങ്ങളിലുമാവും ഗ്രഹണം ദൃശ്യമാവുക. ലോകത്തിന്റെ…

Read More

ഒറ്റപ്രസവത്തില്‍ 10 കുഞ്ഞുങ്ങൾ:ലോകത്തെ അത്ഭുതപ്പെടുത്തി മുപ്പത്തിയെഴുകാരി

  കേപ്ടൗൺ:ഒറ്റപ്രസവത്തില്‍ പത്ത് കുട്ടികൾക്ക് ജൻമം നൽകി ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ യുവതി.ഒറ്റപ്രസവത്തില്‍ പത്ത് കുഞ്ഞുങ്ങള്‍ ജനിക്കുന്ന ലോകത്തിലെ ആദ്യത്തെ കേസാണിതെന്നാണ് റിപ്പോര്‍ട്ട്. എട്ട് കുട്ടികളാണ് തൻറെ ഗർഭപത്രത്തിൽ വളരുന്നതെന്ന് ഡോക്ടര്‍ അറിയിച്ചപ്പോള്‍ ആദ്യം ഒന്ന് ഞെട്ടി, പിന്നീട് അതുള്‍ക്കൊള്ളാനുള്ള ശ്രമമായി . ഗോസിയാമെ തമാരാ സിതോള്‍ പറയുന്നു . ” ഒന്നിലേറെ കുട്ടികളുണ്ട് എന്ന് ഡോക്ടര്‍ പറയുമ്പോള്‍ രണ്ടോ മൂന്നോ കുട്ടികളെന്ന് വിശ്വസിക്കാനായിരുന്നു ഇഷ്ടം. കുട്ടികളെ ഇഷ്ടമില്ലാത്തതു കൊണ്ടല്ല മറിച്ച് എണ്ണം കൂടുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് ഗര്‍ഭപാത്രത്തിനുള്ളില്‍…

Read More