ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം കടന്നു.കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.മരണസംഖ്യയും കുത്തനെ ഉയരുകയാണ്.29.48 ലക്ഷം പേരാണ് മരിച്ചത്. നിലവില്‍ രണ്ട് കോടി മുപ്പത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്.

യുഎസില്‍ മൂന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 5.75 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം രോഗബാധിതരുണ്ട്. 3.53 ലക്ഷം പേര്‍ മരിച്ചു. ഫ്രാന്‍സില്‍ കൊവിഡ് ബാധിതരുടെ എണ്ണം അന്‍പത് ലക്ഷം പിന്നിട്ടു.
ഇന്ത്യയില്‍ ഒന്നരലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ ആറാം ദിവസമാണ് രാജ്യത്ത് ഒരു ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1.33 കോടി കടന്നു.ആകെ മരണം 1.69 ലക്ഷം പിന്നിട്ടു.പത്ത് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്.