ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ വാക്‌സിന് യുഎസിൽ അനുമതി; പുറത്തിറങ്ങിയത് ഒറ്റ ഡോസ് വാക്‌സിൻ
ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ കൊവിഡ് വാക്‌സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി. വാക്‌സിൻ ഉടൻ തന്നെ ഉപയോഗിച്ച് തുടങ്ങും. ഒറ്റ ഡോസ് വാക്‌സിനാണ് ജോൺസൺ ആൻഡ് ജോൺസൺ പുറത്തിറക്കിയിരിക്കുന്നത് കൊവിഡിന്റെ പുതിയ വകഭേദത്തെ തടയാൻ ഈ വാക്‌സിൻ ഫലപ്രദമാണെന്നാണ് പഠനം. കൊവിഡ് പ്രതിസന്ധിക്ക് അറുതി വരുത്താൻ നിർണായക മുന്നേറ്റമെന്നാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇതോനോട് പ്രതികരിച്ചത് 85.8 ശതമാനമാണ് വാക്‌സിന്റെ ഫലപ്രാപ്തി. ആഫ്രിക്കയിൽ നടത്തിയ പഠനത്തിൽ 81.7 ശതമാനവും ബ്രസീലിൽ 87.6 ശതമാനവും ഫലപ്രാപ്തി…