കോവിഡ് മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചിട്ട് ഇന്ന് ഒരു വര്‍ഷ. 2020 മാര്‍ച്ച് 11നാണ് ലോകാരോഗ്യ സംഘനട ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അഥാനം ഗെബ്രിയേസസ് കോവിഡിനെ ആഗോള മഹാമാരിയായി വിശേഷിപ്പിക്കാമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
എല്ലാ ഭൂഖണ്ഡങ്ങളിലുമായി 110ല്‍പ്പരം രാജ്യങ്ങളില്‍ കോവിഡ് പടര്‍ന്ന സാഹചര്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഈ സമയം കേരളത്തില്‍ ആകെ 17 പേര്‍ക്കായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്. 14പേര്‍ ചികിത്സയിലും മൂന്ന് പേര്‍ രോഗമുക്തരുമായിരുന്നു. കോവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന പതിയെ രോഗമുക്തി നേടിയ ആ സമയം രോഗനിരക്ക് വര്‍ധിച്ച യൂറോപ്പില്‍ കടുത്ത ആശങ്ക നിലനിന്നിരുന്നു. വാക്‌സിന്‍ എത്തിയതോടെ ഒരു വര്‍ഷം കഴിയുമ്പോള്‍ പല രാജ്യങ്ങളും തിരിച്ചുവരവിന്റെ പാതയിലാണ്.