Headlines

കമലഹാസന്റെ മൂന്നാം മുന്നണിയിൽ ഇനി എസ്ഡിപിഐയും

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് ‌ തയ്യറെടുക്കുകയാണ് തമിഴ്നാട്. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ നടൻ കമലഹാസന്റെ മക്കള്‍ നീതി മയ്യം (എം.എന്‍.എം) നയിക്കുന്ന മൂന്നാം മുന്നണിയുമായി സഖ്യത്തിൽ ആയിരിക്കുകയാണ്. കമലുമായി എസ്.ഡി.പി.ഐ നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ ആണ് തീരുമാനം. മുന്നണിയില്‍ 18 സീറ്റുകളില്‍ എസ്.ഡി.പി.ഐ മത്സരിക്കും.

25 സീറ്റുകളായിരുന്നു തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കമല്‍ 18 സീറ്റുകള്‍ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും തമിഴ്നാട് എസ്.ഡി.പി.ഐയുടെ ചുമതലയുളള അബ്ദുള്‍ മജീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനു ഒപ്പമായിരുന്നു എസ്.ഡി.പി.ഐ മത്സരിച്ചത്.