അമേരിക്കയിൽ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി, പാരീസ് ഉടമ്പടിയിൽ അംഗമാകും; ട്രംപിനെ തിരുത്തി ബൈഡന്റെ ഉത്തരവുകൾ
അമേരിക്കൻ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തിരുത്തി ഡോ ബൈഡന്റെ ഉത്തരവുകൾ. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വൈറ്റ് ഹൗസിൽ എത്തിയ ബൈഡൻ എക്‌സിക്യൂട്ടീവ് ഉത്തരവുകൾ ഒപ്പിട്ടു 17 ഉത്തരവുകളിലാണ് ബൈഡന്റെ ഒപ്പിട്ടത്. പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുകയും, പാരീസ് കാലാവസ്ഥാ ഉടമ്പടിയിൽ അമേരിക്ക വീണ്ടും അംഗമാകുകയും ചെയ്യുന്നതടക്കമുള്ള ഉത്തരവുകളാണിത്. വിസ നിയമങ്ങളിലും അഭയാർഥി പ്രശ്‌നത്തിലും കൂടുതൽ ഉദാര നടപടികളുണ്ടാകും ലോകാരോഗ്യ സംഘടനയിൽ വീണ്ടും ചേരും, സർക്കാർ സ്ഥാപനങ്ങളിലടക്കം 100 ദിവസത്തേക്ക് മാസ്‌ക് നിർബന്ധമാക്കും,…