അമേരിക്കയിലെ കാലിഫോർണിയയിലുള്ള ഗാന്ധി പ്രതിമ തകർത്ത നിലയിൽ. സംഭവത്തിൽ ഇന്ത്യ ശക്തമായി അപലപിച്ചു. വിദ്വേഷ പ്രവൃത്തിയാണെന്ന് കേന്ദ്രസർക്കാർ ഇതിനോട് പ്രതികരിച്ചു. വടക്കൻ കാലിഫോർണിയയിലെ ഡേവിസ് നഗരത്തിലെ സെൻട്രൽ പാർക്കിൽ സ്ഥാപിച്ചിരുന്ന ആറടി ഉയരമുള്ള വെങ്കല പ്രതിമയാണ് തകർത്തത്
അമേരിക്കയിലെ ഇന്ത്യൻ വംശജർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധത്തിന് സംഭവം വഴിവെച്ചിരുന്നു. നാല് വർഷം മുമ്പാണ് ഈ പ്രതിമ ഇവിടെ സ്ഥാപിച്ചത്. ഇന്ത്യ സമ്മാനമായി നൽകിയ പ്രതിമയാണിത്. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് യുഎസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും കേന്ദ്രം വ്യക്തമാക്കി