അമേരിക്കയില്‍ സ്ഥിതി ഗുരുതരം; ഒറ്റദിവസം രണ്ടുലക്ഷം രോഗികള്‍, ലോകത്ത് കൊവിഡ് ബാധിതര്‍ 5.8 കോടിയായി
വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗവ്യാപനം അതിതീവ്രമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതില്‍ 1,951 പേര്‍ മരണത്തിന് കീഴടങ്ങി. ഓരോ ദിവസം കഴിയുന്തോറും അമേരിക്കയില്‍ പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണം 1,22,74,726 ആയി ഉയര്‍ന്നു. 2,60,283 പേരുടെ ജീവന്‍ നഷ്ടമായതായി കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.മേരിക്ക കഴിഞ്ഞാല്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ രണ്ടാമത് ഇന്ത്യയാണ്. ഇന്ത്യയില്‍ 46,288 പേര്‍ക്കാണ് രോഗം പിടിപെട്ടത്. 562 മരണവും റിപോര്‍ട്ട് ചെയ്തു….