ലോകത്ത് ആകെ കൊവിഡ് മരണം 16.68 ലക്ഷമായി; 5.28 കോടി പേര്‍ക്ക് രോഗമുക്തി, അമേരിക്കയില്‍ മാത്രം മരണം മൂന്നുലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 12,830 പേരാണ് കൊവിഡ് ബാധിതരായി മരണപ്പെട്ടത്. അമേരിക്കയില്‍ മാത്രം 3,277 പേര്‍ക്കാണ് ഒറ്റദിവസം ജീവന്‍ നഷ്ടമായത്. ഇതുവരെ ലോകത്ത് 16,68,356 കൊവിഡ് മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആകെ 7,52,82,798 പേര്‍ക്കാണ് ഇതുവരെ വൈറസ് സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിന് അനുസരിച്ച് രോഗമുക്തി നിരക്കും ഉയരുന്നത് ആശ്വാസകരമാണ്. 5,28,52,602 പേര്‍ക്കാണ് രോഗമുക്തി ലഭിച്ചത്. 2,07,61,840 പേര്‍ ചികില്‍സയില്‍ കഴിയുന്നതില്‍ 1,07,205 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,21,756 പേര്‍ കൊവിഡ് രോഗികളായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, ഫ്രാന്‍സ്, തുര്‍ക്കി, യുകെ, ഇറ്റലി, സ്‌പെയിന്‍, അര്‍ജന്റീന തുടങ്ങിയ രാജ്യങ്ങളിലാണ് രോഗവ്യാപനം കൂടുതലുള്ളത്. അമേരിക്കയില്‍ ഒരുദിവസം രോഗം പിടിപെട്ടതാവട്ടെ 2,30,982 പേര്‍ക്കാണ്. ബ്രസീലില്‍ 68,832 പേര്‍ക്കും യുകെയില്‍ 35,383 പേര്‍ക്കും റഷ്യയില്‍ 28,214 പേര്‍ക്കും ഇന്ത്യയില്‍ 26,762 പേര്‍ക്കും ഇക്കാലയളവില്‍ വൈറസ് പോസിറ്റീവായി. അമേരിക്കയില്‍ ആകെ രോഗികളുടെ എണ്ണവും അതിവേഗം കുതിക്കുകയാണ്. ഇതുവരെ 1,76,26,770 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് പിടിപെട്ടത്