പശ്ചിമാഫ്രിക്കയിലെ കാട്ടു ചിമ്പാൻസികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ചു. കാന്റാൻഹെസ് നാഷണൽ പാർക്ക്, ഐവറി കോസ്റ്റിലെ തായ് നാഷണൽ പാർക്ക് എന്നിവിടങ്ങളിലുള്ള ചിമ്പാൻസികൾക്കാണ് കുഷ്ഠരോഗം പിടിപെട്ടതെന്ന് വിദഗ്ധർ പറയുന്നു.
എക്സറ്റെർ സർവകലാശാലയിലെ ശാസ്ത്രജ്ഞൻ ഡോ. കിംബർലി ഹോക്കിംഗ്സ്, ജർമ്മനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൃഗ ഡോക്ടർ. ഫാബിയൻ ലിയാൻഡെർട്സ് എന്നിവർ ചേർന്ന നടത്തിയ ഗവേഷത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. ‘സയൻസ് മാഗസിൻ’ ഇത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നതായി ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.